അന്നത്തെ വീഴ്ച്ചയില്‍ നടുവിന് ഗുരുതരമായി പരിക്കേറ്റു; റിസബാവയെ അലട്ടിയ വേദനയ്ക്കു പിന്നില്‍ ആ സംഘട്ടന രംഗം
സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അത് മലയാളത്തില്‍ ആയാലും ബോളിവുഡില്‍ ആയാലും ഹോളിവുഡില്‍ ആയാലും. ഓരോ ഭാഷയിലും സിനിമയിലെ ആക്ഷന്‍ കളുടെ സ്വഭാവവും മാറും എന്ന് മാത്രം. പക്ഷേ ആക്ഷന്‍ രംഗങ്ങള്‍ മികവുറ്റതാക്കാന്‍ കഷ്ടപ്പെടുന്ന കലാകാരന്മാര് ഒരുപാടുണ്ട്.
തിരശ്ശീലയില്‍ വരുന്ന അഭിനേതാക്കള്‍ മാത്രമല്ല ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്ന സംഘട്ടന സംവിധായകരും ഒക്കെ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ശാരീരികമായ പരിക്കുകളും ഏല്‍ക്കേണ്ടി വരും.
മലയാള സിനിമകളിലെ സംഘട്ടനത്തിലേക്ക് വന്നാല്‍ അതിന് എല്ലാ കാലവും വലിയ സ്വീകാര്യത തിയറ്ററുകളില്‍ കിട്ടിയിട്ടുണ്ട്. തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഏതൊരു സിനിമയുടെയും വിജയ ഘടകവും ആണ്. പ്രത്യേകിച്ചും സൂപ്പര്‍താര സിനിമകളില്‍. എന്നാല്‍ സിനിമകളിലെ സംഘട്ടന രംഗങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. നസീറിന്റെയും സത്യന്റെയും കാലത്തുള്ള സംഘട്ടന സംവിധാന രീതിയല്ല പിന്നീട് വന്ന സുകുമാറിന്റെയും സോമന്റെയും കാലത്തുണ്ടായിരുന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാലം എത്തിയപ്പോള്‍ അത് മാറി. പൃഥ്വിരാജിലേക്കും ആസിഫ് അലിയിലേക്കും ടോവിനോയിലേക്കും എത്തുമ്പോള്‍ ആക്ഷന്‍ കൊറിയോഗ്രാഫിയുടെ രൂപവും ഭാവവും മാറുന്നു.
സംഘട്ടന രംഗങ്ങളിലൂടെ മാത്രമാണ് ജയനെപ്പോലൊരു നടന് താര പരിവേഷത്തിലേക്ക് എത്തിയത്. എന്നാല്‍ അത്തരമൊരു സംഘട്ടന രംഗത്തിന്റെ പൂര്‍ണതയ്ക്കായുള്ള ശ്രമത്തിലാണ് ജയന് ജീവന് വെടിയേണ്ടി വന്നത്.
ഇത്തരത്തില്‍ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നിരവധി അഭിനേതാക്കള്‍ക്ക് മലയാളത്തില്‍ പരിക്കേറ്റിട്ടുണ്ട്. ക്ലോസപ്പ് ഷോട്ടുകളില്‍ പലപ്പോഴും ഡ്യൂപ്പുകളെ ഉപയോഗിക്കാതെ സീനിന്റെ പെര്ഫെക്ഷന് വേണ്ടി ശ്രമിക്കുന്നവരാണ് താരങ്ങളില്‍ പലരും.
അത്തരമൊരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മലയാളത്തില്‍ ഒരു കാലത്ത് ഒരുപാട് സിനിമകള്‍ ഉണ്ടായിരുന്നു നടനാണ് റിസബാവ. നായകനായും വില്ലനായും സ്വഭാവനടനായും തിളങ്ങിയിട്ടുണ്ട്. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രം മലയാള സിനിമയുടെ ചരിത്രത്താളുകളില്‍ എഴുതപ്പെട്ടതാണ്. ആ കഥാപാത്രം തീര്‍ത്ത തരംഗം എത്രയോ കാലമായി നമുക്ക് മുന്നിലുണ്ട്.
എന്നാല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം റിസബാവയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. നാടകനടനായിരുന്ന റിസബാവ ഏറെ പ്രതീക്ഷകളോടെയാണ് സിനിമയിലേക്ക് വന്നത്. എന്നാല്‍ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ തന്നെ സംഘട്ടന രംഗത്തിനിടെ ഉണ്ടായ പരിക്കാണ് ഏറെക്കാലം റിസബാവയെ വലച്ചത്.
തിരുവനന്തപുരത്തെ ചിത്രാഞ്ജലിയുടെ ഫ്ളോറിലായിരുന്നു ഷൂട്ടിങ്. നടന് ഭീമന് രഘുമായുള്ള സംഘട്ടന രംഗമാണ്. രഘു ആകട്ടെ സംഘട്ടന രംഗങ്ങള്‍ മിഴിവുറ്റതാക്കുന്നതില്‍ മിടുക്കനാണ്. റിസബാവയെ എടുത്തുയര്‍ത്തി നിലത്തേക്കിടുന്ന രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. പക്ഷേ ഇവിടെയാണ് ടൈമിങ് തെറ്റിയത്.
റിസബാവയെ മുകളിലേക്ക് ഉയര്‍ത്തിയ ഭീമന് രഘു നേരെ താഴേക്കിട്ടു. പരിക്കുകള്‍ പറ്റാതിരിക്കുന്നതിനുള്ള ബെഡോ മറ്റു സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. നടുവടിച്ചാണ് റിസബാവ വീണത്. രംഗം പൂര്‍ത്തീകരിക്കുന്നതിനായി നടന് ചാടി എഴുന്നേറ്റെങ്കിലും ഗുരുതരമായ പരിക്കാണ് ഏറ്റത്. അപ്പോള്‍ അത് തിരിച്ചറിഞ്ഞില്ലെങ്കിലും റിസബാവയുടെ ജീവിതകാലത്തോളം ആ വേദന പിന്തുടര്ന്നു. അന്ന് ഷൂട്ടിംഗ് ഫ്ളോറില്‍ ഉണ്ടായിരുന്ന എല്ലാവരും ആ രംഗം കണ്ട് പേടിച്ചുപോയി. തനിക്ക് ഒന്നും പറ്റിയില്ല എന്ന് പറഞ്ഞ് റിസബാവ രംഗം ശാന്തമാക്കി. തുടര്‍ന്ന് അഭിനയിക്കുകയും ചെയ്തു.
എന്നാല്‍ ഈ പരിക്കിന്റെ ഗുരുതരാവസ്ഥ പിന്നീടാണ് ബോധ്യപ്പെട്ടത്. ആ പരിക്കില്‍ നിന്നും വേദനയില്‍ നിന്നും മോചിതനാകാന്‍ ഏറെക്കാലം വേണ്ടിവന്നു. പരിക്കും വേദനകളും അലട്ടിയിരുന്ന കാലത്താണ് റിസബാവയെ സിനിമയും കൈവിട്ടത്. നായകനായി എത്തി വില്ലനായി തിളങ്ങി സ്വഭാവനടനായി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന റിസബാവ പതിയെ തിരശീലയില്‍ നിന്ന് നിന്ന് ഇല്ലാതായി. സാമ്പത്തിക പ്രയാസങ്ങളും അലട്ടിയതോടെ അവസാനകാലത്ത് ഏറെ ബുദ്ധിമുട്ടിലായിരുന്നു.
എന്തായാലും സംഘട്ടന രംഗങ്ങള്‍ സിനിമ പ്രേക്ഷകര്‍ക്ക് ഏറെ ആകര്‍ഷണം നല്കുന്നതാണെങ്കിലും അതിനു വേണ്ടി എടുക്കുന്ന റിസ്ക് ചില്ലറയല്ല. താരങ്ങളും അണിയറ പ്രവര്‍ത്തകരും എല്ലാം പലപ്പോഴും ജീവന് പണയം വച്ചാണ് ആ രംഗത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ശ്രമിക്കുന്നത്. ജയന് എന്ന മഹാനടന്റെ വിയോഗം പതിറ്റാണ്ടുകളായി നമുക്ക് മുമ്പിലുണ്ട്. ഇത്തരം രംഗങ്ങളുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി പരിശ്രമിച്ച് ഒടുവില്‍ പരിക്കേറ്റ് മരിച്ചു ജീവിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ ഒരുപാടു സിനിമ പ്രവര്‍ത്തകരും ഉണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications