'മാത്തുക്കുട്ടിയും അങ്ങനെയൊരു അരിമണി മുറ്റത്ത് കിടപ്പുണ്ടാവുമെന്ന് കരുതിക്കാണില്ലല്ലോ'! എലിസബത്ത്
അവതാരകനും നടനും സംവിധായകനുമായ മാത്തുക്കുട്ടിയെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. അടുത്തിടെയാണ് മാത്തുക്കുട്ടിയുടെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. ഡോക്ടർ ആയ എലിസബത്ത് ഷാജിയാണ് മാത്തുക്കുട്ടിയുടെ ഭാര്യ. ഇപ്പോൾ മാത്തുക്കുട്ടയെക്കുറിച്ച് എലിസബത്ത് പങ്കുവെച്ച കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. ഈ കുറിപ്പിന് മാത്തുക്കുട്ടി ഇട്ട കമന്റും ആരാധകർ ഏറ്റെടുത്തു.
' ഓരൊ അരിമണിയിലും അത് ഭക്ഷിക്കണ്ടവന്റെ പേരെഴുതി വച്ചിട്ടുണ്ട് എന്നല്ലേ പറയാ! സ്വയം തീരുമാനം എടുക്കാനുള്ള മടി കൊണ്ടും ഒന്നിനു വേണ്ടിയും Fight ചെയ്യാൻ സൗകര്യമില്ലാത്ത, എല്ലാത്തിനും സെറ്റിൽ ആവുന്ന അഴകൊഴഞ്ജൻ ആറ്റിറ്റ്യൂഡ് കൊണ്ടും,

ടിപ്പിക്കൽ "90s first born കുലസ്ത്രീ daughter criteria" യിൽ safe zone പിടിച്ച ഞാൻ M4marry യിൽ ഉള്ള, ഇഷ്ടക്കേടുകളെ ഇഷ്ടങ്ങൾ ആക്കുന്ന മണിമണി പോലെത്തെ ഏതെങ്കിലും ക്യാനഡക്കാരനെ കെട്ടിക്കോളം എന്ന് വീട്ടിൽ ഉറപ്പ് പറഞ്ഞപ്പോഴും എന്റെ പേരെഴുതിയ മണി അവിടെയൊന്നും കാണാൻ സാധ്യത ഇല്ലാന്ന് മനസ്സ് പറയുന്നുണ്ടായി.
എഴുതീട്ടില്ലെങ്കി എന്നാ!! സ്റ്റിക്കർ എഴുതി ആയാലും ഒട്ടിച്ചാപ്പോരേ എന്ന് വിചാരിച്ചു മടി പിടിച്ചിരുന്ന നേരത്ത് വെങ്ങോല പഞ്ചായത്തിലെ 23 ആം വാർഡിന്റെ വോട്ടേഴ്സ് ലിസ്റ്റോ ശാലേം പള്ളിയിലെ പെരുന്നാൾ ഏറ്റുകഴിച്ച ഇടവകക്കാരുടെ ലിസ്റ്റോ എടുത്ത് നോക്കിയാമതിയായിരുന്നു മൂക്കിന്റെ തുമ്പത്തിരുന്ന Rayban അന്വേഷിച്ചു ലോകം മുഴുവൻ നടന്ന Global Citizen ആയ @rjmathukkutty യും അങ്ങനെയൊരു അരിമണി മുറ്റത്തു കിടപ്പുണ്ടാവു എന്ന് കരുതിക്കാണില്ലല്ലോ. മുറ്റത്ത് കിടന്നതുകൊണ്ടാവും ഒരു ഇടിവെട്ടും മഴയും വേണ്ടിവന്നു അതിലെഴുതിയ പേര് തെളിഞ്ഞുവരാൻ.
നന്ദിയുണ്ട് Fight ചെയ്യണം എന്ന് തോന്നിപ്പിച്ചതിന്, ഒന്നിനും നിർബന്ധിക്കാത്തതിന്, കിളി പോയി നിൽക്കുന്ന സമയങ്ങളിൽ ഉത്തരങ്ങളിലേക്കുള്ള വഴി തെളിയിക്കുന്നതിന്, എനിക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാത്തതിന്, ക്ഷമയോടെ കേൾക്കുന്നതിന്,
എന്നെ ഡീൽ ചെയ്യാൻ ഇടുന്ന എഫോർട്ടിന്, എനിക്ക് വേണ്ടി മാറ്റിവെക്കുന്ന ചെറുതും വലുതുമായ തിരക്കുകൾക്ക്, എല്ലാത്തിനും മേലെ, "ഞാനുണ്ട്" എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നതിന്, എന്നാണ് ജന്മദിനം ആശംസിച്ച് എലിസബത്ത് ഇട്ട പോസ്റ്റ്. സ്വന്തം വീട്ടിൽ നിന്ന് ഫോൺ പൊക്കി പിടിച്ചാൽ വൈഫിന്റെ വീട്ടിൽ നിന്നും വൈ ഫൈ കിട്ടുമെന്ന് അന്ന് ആ പൊടി മീശക്കാരനും വിചാരിച്ചിരുന്നില്ല. ബൈ ദ വേ എന്റെ കൂടെ കൂടി നീ നന്നായില്ലെങ്കിലും എഴുത്ത് നന്നായിട്ടുണ്ട് എന്നാണ് മാത്തുക്കുട്ടി കൊടുത്ത മറുപടി












Click it and Unblock the Notifications