സിനിമ ഹിറ്റായാല്‍ ലാഭവിഹിതം വേണം, ഒറ്റ സിനിമയ്ക്ക് വാങ്ങുന്നത് കോടികള്‍; റിതേഷിന്റെ ആസ്തി ഇത്ര!
ഒരുപിടി മികച്ച ചിത്രങ്ങള്‍ കൊണ്ട് ബോളിവുഡില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് റിതേഷ് ദേശ്മുഖ്. കമല രഹേജ വിദ്യാനിധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസില്‍ നിന്ന് ആര്‍ക്കിടെക്ചര്‍ ബിരുദം പൂര്‍ത്തിയാക്കിയ റിതേഷ് ദേശ്മുഖ് പിന്നീട് ഒരു വിദേശ ആര്‍ക്കിടെക് സ്ഥാപനത്തില്‍ ഒരു വര്‍ഷം പഠിച്ചിരുന്നു.
ന്യൂയോര്‍ക്കിലെ പ്രശസ്തമായ ലീ സ്ട്രാസ്ബര്‍ഗ് തിയേറ്റര്‍ സ്‌കൂളില്‍ നിന്നാണ് റിതേഷ് ബിരുദം നേടിയത്. 2003-ല്‍ പുറത്തിറങ്ങിയ തുജെ മേരി കസം എന്ന ചിത്രത്തിലൂടെ ആണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇന്ന് 46-ാം ജന്മദിനം ആഘോഷിക്കുന്ന റിതേഷ് ദേശ്മുഖിന്റെ ആസ്തി, പ്രതിഫലം, കാര്‍ ശേഖരം എന്നിവ നമുക്ക് പരിശോധിക്കാം.

റിതേഷ് ദേശ്മുഖിന്റെ മൊത്തം ആസ്തി 16 മില്യണ്‍ ഡോളര്‍ ആണ് എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് ഏകദേശം 120 കോടി രൂപയോളം വരും ഇത്. സിനിമ തന്നെയാണ് റിതേഷിന്റെ പ്രധാന വരുമാന മാര്‍ഗം. ഇത് കൂടാതെ പരസ്യചിത്രങ്ങളില്‍ നിന്നും മറ്റ് ബ്രാന്‍ഡ് സഹകരണങ്ങളില്‍ നിന്നും റിതേഷ് വലിയൊരു തുക സമ്പാദിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തി 40% മാണ് വര്‍ധിച്ചത്.
ലാത്തൂരിലെ ഒരു ആഡംബര വീട്ടിലാണ് റിതേഷ് താമസിക്കുന്നത്. ഈ റിയല്‍ എസ്റ്റേറ്റ് വസ്തുവിന്റെ ഏകദേശ മൂല്യം 16 കോടി രൂപയാണ്. രാജ്യത്തുടനളം നിരവധി റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളും താരത്തിന് സ്വന്തമായുണ്ട്. ടെസ്ല മോഡല്‍ എക്സ് എസ്യുവി, മെഴ്സിഡസ് ബെന്‍സ് എസ് ഡബ്ല്യു221 തുടങ്ങിയ ആഡംബര കാറുകള്‍ ആണ് അദ്ദേഹത്തിന്റെ ഗാരേജിലെ പ്രധാനികള്‍.
പ്രതിവര്‍ഷം 12 കോടി രൂപയും പ്രതിമാസം ഒരു കോടി രൂപയുമാണ് താരത്തിന്റെ അക്കൗണ്ടിലെത്തുന്നത്. റിതേഷ് ദേശ്മുഖ് ഓരോ സിനിമയ്ക്കും 5-6 കോടിയും ലാഭത്തില്‍ ഒരു വിഹിതവും ഈടാക്കുന്നു എന്നാണ് വിവരം. ബ്രാന്‍ഡ് സഹകരണങ്ങള്‍ക്കായി 2 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. അഭിനയത്തിന് പുറമേ റിതേഷ് ചലച്ചിത്ര നിര്‍മ്മാതാവ്, സ്റ്റേജ് പെര്‍ഫോമര്‍, റിയാലിറ്റി ടിവി ഷോ അവതാരകന്‍ എന്നീ നിലകളിലും തിളങ്ങുന്ന താരമാണ്.
ഒന്നിലധികം റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. 2019-ല്‍ അദ്ദേഹത്തിന്റെ 'ഹൗസ്ഫുള്‍ 4' എന്ന ചിത്രം ഏറ്റവുമധികം കളക്ഷന്‍ നേടിയ ബോളിവുഡ് സിനിമകളില്‍ ഒന്നായി മാറിയിരുന്നു. നടി ജെനീലിയ ഡിസൂസയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.












Click it and Unblock the Notifications