Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ ദിവസവും കിട്ടിയ തുക ഇത്ര, ആദ്യമായി വെളിപ്പെടുത്തി റോബിൻ, 'അക്കാര്യം തെളിയിച്ചാൽ 1 കോടി കൊടുക്കും'

ബിഗ് ബോസ് മലയാളം ഇതുവരെയുളള സീസണുകളില്‍ ഏറ്റവും ജനപ്രിയരായി മാറിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് സീസണ്‍ 4ന്റെ വിജയി ആകുമെന്ന് കരുതിയ ആള്‍. പക്ഷേ റിയാസ് സലീമിനെ കയ്യേറ്റം ചെയ്തത് കാരണം റോബിനെ ഷോയില്‍ നിന്ന് പുറത്താക്കി.

ഇപ്പോഴും റോബിന് ആരാധകര്‍ ഏറെയുണ്ട്. തന്നെ ഈ സീസണില്‍ ഗസ്റ്റ് ആയി പോകാന്‍ ആവശ്യപ്പെട്ട് ബിഗ് ബോസില്‍ നിന്ന് വിളിച്ചിരുന്നുവെന്ന് റോബിന്‍ പറയുന്നു. മാത്രമല്ല അന്ന് തനിക്ക് ദിവസം എത്ര പ്രതിഫലം ആണ് ലഭിച്ചിരുന്നത് എന്നും റോബിന്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

റോബിന്‍ പറയുന്നത് ഇങ്ങനെ: ബിഗ് ബോസ് ഷോ താന്‍ കാണാറില്ല. റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. എല്ലാവരും ഒറ്റയ്ക്ക് നിന്ന് കളിക്കട്ടെ എന്നാണ് തോന്നുന്നത്. എല്ലാവരേയും ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടാകും. അക്ബറിനെ വ്യക്തിപരമായി അറിയില്ല, പാട്ട് കേട്ടിട്ടുണ്ട് എന്നേ ഉളളൂ. ഷോയില്‍ നിന്ന് പുറത്താകണം എന്ന് ആഗ്രഹിച്ച ആരും പുറത്തായിട്ടില്ല.

robin

ബിഗ് ബോസിലുളള സമയത്ത് താന്‍ പിആര്‍ ചെയ്തിട്ടില്ല. ബിഗ് ബോസിലേക്ക് കയറുമ്പോള്‍ ഒരു പിആറിനേയും ബന്ധപ്പെട്ടിട്ടില്ല.ഒരു പിആറിന് പോലും കാശ് കൊടുത്തിട്ടില്ല. തന്റെ പേഴ്‌സണല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് പോലും ആരെയും ഏല്‍പ്പിച്ചിട്ടില്ല. ബിഗ് ബോസില്‍ നിന്ന് തിരിച്ച് വന്നതിന് ശേഷം മാത്രമാണ് അടുത്ത ഒരു പോസ്റ്റ് ഇട്ടത്. താന്‍ പിആര്‍ കൊടുത്തിട്ടുണ്ടെന്ന് ഒരാളെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് 1 കോടി രൂപ കൊടുക്കും.

ബിഗ് ബോസില്‍ നന്നായി കളിക്കുന്നവര്‍ക്ക് പിആറിന്റെ ആവശ്യം ഇല്ല. ജനങ്ങളുടെ പള്‍സ് അനുസരിച്ച് കളിക്കാന്‍ കഴിവുളള ആളുകള്‍ ആണെങ്കില്‍ പിആര്‍ വേണ്ട. അത് പറ്റാത്ത ആളുകള്‍ മാത്രമേ പിആര്‍ കൊടുക്കുകയുളളൂ. തന്നെക്കൊണ്ട് പറ്റില്ല, അത്രയും കോണ്‍ഫിഡന്‍സ് ഇല്ല, പിആര്‍ കൊടുത്താല്‍ അവര്‍ കൂടി പിന്തുണയ്ക്കും എന്ന് കരുതും. താന്‍ ഒരു പിആര്‍ പോലും ഇല്ലാതെ കളിച്ച ആളാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും പിആര്‍ ഉണ്ടെന്നാണ് പറയുന്നത്. അപ്പോള്‍ അനുമോളെ മാത്രം പറയുന്നതില്‍ കാര്യമില്ല..

ബിഗ് ബോസ് ഷോയില്‍ വിജയി ആവുക എന്നതല്ല. അതിലെ പല വിജയികളേയും ഇപ്പോള്‍ കാണാന്‍ തന്നെ ഇല്ല. ജനങ്ങളിലേക്ക് എത്തുക, മാക്‌സിമം റീച്ച് കിട്ടുക, പ്രശസ്തരാവുക, ഇന്‍ഫ്‌ളുവന്‍സ് ചെയ്യുക എന്നതൊക്കെയാണ്. അതില്‍ താന്‍ സന്തോഷവാനാണ്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ ഓര്‍ക്കുന്നു എന്നത് തന്നെ വലിയ കാര്യം.

ഇത്തവണ ബിഗ് ബോസിലേക്ക് ഗസ്റ്റായി വിളിച്ചിരുന്നു. പക്ഷേ പോകാന്‍ താല്‍പര്യമില്ല. കാരണം ഞാന്‍ എന്റെ നിലപാടില്‍ അടിയുറച്ച് നില്‍ക്കുന്നു. ബിഗ് ബോസ് പല സമയത്തും പല നിലപാടാണ് കാണിക്കുന്നത്. ഇപ്പോഴും ഉന്തും തള്ളും ഒക്കെ ഉണ്ടായിട്ടും അവര്‍ അവര്‍ക്ക് ഇഷ്ടമുളളത് പോലെ കാണിക്കുന്നു. കോര്‍പറേറ്റ് കമ്പനിയല്ലേ. നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ, നമ്മളൊക്കെ സാധാരണക്കാരല്ലേ.

ബിഗ് ബോസില്‍ പോയപ്പോള്‍ ഒരു ദിവസം 25,000 രൂപയായിരുന്നു പ്രതിഫലം. ഡോക്ടര്‍ ആയത് കൊണ്ടായിരിക്കും. പേയ്‌മെന്റ് അവര്‍ ഇങ്ങോട്ട് പറയുകയാണ് ചെയ്തത്. ബിഗ് ബോസിലേക്ക് അവസരം താന്‍ അങ്ങോട്ട് ചോദിച്ച് പോയതാണ്. ഓഡിഷനില്‍ പെര്‍ഫോം ചെയ്തത് കൊണ്ട് മാത്രം സെലക്ട് ചെയ്യപ്പെട്ട ആളാണ്. അവര്‍ ഇങ്ങോട്ട് പറഞ്ഞു ദിവസം ഇത്ര തരാം എന്ന്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+