Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികളുടെ പരസ്യം ഒഴിവാക്കി... എന്നിട്ടും സായ് പല്ലവിക്ക് ഇത്ര ആസ്തിയോ..?

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയം നേടിയ താരമാണ് സായ് പല്ലവി. സിനിമയിലെ മലര്‍ എന്ന കഥാപാത്രം താരത്തിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്. ശിവകാര്‍ത്തികേയന്‍ പ്രധാന വേഷത്തില്‍ എത്തുന്ന അമരന്‍ ആണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 1992 മെയ് 9 ന് തമിഴ്നാട്ടിലെ കോത്തഗിരിയില്‍ സെന്താമര കണ്ണന്റെയും രാധ കണ്ണന്റെയും മകളായാണ് സായി പല്ലവിയുടെ ജനനം.

ബാലതാരമായാണ് സിനിമയില്‍ എത്തുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെയാണ് നായിക കഥാപാത്രങ്ങള്‍ തേടിയെത്തിയത്. പ്രേമത്തില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. ദുല്‍ഖര്‍ സല്‍മാനൊപ്പം കലി, ഫഹദ് ഫാസിലിനൊപ്പം അതിരന്‍ എന്നീ ചിത്രങ്ങളിലും സായ് പല്ലവി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Sai Pallavi

കൂടാതെ രണ്ട് ഹിന്ദി ചിത്രങ്ങളിലേക്കും താരം കരാറൊപ്പിട്ടതായാണ് വിവരം. അഭിനയത്തിന് പുറമെ നൃത്തത്തിലും വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ആളാണ് സായ് പല്ലവി. കോത്തഗിരിയിലാണ് സായ് പല്ലവി ജനിച്ചതെങ്കിലും പിന്നീട് കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് താമസം മാറി. പഠനം ഇവിടെയായിരുന്നു. സിനിമ അഭിനയത്തേക്കാളുപരി ഡോക്ടറാകണം എന്നതായിരുന്നു സായ് പല്ലവിയുടെ ആഗ്രഹം.

സായ് പല്ലവി ആവില കോണ്‍വെന്റ് മെട്രിക് എച്ച് ആര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ജോര്‍ജിയയിലെ ടിബിലിസി സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടി. ഇവിടെ നിന്നാണ് എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയത്. എം ബി ബി എസ് ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും നടിയായതോടെ സായ് പല്ലവി ആ മേഖല വിട്ടു.

ആറ് മില്യണ്‍ ഡോളറാണ് താരത്തിന്റെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത്. അതായത് ഏകദേശം 50 കോടി രൂപ. വലിയ താരമൂല്യം ഉണ്ടെങ്കിലും ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ ഭാഗമാകില്ല എന്നാണ് സായ് പല്ലവിയുടെ നിലപാട്. അല്ലെങ്കില്‍ മറ്റ് നടിമാരെ പോലെ ബ്രാന്‍ഡ് സഹകരണങ്ങളില്‍ നിന്ന് വലിയൊരു തുക താരത്തിന് സമ്പാദിക്കാമായിരുന്നു. 2 കോടി ഓഫര്‍ ലഭിച്ച ഒരു ഫെയര്‍നസ് ബ്രാന്‍ഡിന്റെ പരസ്യം താന്‍ നിരസിച്ചിരുന്നു എന്ന് സായ് പല്ലവി തന്നെ അറിയിച്ചിരുന്നു.

കോയമ്പത്തൂരിലും കോത്തഗിരിയിലും സായ് പല്ലവിക്ക് വീടുണ്ട്. ലളിതമായ ജീവിതം ഇഷ്ടപ്പെടുന്നതിനാല്‍ തന്നെ ആഡംബര കാറുകളുടെ വലിയൊരു നിര സായ് പല്ലവിയുടെ ഗാരേജില്‍ ഇല്ല. ഔഡി ക്യൂ3, മാരുതി സ്വിഫ്റ്റ് എന്നിവാണ് താരത്തിന്റെ പക്കലുള്ള കാറുകളില്‍ ചിലത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+