ദിയ കൃഷ്ണയോട് വലിയ ദേഷ്യമുണ്ട്: അവന്‍ ചെയ്തത് അംഗീകരിക്കുന്നില്ല, എന്നാല്‍ അതിലും വലിയ തെമ്മാടിത്തരമാണ് ഇത്
വളരെ മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നോട്ട് പോകുന്ന ഓണ്‍ ആഭരണ സംരഭമാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറായ ദിയ കൃഷ്ണയുടേത്. ഒ ബൈ ഓസി എന്ന പേരില്‍ കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിക്കുന്ന ഓണ്‍ലൈന്‍ സ്റ്റോർ ഈ മേഖലയില്‍ മികച്ച കച്ചവടം നടക്കുന്ന സംരഭം കൂടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതിന് ഇടയിലാണ് ദിയയുടെ സ്ഥാപനത്തിനെതിരെ പരാതിയുമായി മറ്റൊരു യൂട്യൂബ് ചാനല്‍ കുടുംബാംഗം മുന്നോട്ട് വരുന്നത്.
ഒ ബൈ ഓസിയില്‍ നിന്ന് സ്ഥാപനം വാങ്ങി പറ്റിക്കപ്പെട്ടുവെന്നായിരുന്നു യൂട്യൂബറുടെ പരാതി. ഈ വിഷയത്തില്‍ പ്രതികരണവുമായി അനന്തുവെന്ന യൂട്യൂബറും വീഡിയോ ചെയ്തിരുന്നു. പരാതിക്കാരിയുടെ വാദങ്ങള്‍ നിരത്തിക്കൊണ്ടായിരുന്നു അനന്തുവിന്റെ വീഡിയോ. എന്നാല്‍ ഈ വിഡിയോക്കും തന്നെ സംബന്ധിച്ച ചെയ്ത മറ്റൊരു വീഡിയോക്കും അനന്തുവിന് മറുപടിയുമായി ദിയ രംഗത്ത് വരികയും ചെയ്തു.

സ്വിം വെയർ ഇട്ട് അശ്വിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ കവറായി നല്‍കിയ വീഡിയോയാണ് ദിയയെ കൂടുതല്‍ പ്രകോപിപ്പിച്ചത്. 'ആ ഫോട്ടോയും ഇട്ട് പുള്ളി വല്ലാത്ത രീതിയില്‍ ഞരമ്പ് രോഗിയെപ്പോലുള്ള ഒരു എക്സ്പ്രഷനും കാണിച്ച് എക്സ്പോസ് ചെയ്യുന്നത് അശ്വിന് പ്രശ്നമല്ല എന്ന ക്യാപ്ഷനും നല്‍കി. ഈ ഒരു ഫോട്ടോയെ കുറിച്ച് ആകെ രണ്ട് മിനിറ്റ് മാത്രമേ സംസാരിച്ചിട്ടുള്ളു. അതായത് അത് ഒരു ക്ലിക്ക് ബൈറ്റാണ്' എന്നും ദിയ പറയുന്നു.
വിഷയം ഇങ്ങനെ കത്തി നില്‍ക്കുന്നതിനിടെ ദിയ പരാതിയുമായി എത്തിയതോടെ ദിയയുമായി ബന്ധപ്പെട്ട് ചെയ്ത എല്ലാ വീഡിയോയും അനന്തു ഡിലീറ്റ് ചെയ്തിട്ടുണ്ട്. തമ്പ്നെയില്‍ വിഷയത്തില്‍ അനന്തുവിനെ പൂർണ്ണമായും തള്ളുന്ന നിലപാടാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 താരവും യൂട്യൂബറുമായ സായി കൃഷ്ണയും സ്വീകരിച്ചത്. ക്ലിക്ക് ബൈറ്റിന് വേണ്ടിയിടുന്ന വൃത്തികെട്ട തമ്പ്നെയിലുകളോട് തനിക്ക് യാതൊരു താല്‍പര്യവുമില്ലെന്നാണ് സായി വ്യക്തമാക്കുന്നത്. അതേ സമയം തന്നെ ഒരു കാര്യത്തില്‍ ദിയക്കെതിരെ ശക്തമായ വിമർശനവും സായി ഉന്നയിക്കുന്നുണ്ട്.
അനന്തുവിന്റെ റിയാക്ഷനെക്കുറിച്ച് ഞരമ്പ് രോഗിയെന്ന് ദിയ പറഞ്ഞത് വളരെ മോശം കാര്യമാണ്. ദിയക്ക് വലിയ ദേഷ്യവും സങ്കടവുമൊക്കെ ആയിട്ടുണ്ടാകും. എല്ലാം ഒക്കെ. എന്റെ പേഴ്സണല്‍ ജീവിതത്തെക്കുറിച്ച് എന്ത് അറിയാമെന്ന് അനന്തുവിനോട് ദിയ ചോദിക്കുന്നുണ്ട്. സെയിം ചോദ്യം തന്നെ ദിയയോട് ചോദിക്കുകയാണ്. അവനെ ഒരു ഞരമ്പ് രോഗിയെന്ന് വിളിക്കാന്‍ അവന്റെ എന്ത് കാര്യം അറിയാം.
ഒരു പെണ്ണിനെ ആണെന്തെങ്കിലും ചെയ്താല്‍ ഇവിടെ വന്‍ സീനാണ്. ആണോ അല്ലയോ എന്ന് നിങ്ങള്‍ പറ. ഈ പറഞ്ഞതില്‍ എനിക്ക് ദിയയോടെ വലിയ ദേഷ്യമാണ്. അവന്‍ ചെയ്തത് അംഗീകരിക്കുന്നില്ല. വൃത്തികേടാണ്, തെമ്മാടിത്തരമാണ് അവന്‍ കാണിച്ചത്. അതിലും വലിയ തെമ്മാടിത്തരമാണ് ദിയ ആ ചെക്കനെക്കുറിച്ച് പറഞ്ഞത്. ഒരാളുടെ എക്സ്പ്രഷന്‍ കണ്ടിട്ട് എങ്ങനെയാണ് അങ്ങനെ പറയാന്‍ സാധിക്കുന്നത്.
നിങ്ങള്‍ ഉന്നയിച്ച ബാക്കി എല്ലാ കാര്യത്തിലും ഞാന്‍ ബാഹുമാനിക്കുന്നു. പക്ഷെ ആ പയ്യനെ ഞരമ്പ് രോഗി എന്ന് വിളിച്ചതില്‍ സത്യം പറഞ്ഞാല്‍ അവനോട് മാപ്പ് പറയണം. ഒരു ആണ് പെണ്ണിനെ കുറിച്ചാണ് ഈ പറഞ്ഞതെങ്കില്‍ എന്തായിരിക്കും ഇവിടെ സംഭവിക്കുക. അവനെ വെച്ചേക്കുമോ. അല്ല എന്താണ് ഈ ഞരമ്പ് രോഗം. നിങ്ങള്‍ക്ക് വിദ്യാഭ്യാസവും ഫെയിമും ധാരണമൊക്കെയില്ലേ. ഞരമ്പിന്റെ പ്രശ്നം ഉള്ളതുകൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് പേരില്ലേ? അവർക്കൊക്കെ ഇത് കേള്‍ക്കുമ്പോള്‍ വിഷമം ആകില്ലേയെന്നും സായി കൃഷ്ണ ചോദിക്കുന്നു.












Click it and Unblock the Notifications