Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്‍സി പോയതിന് കാരണം അപ്പാനിയോ? അനുമോള്‍ കൊളുത്തിവിട്ട തീ ഷാനവാസ് ഏറ്റെടുത്തോ?

ആർജെ ബിന്‍സി ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ നിന്നും പുറത്ത് പോയതിന് കാരണം അപ്പാനി ശരത്ത് ആണെന്ന അനു മോളുടെ പ്രസ്താവന വീടിന് കത്തും പുറത്തും വലിയ രീതിയില്‍ ചർച്ചയായിരിക്കുകയാണ്. അനുമോളുടെ ഈ വാദത്തെ എതിർത്ത് ആദില അടക്കമുള്ളവർ ശക്തമായി തന്നെ രംഗത്ത് എത്തുകയും ചെയ്തു. ഷോയില്‍ നിന്നും പുറത്തേക്ക് പോയ ഒരാളെ കുറിച്ച് ഇങ്ങനെ പറയുന്നത് ശരിയല്ലെന്ന് ആദില വ്യക്തമായി തന്നെ അനുമോളോട് പറഞ്ഞു. ഇതേ തുടർന്ന് അനുമോള്‍ അപ്പാനിയോട് മാപ്പ് ചോദിക്കുകയും ചെയ്തു.

വീടിന് അകത്ത് ഈ വിഷയം ചിലർ ഗെയിമായി എടുക്കുന്നുമുണ്ട്. അതില്‍ പ്രധാനി ഷാനവാസാണ്. ഇത് ബിഗ് ബോസ് ഗ്രൂപ്പുകളിലും ഇതിനോടകം ചർച്ചാ വിഷയമാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പേടിപ്പിച്ചു നിർത്തലാണോ ഷാനവാസ് നിന്റെ ഗെയിം എന്നാണ് ജോണ്‍ ബ്രിട്ടോയെന്ന് ബിഗ് ബോസ് പ്രേക്ഷകന്‍ ചോദിക്കുന്നത്.

anu-bincy

ഇതിനെയൊന്നും ഗെയിം എന്ന് പറയാന്‍ സാധിക്കില്ല. ഷാനവാസ് തന്നെ സമ്മതിക്കുന്നു അപ്പാനി ശരത്തിനെ കുറിച്ച് പറഞ്ഞത് എല്ലാം എന്റെ ഗെയിം ആണെന്ന്. ആദില& നൂറ എന്നിവരോടെ ലിവിങ് സോഫയിൽ ഇരുന്ന് അദ്ദേഹം ഇക്കാര്യം പറയുന്നുണ്ട്. അതായത് പുറത്തേക്ക് പോയ ബിൻസിയെയും അപ്പാനി ശരത്തിനെയും കുറിച്ച് പറഞ്ഞതെല്ലാം ഷാനവാസ് ഉണ്ടാക്കി പറഞ്ഞതാണ് എന്ന് ഷാനവാസ് തന്നെ ഇപ്പോൾ തുറന്നുപറയുന്നു. അവരോട് രണ്ടുപേരോടും നിങ്ങൾ ഇനി ഇത് പോയി അവിടെ എവിടെയും പോയി പറയരുതെന്നും അത് എന്റെ ഗെയിം ആണെന്നും വ്യക്താമാക്കുന്നു. ഇത്രയ്ക്ക് വൃത്തികെട്ട വരെയാണോ ബിഗ് ബോസ് നിങ്ങൾ കളിക്കാനായി തിരഞ്ഞെടുത്തതെന്നും ജോണ്‍ബ്രിട്ടോ ചോദിക്കുന്നു.

ഇവൻ പറയുന്നത്, ഞാൻ ഒന്നും പറയാതിരിക്കണമെങ്കിൽ അവൻ മര്യാദയ്ക്ക് നിന്ന് ഇവിടെ കളിക്കണം എന്നാണ്. ഷാനവാസിന് എതിരെ കളിച്ചാൽ പിന്നെ ഷാനവാസ് എന്ത് ഇല്ലാത്തതും പറഞ്ഞ് ഉണ്ടാക്കി കളിക്കും എന്ന്. പുറത്തുപോയ ഒരു കുട്ടിയുടെ വിഷയം എടുത്തിട്ട് നിങ്ങൾ അപ്പാനി ശരത്തിനെതിരെ കളിക്കുമോ എന്ന് ചോദിച്ചപ്പോൾ എന്റെ വിജയത്തിന് വേണ്ടി ഞാൻ അവനെതിരെ കളിക്കും എന്നാണ് ഷാനവാസ് പറയുന്നത്. നിങ്ങൾ അങ്ങനെ ഒരിക്കലും ചെയ്യരുത് എന്ന് അവർ ഉപദേശം കൊടുത്തിട്ടും വീണ്ടും വീണ്ടും ഷാനവാസ് പറയുന്നത് ഞാൻ വേണമെങ്കിൽ അങ്ങനെയും കളിക്കും എന്നാണ് ഇവനാണോ ഒരു ഗെയിമർ.

ബിൻസി ഔട്ട് ആയതിന് കാരണം അപ്പാനി ശരത് അല്ല. ബിൻസി ആക്ടീവ് ആയി വരുന്നതേ ഉണ്ടായിരുന്നുള്ളു. പുറത്ത് പി ആർ സപ്പോർട്ട് ഇല്ലാത്തതുകൊണ്ടുമാണ് അവർ ഔട്ട് ആയത്. എന്നാൽ അകത്തുള്ള ഷാനവാസ് എന്നു പറയുന്നവൻ മെനഞ്ഞെടുത്തിരിക്കുന്നത് അപ്പാനി ശരത്ത് കാരണമാണ് ബിൻസി ഔട്ട് ആയത് എന്നാണ്. അത് എങ്ങനെയാണ് നമുക്ക് അങ്ങനെ പറയാൻ സാധിക്കുകയെന്ന് ആദിലയും നൂറയും ചോദിക്കുന്നുണ്ട്.

ഷാനവാസിന്റെ ഒരേ ഒരു ഉദ്ദേശം ഇല്ലാത്ത ഒരു കാര്യം ഉണ്ടാക്കി തീർക്കുക എന്നതാണ്. അപ്പാനി ശരത്തിനും ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുപോയ ബിൻസിക്കും എതിരായി ഈ കളിക്കുന്നത് വൃത്തികെട്ട ഗെയിം ആണ്. ഷാനവാസ് നിനക്കും ഒരു കുടുംബമുണ്ട് . നിനക്കും അമ്മ പെങ്ങമ്മാരും ഉണ്ടെന്നും നീ ഓർക്കുക. അവർ ഇത് കണ്ടു കൊണ്ടിരിക്കുകയാണ്, വയറ്റിൽ ഒരു കുഞ്ഞിനെ വഹിക്കുന്ന അപ്പാനി ശരത്തിന്റെ ഭാര്യയും ഇത് കണ്ടു കൊണ്ടിരിക്കുകയാണ്. ദൈവം നിന്നോട് പൊറുക്കില്ല എന്ന് എനിക്ക് ഉറപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാല്‍ മികച്ച ഗെയിം ആണ് ഷാനവാസ് നടത്തുന്നതെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. അദ്ദേഹം ഒരിക്കലും ബിന്‍സി പോയതിന് കാരണം അപ്പനിയാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ചില സൂചനകള്‍ കൊടുത്തു. അതോടെ അപ്പാനി ഒന്ന് അടങ്ങി. അത് ഷാനവാസ് എന്ന വ്യക്തിയുടെ മികച്ച ഗെയിം ആണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+