'അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാണോയെന്ന് ചോദിച്ചാണ് വിളിക്കുക'; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി സാധിക
കൊച്ചി: സിനിമയിൽ കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ച് നിരവധി നടിമാർ തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിന്ന് ഉൾപ്പെടെ ഇത്തരം തുറന്ന് പറച്ചിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി സാധിക വേണുഗോപാൽ. 'മൂവി വേൾഡ് മീഡിയ'ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം
'എന്റെ അച്ഛൻ സിനിമയിൽ നിന്നുള്ള ആളാണ്. അതുകൊണ്ട് തന്നെ ആദ്യം ലഭിച്ച സിനിമകളെല്ലാം സൗഹൃദങ്ങളും ബന്ധങ്ങളും മൂലമാണ്. ഒരിക്കൽ സിനിമയിൽ നായിക ആയി അഭിനയിച്ചാൽ പിന്നെ ക്യാരക്ടർ റോളിന് ആരും വിളിക്കില്ല. ചില സിനിമകൾ ചെയ്യാതിരുന്നത് മറ്റ് ചില പ്രശ്നങ്ങൾ കൊണ്ടാണ്. അഡ്ജസ്റ്റ് ഇഷ്യൂസ് ഒക്കെ ഉണ്ടായിരുന്നു. അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാണോയെന്ന് ചോദിക്കുന്ന ആളുകൾ ഉണ്ട്. ചോദിച്ചിട്ടും ഉണ്ട്.

10 വർഷത്തിന് മുൻപ് നമ്മൾ സിനിമയിൽ വരുമ്പോൾ ഇത്രയും മാധ്യമങ്ങൾ ഇല്ല. ആളുകളിലേക്ക് എത്താൻ മറ്റ് വഴികൾ ഇല്ല. അങ്ങനെ നമ്മൾ ചെയ്യുന്ന എല്ലാ സിനിമകളും എല്ലാവരിലേക്കും എത്തില്ല. ചെയ്ത സിനിമകൾ വഴിയായിരിക്കും നമ്മുക്ക് അവസരം ലഭിക്കുക. ചില ആളുകൾ വിളിക്കുന്ന സമയത്ത് അവരുടെ ആവശ്യങ്ങൾ പലതുമായിരിക്കും.തമിഴിൽ നിന്നും മലയാളത്തിൽ നിന്നും ഒക്കെ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഇങ്ങനെയാണെങ്കിൽ എനിക്ക് സിനിമ വേണ്ടെന്നായിരുന്നു എന്റെ നിലപാട്.
മാനം വിറ്റ് എനിക്ക് ഒന്നും ചെയ്യണ്ട,എന്റെ ക്യാരക്ടർ വിട്ടിട്ട് എനിക്ക് ഒന്നും വേണ്ട. 10 വർഷമായി ഇൻഡസ്ട്രിയിൽ ഉണ്ട്. അന്ന് നിൽക്കുന്ന അതേ പൊസിഷനിൽ തന്നെയാണ് ഞാൻ നിൽക്കുന്നത്. എനിക്ക് പ്രത്യേകിച്ച് ഉയർച്ചയൊന്നും ഉണ്ടായിട്ടില്ല. അന്ന് വാങ്ങിയ പെയ്മെന്റ് തന്നെയാണ് ഇപ്പോഴും വാങ്ങുന്നത്. കൂട്ടി ചോദിക്കുമ്പോൾ ആളുകൾ ഇല്ലെന്ന് തന്നെ പറയും.നമ്മുക്ക് ഇത് നിരന്തര അനുഭവമാണ്. ഞാൻ ഒരിക്കൽ ഇതേ പ്രശ്നങ്ങൾ കാരണം ഷോ ചെയ്തിട്ടില്ല. ഞാൻ മാത്രമല്ല നിരവധി പേർ ഇത് അനുഭവിക്കുന്നുണ്ട്. തുറന്ന് പറയുമ്പോൾ ഉള്ള അവസരം കൂടി ഇല്ലാതാകും.
ഞാൻ സിനിമ വേണ്ടാന്ന് വെച്ചതല്ല, അഡ്ജസ്റ്റ്മെന്റ് ഉണ്ടെങ്കിലെ സിനിമ കിട്ടൂവെന്ന അവസ്ഥ ഉണ്ടായിരുന്നു. എന്റെ തീരുമാനമായിരുന്നു സിനിമ വേണ്ട എന്നത്. ഇതിന് തയ്യാറായവർ ഉള്ളത് കൊണ്ടാണല്ലോ എനിക്ക് അവസരം ലഭിക്കാത്തത് എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ അങ്ങനെ ചിന്തിക്കാറില്ല. എനിക്ക് പറ്റാത്തത് അവർക്ക് പറ്റുന്നത് അവരുടെ കഴിവായിട്ടേ ഞാൻ കാണുന്നുള്ളൂ.
എന്റെ വസ്ത്രധാരണത്തെ കുറിച്ച് വിമർശിക്കുന്നവർക്കാണ് കുഴപ്പം. അവരുടെ കാഴ്ചപ്പാടാണ് പ്രശ്നം. 2007 മുതൽ മോഡലിംഗ് തുടങ്ങിയ ആളാണ് ഞാൻ. ക്ലൈന്റിന് ഒകെയായിട്ടുള്ള എനിക്ക് കംഫേർട്ട് ആയിട്ടുള്ള കോസ്റ്റ്യൂം ധരിക്കുന്നയാളാണ് ഞാൻ. അവസരം കുറഞ്ഞത് കൊണ്ടാണ് ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നതെന്നാണ് ചിലരുടെ കാഴ്ചപ്പാട്. ഞാനൊരു പ്രൊഫഷണൽ മോഡൽ ആണ്. ഞാൻ കംഫേർട്ടബിൾ ആയിട്ടുള്ള രീതിയിലാണ് വസ്ത്രങ്ങൾ ധരിക്കുന്നത്', നടി പറഞ്ഞു.












Click it and Unblock the Notifications