'ലേബർ റൂമിലേക്ക് കയറ്റിയ ഭാര്യ പ്രസവിച്ചത് അതികഠിനമായ 19 മണിക്കൂറുകൾക്ക് ശേഷം'; മാത്തുക്കുട്ടി
ആർ ജെ മാത്തുക്കുട്ടി എല്ലാവർക്കും സുപരിചിതനാണ്. അവതാരകനായും നടനായും സംവിധായകനായും കഴിവ് തെളിയച്ച വ്യക്തിയാണ് മാത്തുക്കുട്ടി. അടുത്തിടെയാണ് മാത്തുക്കുട്ടി അച്ഛനായത്. സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോൾ മാത്തുക്കുട്ടി പങ്കുവെച്ച ഒരു കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്.
ഭാര്യയെ ലേബർ റൂമിൽ കയറ്റിയ സമയത്തെ അനുഭവമാണ് മാത്തുക്കുട്ടി പറയുന്നത്. നീണ്ട എട്ട് മാസത്തെ കരുതലുകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം "ഇപ്പൊ വരും" എന്ന് കാനഡ വിക്ടോറിയ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിധിയെഴുതി ലേബർ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതി കഠിനമായ 19 മണിക്കൂറുകൾക്ക് ശേഷമാണെന്നാണ് മാത്തുക്കുട്ടി പറയുന്നത്. വളരെ രസകരമായാണ് മാത്തുക്കുട്ടി കാര്യങ്ങൾ പറയുന്നത്.

പ്രധാന വിഷമം അതല്ല. മണിക്കൂറുകൾ നീണ്ട push and pull ന്റെ ഇടയിൽ, നിലക്കണ്ണു മിഴിച്ച് നിൽക്കുന്ന സർവ്വ ഹോസ്പിറ്റൽ സ്റ്റാഫുകളോടും അവൾ അലറിപ്പറഞ്ഞത് എന്താണെന്നോ ? "എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ.. ഇതിന്റെ അപ്പൻ 12 മാസമാണ് അമ്മയുടെ വയറ്റിൽ തന്നെ കിടന്നേ എന്നാണെന്നും സത്യം പറഞ്ഞാൽ കുട്ടി വരുന്നതിന് മുൻപേ ലേബർ റൂമിൽ നിന്ന് അച്ഛൻ കരഞ്ഞുവെന്നും മാത്തുക്കുട്ടി കുറിച്ചു.
മാത്തുക്കുട്ടി പങ്കുവെച്ച കുറിപ്പ്:
നീണ്ട എട്ട് മാസത്തെ കരുതലുകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം "ഇപ്പൊ വരും" എന്ന് കാനഡ വിക്ടോറിയ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിധിയെഴുതി ലേബർ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതി കഠിനമായ 19 മണിക്കൂറുകൾക്ക് ശേഷം. ശനിയാഴ്ച വൈകുന്നേരങ്ങളിൽ പണ്ട് ലുലു മാളിന് മുൻപുള്ള ബ്ലോക്കിൽ കിടക്കുമ്പോൾ, നെടുമ്പാശ്ശേരിയിലുള്ള കൂട്ടുകാരനോട് "അളിയാ ഗൂഗിൾ മാപ്പിൽ വെറും 3 മിനിറ്റ്, ഇപ്പൊ എത്തും" എന്ന് കോൺഫിഡൻസോടെ വിളിച്ച് പറയുന്ന എന്റെ അതേ സ്വഭാവത്തിലുള്ള ഒരു കുരിപ്പ്.
അത് പിന്നെ കർമ്മഫലം എന്ന് കരുതി ആശ്വസിക്കാം. പ്രധാന വിഷമം അതല്ല.മണിക്കൂറുകൾ നീണ്ട push and pull ന്റെ ഇടയിൽ, നിലക്കണ്ണു മിഴിച്ച് നിൽക്കുന്ന സർവ്വ ഹോസ്പിറ്റലിലെഹോസ്പിറ്റൽ സ്റ്റാഫുകളോടും അവൾ അലറിപ്പറഞ്ഞത് എന്താണെന്നോ ? "എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ.. ഇതിന്റെ അപ്പൻ 12 മാസമാണ് അമ്മയുടെ വയറ്റിൽ തന്നെ കിടന്നേ.."ന്ന്.സത്യം പറഞ്ഞാൽ കുട്ടി വരുന്നതിന് മുൻപേ ലേബർ റൂമിൽ നിന്ന് അച്ഛൻ കരഞ്ഞ്












Click it and Unblock the Notifications