'റോബിനും ആരതിക്കുമിടയിൽ സംഭവിച്ചത് എന്ത്?'; 'ദിൽഷയും ശാലു പേയാടുമെല്ലാം ഇത് നേരിട്ടു'; ചെമ്പൻ സ്റ്റീഫൻ
കൊച്ചി: ബിഗ് ബോസ് ഫെയിം റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിൽ ബ്രേക്കപ്പ് ആയെന്ന രീതിയിൽ വലിയ ചർച്ചകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നടന്നത്. സോഷ്യൽ മീഡിയയിൽ ആരതി റോബിനെ അൺഫോളോ ചെയ്തതാണ് ചർച്ചകൾക്ക് വഴിവെച്ചത്. എന്നാൽ എന്തുകൊണ്ട് അൺഫോളോ ചെയ്തുവെന്നോ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നത് വ്യക്തമല്ല. ആരാധകർ ഇത് സംബന്ധിച്ച് ചോദ്യമുയർത്തുന്നുണ്ടെങ്കിലും ഇതിനോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടുമില്ല.
അതിനിടയിൽ ഇപ്പോഴിതാ ആരതി പൊടിയുടെ അടുത്ത സുഹൃത്ത് കൂടിയായ സ്റ്റീഫൻ ചെമ്പൻ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. റോബിനെ ആരതി അൺഫോളോ ചെയ്തത് മാത്രമാണ് പുറത്തേക്ക് വന്നതെന്ന് സ്റ്റീഫൻ പറയുന്നു.

'ഞാൻ ആരതി പൊടിയെ പിന്തുണച്ച് ഒരൊറ്റ ഫോട്ടോയാണ് പങ്കിട്ടത്. അതിന് എനിക്ക് വലിയ പൊങ്കാലയാണ് ലഭിച്ചത്. ടോക്സിക് മെസേജുകളാണ്. ഈ ചീത്തവിളിക്കുന്നവരുടെ എല്ലാവരുടേയും ഡിപി എല്ലാവരും ദൈവമായി കൊണ്ടുനടക്കുന്ന അദ്ദേഹത്തിന്റെ ഫോട്ടോയാണ്. സ്ത്രീകളാണ് കുറെ പേർ. അന്തം ഫാൻസാണ് ചീത്തവിളിക്കുന്നത്.
ഞാൻ ആരതി പൊടിയെ ഇനിയും പിന്തുണയ്ക്കും. ഞാനും ശാലു പേയാടും തമ്മിലുള്ള കളിയാണ് ഇതൊക്കെ എന്ന തരത്തിലൊക്കെ ചിലർ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ആരതിയുടേയും റോബിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞത്. അതിന് ആങ്കറിങ് ചെയ്തത് ഞാനായിരുന്നു. അതുകഴിഞ്ഞ് വിവാഹത്തീയതി അവർ പ്രഖ്യാപിച്ചു. അവർ തമ്മിലുള്ള പ്രശ്നത്തിൽ നമ്മുക്ക് ഒരുപങ്കുമില്ല. അത് അവർ തമ്മിലുള്ള വിഷയമാണ്. ചിലപ്പോൾ പുറത്തുവരാം പുറത്ത് വരാതിരിക്കാം. ആരതിയും റോബിനും തീരുമാനിക്കട്ടെ എന്ത് പറയണമെന്ന്.
ആരാണ് പിന്നിൽ കളിക്കുന്നതെന്ന് എനിക്ക് അറിയാം. ബിഗ് ബോസ് തുടങ്ങിയത് മുതൽ പിആർ വർക്ക് തുടങ്ങിയതാണ്. ഇവർക്കെതിരെ ആരെങ്കിലും വന്നാൽ അവർക്കെതിരെ ഇക്കൂട്ടർ പൊങ്കാലയിടും. ദിൽഷയും ശാലു പേയാടുമെല്ലാം ഇത് നേരിട്ടിട്ടുണ്ട്.
അവരുടെ വിവാഹ നിശ്ചയം ഞാനാണ് ഹോസ്റ്റ് ചെയ്തതെങ്കിലും ഇരുവരുടേയും വിവാഹത്തോട് എനിക്ക് താത്പര്യമില്ലായിരുന്നു. അതിന് കുറെ കാരണങ്ങൾ ഉണ്ട്. അക്കാര്യങ്ങൾ ഞാൻ പൊടിയോട് തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹ നിശ്ചയത്തിന് ശേഷം പല കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. ആലോചിക്കാൻ സമയം ഉണ്ട്. വിവാഹനിശ്ചയമേ കഴിഞ്ഞിട്ടുള്ളൂവെന്ന് പറഞ്ഞിരുന്നു. പ്രശ്നങ്ങൾ കേൾക്കുമ്പോൾ അറിയുമ്പോൾ അവളുടെ ഒപ്പം തന്നെ നിൽക്കാറുണ്ട്.
എനിക്ക് ഇത്രയും കിട്ടുന്നുണ്ടെങ്കിൽ ആരതിക്ക് എത്രത്തോളം സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകുമെന്ന് ആലോചിക്കാവുന്നതേ ഉള്ളൂ. ദിൽഷ അനുഭവിച്ചതിന്റെ ഇരട്ടിയിലേക്ക് പോയേക്കാം. പക്ഷേ ഞാൻ വിശ്വസിക്കുന്നത് പൊടിയ്ക്ക് വലിയ ജനസ്വീകാര്യത ഉണ്ടെന്നാണ്. അപ്പുറത്ത് നിൽക്കുന്നയാളുടെ സ്വഭാവം പലരീതിയിലും പുറത്തുവന്നതാണ്. ആൾക്കാർക്ക് അറിയാം പൊടിയെന്താണെന്നാണ്. എല്ലാവരും പറയുന്നത് റോബിൻ വഴിയാണ് ആരതി പ്രശസ്തയായതെന്നാണ്. എന്നാൽ അവൾ ഇൻഡസ്ട്രിയിൽ ഓൾറെഡി എസ്റ്റാബ്ലിഷ് ആയ ആളാണ്. കഴിവ് കൊണ്ട് അവൾ ഇതിലും വലിയ നിലയിൽ എത്തേണ്ടയാളാണ്.












Click it and Unblock the Notifications