എന്തുകൊണ്ട് വിജയിക്ക് 125 കോടിക്ക് മുകളില്‍ പ്രതിഫലം? ആർആർആർ നിർമ്മാതാവിനെ വന്നതിന് കാരണമുണ്ട്
2023 വിജയ് എന്ന താരത്തെ സംബന്ധിച്ച് വിജയകരമായ ഒരു വർഷമായിരുന്നു. തമിഴ് സിനിമാ ചരിത്രത്തിൽ (ആഗോളതലത്തിൽ) ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ ചിത്രമായി മാറാന്‍ അദ്ദേഹത്തിന്റെ ലിയോയ്ക്ക് കഴിഞ്ഞു. ആരാധകർ ഇപ്പോഴും ഈ നേട്ടം ആഘോഷിക്കുമ്പോൾ, താരം ഇതിനകം തന്നെ തന്റെ അടുത്ത വലിയ പ്രോജക്റ്റിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ലിയോ അടക്കമുള്ള ചിത്രങ്ങളുടെ വിജയം വിജയിയുടെ ശമ്പളം വലിയ തോതില്‍ വർധിപ്പിച്ചതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് വിജയ്, കൂടാതെ അദ്ദേഹത്തിന്റെ സാധാരണ സിനിമകൾ പോലും മുൻകാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലിയോ, പ്രേക്ഷകരില്‍ നിന്നുള്ള സമ്മിശ്ര അവലോകനങ്ങൾക്കിടയിലും, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ നിന്ന് 600 കോടിയിലധികം രൂപയാണ് നേടിയത്.

അത്ര വലിയ അഭിപ്രായം വരാതിരുന്ന ചിത്രമായിരുന്നെങ്കിലും വാരിസും മെർസലുമൊക്കെ ബോക്സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. ഏറ്റവും പുതിയ വാർത്ത എന്തെന്നാല്‍ ദളപതി വിജയ്ക്ക് ആർആർആർ നിർമ്മാതാവ് ഡി വി വി ദനയ്യയിൽ നിന്ന് ഒരു ചിത്രത്തിനുള്ള ഓഫർ ലഭിച്ചു എന്നതാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന് ശേഷം വിജയ് ഇതുവരെ മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദ ഗോട്ടിന് ശേഷമുള്ള അദ്ദേഹത്തിന്റെ അടുത്ത ചിത്രം ആർ ആർ നിർമ്മാതാവുമായി ചേർന്നായിരിക്കാം.
റിപ്പോർട്ട് വിശ്വസിക്കുകയാണെങ്കിൽ, വിജയുടെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമാണ് നിർമ്മാതാവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം, ദളപതി വിജയ് ലിയോയ്‌ക്കായി 120 കോടി രുപയാണ് വാങ്ങിയത്. ഇത് അദ്ദേഹത്തിന്റെ എക്കാലത്തെയും ഉയർന്ന പ്രതിഫവുമാണ്. ഈ സാഹചര്യത്തില്‍, ലിയോയുടെ 120 കോടിയേക്കാൾ ഉയർന്ന തുകയായിരിക്കും ദനയ്യ നൽകിയ ഓഫർ.
ലിയോയ്ക്ക് ശേഷം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിലാണ് ദളപതി വിജയ് അഭിനയിക്കുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, മീനാക്ഷി ചൗധരി, പാർവതി നായർ, ജയറാം, യോഗി ബാബു, തുടങ്ങിയവരും അഭിനയിക്കുന്നു. ഇത് ദളപതി വിജയിന്റെ 68-ാമത്തെ ചിത്രവുമാണ്. കൂടാതെ താരം ഇരട്ട വേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ടുണ്ട്.












Click it and Unblock the Notifications