മികച്ച ഗെയിമർ ആരാണ്? ബിഗ് ബോസിൽ സുഹൃത്ത് കയറിയിട്ടുണ്ട്, ടിപ്സ് കൊടുത്തോ? പ്രതികരിച്ച് റോബിൻ
ബിഗ് ബോസ് മലയാളം സീസൺ 4ലെ ഏറ്റവും ജനപ്രിയത നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ആ സീസണിൽ കപ്പടിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്ന മത്സരാർത്ഥി. എന്നാൽ വൈൽഡ് കാർഡ് ആയി എത്തിയ റിയാസ് സലീമിനെ കയ്യേറ്റം ചെയ്ത റോബിനെ ബിഗ് ബോസ് പുറത്താക്കി.
ഇപ്പോൾ നടക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7നിൽ തന്റെ സുഹൃത്ത് ഉണ്ടെന്ന് റോബിൻ പറയുന്നു. ഈ സീസണിലെ ഏറ്റവും മികച്ച ഗെയിമർ ആരെന്ന ചോദ്യത്തിനും റോബിന് മറുപടിയുണ്ട്.
റോബിൻ രാധാകൃഷ്ണന്റെ പ്രതികരണം: ''ബിഗ് ബോസില്‍ കണ്ടന്റ് ഇല്ലാത്തതിന് ഞാനെന്ത് ചെയ്യാനാണ്. എന്റെ അടുത്ത് വന്ന് ചോദിച്ചിട്ട് എന്താണ് കാര്യം. അവരുടെ ടീം സെലക്ട് ചെയ്ത് അതിനകത്ത് പോയി കളിക്കുന്ന മത്സരാര്‍ത്ഥികളാണ്. അവര്‍ക്ക് കണ്ടന്റ് ഇല്ലാത്തതിന് ഞാനെന്ത് ചെയ്യും. ഞാന്‍ ഒരു കാര്യത്തിലും ഇടപെടാതെ എന്റെ വഴിക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസ് കാണാറില്ല. ഇടയ്ക്ക് റീല്‍സ് മാത്രമേ കാണാറുളളൂ. ആരുടെ ഗെയിം ആണ് മികച്ചത് എന്ന ചോദ്യത്തിന് ഇത്തവണ ലാലേട്ടന്‍ കിടിലമായി ഗെയിം കളിക്കുന്നുണ്ട് എന്നാണ് റോബിന്‍ നല്‍കുന്ന ഉത്തരം. സുഹൃത്തായ ലക്ഷ്മി ബിഗ് ബോസിലെത്തിയിട്ട് ഒരാഴ്ച ആയതേ ഉളളൂ. ഗെയിം എങ്ങനെ ഉണ്ടെന്ന് പറയാറായിട്ടില്ല, കളിക്കട്ട.
വൈല്‍ഡ് കാര്‍ഡായി ബിഗ് ബോസില്‍ എത്തിയവര്‍ വേസ്റ്റ് ആണെന്ന വിമര്‍ശനത്തിനും റോബിന്‍ മറുപടി നല്‍കി. ഒരു മനുഷ്യനും വേസ്റ്റ് അല്ല. ആയിരക്കണത്തിന് ആളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് പതിനേഴ് പേരില്‍ ഒരാളല്ലേ അവര്‍. അപ്പോള്‍ അവര്‍ എങ്ങനെയാണ് വേസ്റ്റ് ആകുന്നത്. വേദ് ലക്ഷ്മി അവരുടെ രീതിയില്‍ നില്‍ക്കുന്നുണ്ട്. അത് ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെടട്ടെ. പുള്ളിക്കാരി കളിച്ചാല്‍ പുള്ളിക്കാരിക്ക് നല്ലത്.
വേദ് ലക്ഷ്മിയെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തത് അല്ല. എനിക്ക് പരിചയമുളള ഒരാള്‍ ബിഗ് ബോസില്‍ കയറി. പുള്ളിക്കാരി കളിക്കട്ടെ. ഞാന്‍ ഒന്നും പറഞ്ഞ് കൊടുത്തിട്ടില്ല. അവരുടെ രീതിയില്‍ കളിക്കട്ട, ജയിക്കുകയാണെങ്കില്‍ ജയിക്കട്ടെ, ജനങ്ങള്‍ തീരുമാനിക്കട്ടെ.
ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടുമാണ് കളിക്കുന്നത്. അതിന് പകരം പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടത്, അവര്‍ക്ക് ഏത് കണ്ടന്റ് ആണ് ഇഷ്ടം, അങ്ങനെ പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് വേണം കളിക്കാന്‍. അങ്ങനെ കളിച്ച ഒരാളാണ് ഞാന്‍. എന്റെ എതിരാളികള്‍ അവിടുത്തെ മത്സരാര്‍ത്ഥികള്‍ അല്ല, ഞാന്‍ പ്രേക്ഷകരുടെ അടുത്താണ് കളിച്ചത്. ഇപ്പോഴത്തെ മത്സരാര്‍ത്ഥികള്‍ അങ്ങനെയല്ല.
ഷോ മുന്നോട്ട് കൊണ്ട് പോകുന്നത് മത്സരാര്‍ത്ഥികളല്ല, പ്രേക്ഷകരാണ്. അവരുടെ ഇഷ്ടവും അനിഷ്ടവും നോക്കി കളിച്ചാല്‍ പ്രേക്ഷകരുമായി കണക്ടാവും. അത് ചെയ്യാത്തത് കൊണ്ടാണ് ഒരു മത്സരാര്‍ത്ഥിയും പ്രേക്ഷകരുമായി കണക്ട് ആവാത്തത്. പലരും തന്നെ മാത്രമല്ല മറ്റ് പലരേയും അനുകരിക്കുന്നുണ്ട്''.












Click it and Unblock the Notifications