Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരതി പൊടിയെ ഇങ്ങോട്ട് വിളിച്ചു, ഞങ്ങളെ തെറ്റിക്കാന്‍ ശ്രമം; ശാലു പേയാടിനെ ഇറക്കിയതും അവന്‍: റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വിജയ കിരീടം ചൂടിയില്ലെങ്കിലും ഏറ്റഴും അധികം നേട്ടമുണ്ടാക്കിയ താരമായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്നും പുറത്തായ താരം കേരളത്തില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ താരത്തിന്റെ സുഹൃത്തുക്കളില്‍ ചിലർ തന്നെ റോബിനെ എതിരെ വരികയും വലിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ കാര്യങ്ങളിലെ സത്യാവസ്ഥകളൊക്കെ എന്തായിരുന്നുവെന്ന് റോബിന്‍ തന്നെ വ്യക്തമാക്കുകയാണ്.

ശാലു പേയാട്, ആരവ് തുടങ്ങിയവരായിരുന്നു റോബിനെതിരെ തന്നെ രംഗത്ത് വന്ന സുഹൃത്തുക്കള്‍. എന്നാല്‍ ഇവർക്കും റോബിനും ഇടയില്‍ ഇവരുടെ തന്നെ സുഹൃത്തായിരുന്ന ഒരു യൂട്യൂബ് വ്ളോഗർ കളിക്കുകയായിരുന്നുവെന്നും അതുമൂലം ഉണ്ടായ തെറ്റിദ്ധാരകളുമാണെന്നും റോബിന്‍ തന്നെ വ്യക്തമാക്കുന്നു. റോബിന്റെ വാക്കുകളിലേക്ക്.

robin-arathi-

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് ശേഷമുള്ള ഫെയിം സത്യം പറഞ്ഞാല്‍ എനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയിരുന്നില്ല. ബിഗ് ബോസിന് മുന്‍പ് വളരെ ചെറിയൊരു ലോകമായിരുന്നു. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ ആകെ മാറി. ഞാന്‍ സ്വപ്നം കണ്ട ഒരു ജീവിതമായിരുന്നു
അപ്പോള്‍ ഞാന്‍ ജീവിച്ചുകൊണ്ടിരുന്നത്. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതില്‍ എനിക്ക് പറ്റിപ്പോയെന്നും റോബിന്‍ പറയുന്നു.

ഞാന്‍ കൂടെകൂട്ടിയവരില്‍ പ്രധാനമായും എനിക്കിട്ട് പണി തന്നത് വിവി, വിവി ഹിയർ എന്ന യൂട്യൂബറാണ്. എന്റെ ഫോർ ദ പീപ്പിള്‍എന്ന കൂട്ടായ്മയിലുണ്ടായിരുന്ന വ്യക്തി. ഈ വിവിയാണ് ആരവ്, വിനീത്, ആരോമല്‍ എന്നിവരുമായൊക്കെ വിഷയം ഉണ്ടാക്കുന്നത്. ശാലു പേയാട് എന്റെ അടുത്ത് വരികയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്തു. ഞങ്ങള്‍ തമ്മില്‍ ഇതുവരെ ഒരു വഴക്കും ഉണ്ടായിട്ടുണ്ടായിരുന്നില്ല. എന്നാല്‍ വിവി ഇതിനിടയ്ക്ക് കളിച്ച്, എല്ലാവരേയും തമ്മില്‍ തല്ലിക്കാന്‍ നോക്കി. അതില്‍ അവന്‍ വിജയിക്കുകയും ചെയ്തു.

ശാലു പേയാടിനോട് വിവി അങ്ങോട്ട് പോയി ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ക്ക് ഇടയില്‍ ഒരു പ്രശ്നം ഉണ്ടാക്കി. അതിന് ശേഷം വിവി തന്നെയാണ് ശാലു പേയാട് മാപ്പ് പറയുന്ന ഒരു വീഡിയോ ഉണ്ടാക്കുന്നത്. ശാലു പേയാടിന്റെ അടുത്ത് പോയി ഓരോന്ന് പറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്ത് വീഡിയോ ഉണ്ടാക്കുകയും എന്നിലേക്ക് എത്തിക്കുകയും ചെയ്തു. ഞാനത് പോസ്റ്റും ചെയ്തു. ആ സമയത്ത് ഇവന്‍ ഇന്‍ജ്ക്ട് ചെയ്ത് തന്ന ഒരു ദേഷ്യം ആ വ്യക്തിയുടെ അടുത്ത് ഉണ്ടായിരുന്നു.

ശാലുപേയാടിന്റെ വീഡിയോ ഞാന്‍ ഇട്ടതിന് ശേഷം അത് എടുത്ത് ആദ്യം റിയാക്ട് ചെയ്യുന്നത് വിവിയാണ്. ഇവന്‍ എന്റെ കൂടെ നിന്ന് എന്റെ കാര്യങ്ങളെല്ലാം റെക്കോർഡ് ചെയ്യുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്തു. അതിന്റെ കൂട്ടത്തില്‍ എന്നെ തകർക്കണമെന്ന ഒരു ലക്ഷ്യവുമാണ്ടായിരുന്നു. അത് മനസ്സിലാക്കിയ ഞാന്‍ അവനെ ചവിട്ടിപ്പുറത്താക്കുകയാണ് ചെയ്തത്. അതോടെ അവന്‍ എനിക്കെതിരേയുള്ള നീക്കം തുടങ്ങിയെന്നും റോബിന്‍ പറയുന്നു.

ശാലുപേയാടിന്റെ അടുത്ത് പോയി ഇതിനെല്ലാം പിന്നില്‍ ഞാനാണെന്നും പറഞ്ഞിരുന്നു. അതോടെ ആ മാപ്പ് പറച്ചിലിനെ തുടർന്ന് കിട്ടിയ സൈബർ അറ്റാക്കിലും മറ്റും ദേഷ്യപ്പെട്ടാണ് എനിക്കെതിരെ ശാലു പേയാട് ഓരോന്ന് ചെയ്തത്. ഇതിന്റെ എല്ലാത്തിലും പിന്നിലും വിവായിരുന്നു. ഈ അടുത്താണ് ഇതെല്ലാം ഞാന്‍ അറിയുന്നത്. ഇവന്‍ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ ആരും കരുതിയിരുന്നില്ല.

ഓരോ വീഡിയോസ് ചെയ്യിച്ചതും ഇന്റർവ്യൂവിന് പറഞ്ഞ് വിടുന്നതും ഒരോന്ന് കുത്തിവെച്ചതുമൊക്കെ വിവിയാണെന്ന് ശാലുപേയാട് എന്നോട് സംസാരിക്കുന്ന സമയത്ത് വ്യക്തമാക്കിയിട്ടുണ്ട്. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും. നിനക്കിട്ടുള്ള എല്ലാ കാര്യങ്ങളും നിയമപരമായും അല്ലാതെയും ചെയ്തുകൊണ്ടിരിക്കുകയാണ്.

വിവി കാരണം മാത്രമാണ് ശാലു പേയാടിന് എന്നോട് ദേഷ്യമുണ്ടായത്. അദ്ദേഹത്തെക്കൊണ്ട് വീഡിയോ ചെയ്യിച്ച് എന്നെ ഡീഗ്രേഡ് ചെയ്യിച്ചു, എന്റെ ഫെയിം കുറപ്പിച്ചു. ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞത് പോലെ ഇവന്‍ ഓരോ കാര്യങ്ങള്‍ ചെയ്തു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+