ദേശീയ പുരസ്കാരം ആഗ്രഹിച്ചത് ഈ കാരണത്താല്‍; ആ സമ്മര്‍ദം എപ്പോഴുമുണ്ടെന്ന് സായ് പല്ലവി
മലയാളികള്‍ക്കും തമിഴര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം അവര്‍ സ്വന്തമാക്കിയത്. മലര് എന്ന തമിഴ് അധ്യാപികയായുള്ള സായ് പല്ലവിയുടെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഗ്ലാമറസ് റോളുകള്‍ ചെയ്യാതെ തന്നെ സായ് പല്ലവി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചുവടുറപ്പിച്ച് നിന്നത് മറ്റ് താരങ്ങള്‍ക്ക് അത്ഭുതമായിരുന്നു. മെഡിക്കല്‍ ബിരുദധാരിയായിട്ടും ആ പ്രൊഫഷനിലേക്കു പോകാതെ മികച്ച ചിത്രങ്ങളുടെ ഭാഗമായി സിനിമാ ലോകത്ത് തന്റെ വ്യക്തിത്വം നിലനിര്‍ത്താന്‍ സായ് പല്ലവിക്കു കഴിഞ്ഞിട്ടുണ്ട്.

മികച്ച നര്‍ത്തകി കൂടിയാണ് സായ്പല്ലവി. തെലുങ്ക് സൂപ്പര്‍ താരം നാനി നായകനായി എത്തിയ 'ശ്യാം സിംഗ റോയ്' എന്ന ചിത്രത്തിലെ സായ്പല്ലവിയുടെ നൃത്തം അതിമനോഹരമായാണ് ആവിഷ്കരിച്ചത്. ഓരോ സിനിമയും അഭിനയ മികവു കൊണ്ടാണ് സായ്പല്ലവി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്.
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രം 'അമരനിലെ' ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രവും സായ് പല്ലവിയുടെ കരിയറിലെ പൊന്‍തൂവലായി മാറി. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദേശീയ പുരസ്കാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് നടി പറഞ്ഞ രസകരമായ മറുപടിയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഏറ്റവും പുതിയ ചിത്രമായ തണ്ടേലിന്റെ പ്രമോഷന് അഭിമുഖത്തിനിടെയാണ് താരം ദേശീയ പുരസ്കാരത്തെ കുറിച്ച് പറഞ്ഞത്.
ദേശീയ പുരസ്കാരം വേണമെന്ന ആഗ്രഹം തനിക്കുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഈ ആഗ്രഹമുണ്ടായിരുന്നു. അതിനു പിന്നിലെ കാരണവും സായ് പല്ലവി വ്യക്തമാക്കി.
'ഞാന്‍ ഇപ്പോള്‍ പറയുന്നത് നിങ്ങള്‍ക്ക് തമാശയായി തോന്നാം. പക്ഷെ എനിക്ക് തുടക്കത്തിലേ ദേശീയ പുരസ്കാരം വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്റെ 21-ാം വയസിലാണ് എന്റെ മുത്തശ്ശി എനിക്ക് ഒരു സാരി സമ്മാനമായി തന്നത്. എന്റെ കല്യാണത്തിന് ആ സാരി ഉടുക്കണമെന്നതായിരുന്നു മുത്തശ്ശിയുടെ ആഗ്രഹം. അന്ന് ഞാന്‍ വിചാരിച്ചിരുന്നത് ഉടനെ വിവാഹം ഉണ്ടാകുമെന്നാണ്. 23-24 വയസിലാണ് പ്രേമം എന്ന സിനിമ ചെയ്തത്. അന്ന് ഞാന്‍ കരുതി വലിയൊരു അവാര്‍ഡ് എന്നെ തേടി വരുമെന്ന്. ദേശീയ പുരസ്കാരമാണ് ഏറ്റവും വലുത്. അങ്ങനെ സംഭവിച്ചാല്‍ പുരസ്കാരച്ചടങ്ങില്‍ ആ സാരി ഉടുക്കാമെന്ന് കരുതി' - സായ് പല്ലവി പറഞ്ഞു.
എനിക്ക് പുരസ്കാരം ലഭിച്ചാലും ഇല്ലെങ്കിലും ആ സാരി ഉടുക്കുന്നത് വരെ ആ സമ്മര്‍ദം എന്നിലുണ്ടായിരിക്കും - സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ക്ക് തന്റെ കഥാപാത്രങ്ങള്‍ക്ക് നല്കുന്ന അംഗീകാരമാണ് ഏറ്റവും വലിയ പുരസ്കാരമെന്നും നടി പറഞ്ഞു. നാഗ ചൈതന്യയ്ക്കൊപ്പം തണ്ടേല്‍ എന്ന ചിത്രത്തിലാണ് സായ് പല്ലവി അവസാനമായി അഭിനയിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററിലെത്തും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications