മെഹന്ദി ആര്‍ട്ടിസ്റ്റിനോട് നേരിട്ടു ക്ഷമ ചോദിച്ചു; നിയമപരമായി നീങ്ങുമെന്ന് ആര്‍ജെ അഞ്ജലി
മെഹന്ദി വിവാദത്തില്‍ പ്രമുഖ വേളോഗറായ ആര്‍ജെ അഞ്ജലിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രാങ്ക് കോളിന്റെ പേരില്‍ മെഹന്ദി ആര്‍ട്ടിസ്റ്റിനെ വിളിച്ച് സ്വകാര്യ ഭാഗത്ത് മെഹന്ദി ഇടുമോ എന്നാണ് അഞ്ജലിയും സുഹൃത്തായ നിരഞ്ജനയും ചോദിക്കുന്നത്. പ്രാങ്ക് കോള്‍ വിളിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ അഞ്ജലി പങ്കിട്ടതോടെ ലക്ഷക്കണക്കിന് ആളുകളാണ് അഞ്ജലിക്കെതിരെ വിമര്‍ശവുമായി രംഗത്തെത്തിയത്.
അന്തസായി ജോലി എടുക്കുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് അഞ്ജലിയുടെ പ്രവര്‍ത്തി എന്നാണ് ഭൂരിപക്ഷം പേരും വിമര്‍ശിച്ചത്. സെലിബ്രിറ്റികളും സാധാരണക്കാരും ഉള്‍പ്പെടെ അഞ്ജലിയെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിച്ചു.

വര്‍ഷങ്ങളായി വ്‌ളോഗര്‍ എന്ന നിലയില്‍ ആര്‍ജെ അഞ്ജലി പ്രശസ്തയാണ്. സ്വകാര്യ എഫ്എം റേഡിയോയ്ക്കു വേണ്ടി പ്രാങ്ക് കോളുകള്‍ വിളിച്ചാണ് അഞ്ജലി പ്രശസ്തയാകുന്നത്. ഹാസ്യ പരിപാടി എന്ന നിലയിലാണ് പ്രാങ്ക് വീഡിയോകള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇക്കുറി റാങ്ക് കോള്‍ കൈവിട്ടുപോയി. യൂട്യൂബ്മാര്‍ അടക്കം നിരവധി പേര്‍ അഞ്ജലിയെ വിമര്‍ശിച്ചു. അഞ്ജലിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ അധിക്ഷേപ കമന്റുകള്‍ കൊണ്ട് നിറഞ്ഞു. വര്‍ഷങ്ങള്‍ കൊണ്ട് അഞ്ജലി വളര്‍ത്തിയെടുത്ത പേരും പെരുമയും ഒറ്റയടിക്ക് ഇല്ലാതായി എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
വിവാദത്തില്‍ അഞ്ജലി മാപ്പ് ചോദിച്ച് രംഗത്ത് എത്തിയിരുന്നു. മെഹന്ദി ആര്‍ട്ടിസ്റ്റിനെ തൊഴില്‍പരമായി അധിക്ഷേപിക്കണമെന്ന് കരുതിയിട്ടില്ലെന്നാണ് അഞ്ജലി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞത്. വീഴ്ച പറ്റിയതില്‍ ഖേദപ്രകടനവും നടത്തി.
ഫോണ്‍ വിളിച്ചത് നിരഞ്ജനയാണ്. എന്നാല്‍ മാപ്പ് ചോദിച്ചത് അഞ്ജലിയും. ഇതിനെയും ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ രണ്ടു പേരും ഒരുമിച്ചെത്തിയാണ് മാപ്പ് പറഞ്ഞത്. ഞങ്ങള്‍ രണ്ടു പേരും രണ്ട് സ്ഥലത്തായതു കൊണ്ടാണ് തങ്ങള്‍ക്ക് ഒരുമിച്ച് വീഡിയോ ചെയ്യാന്‍ സാധിക്കാതിരുന്നത് എന്നും നിരഞ്ജന പറഞ്ഞു.
മെഹന്ദി ആര്‍ട്ടിസ്റ്റിനോടും വിളിച്ചു മാപ്പ് ചോദിച്ചതായി അഞ്ജലി പറഞ്ഞു. ഞങ്ങള്‍ മെഹന്ദി ആര്‍ട്ടിസിനെ നേരിട്ട് കണ്ടാണ് ക്ഷമ ചോദിച്ചതെന്ന് അഞ്ജലി വീഡിയോയില്‍ പറഞ്ഞു. കമന്റുകളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അഞ്ജലി മുന്നറിയിപ്പ് നല്‍കി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നിയമപരമായി അഞ്ജലി അറിയിച്ചത്.
അതേസമയം, മാപ്പ് പറഞ്ഞ സ്ഥിതിക്ക് അധിക്ഷേപങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും പലരും അഞ്ജലിയെ പിന്തുണച്ച് ആവശ്യപ്പെടുന്നുണ്ട്. മെഹന്ദി ആര്‍ട്ടിസ്റ്റിനോട് മാപ്പ് പറഞ്ഞ സ്ഥിതിക്ക് വിവാദം അവസാനിക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.












Click it and Unblock the Notifications