Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികള്‍ മൂല്യമുള്ള വീട്.. സുരക്ഷയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍; സെയ്ഫ് അലി ഖാന്റെ ആസ്തി അറിയാമോ?

ബോളിവുഡില്‍ വളരെ പെട്ടെന്ന് തന്നെ മുന്‍നിര നടന്‍മാരുടെ പട്ടികയില്‍ സ്ഥാനം കണ്ടെത്തിയ താരമാണ് സെയ്ഫ് അലി ഖാന്‍. നടി ഷര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് അലി ഖാന്‍ ചെറുപ്പം മുതലെ സെലിബ്രിറ്റി സ്റ്റാറ്റസ് അനുഭവിച്ചാണ് വളര്‍ന്നത്. പിന്നീട് സ്വന്തം പേരിലും താരം അറിയപ്പെടാന്‍ തുടങ്ങി. നടി കരീന കപൂറിനെയാണ് സെയ്ഫ് വിവാഹം കഴിച്ചത്.

സെലിബ്രിറ്റികളുടെ കേന്ദ്രമായ ബാന്ദ്രയിലാണ് സെയ്ഫും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ ദിവസം സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. മോഷണം ചെറുക്കുന്നതിനിടെ സെയ്ഫിന് കുത്തേല്‍ക്കുകയും ചെയ്തിരുന്നു. അതീവ സുരക്ഷയുള്ള വീട്ടില്‍ എങ്ങനെയാണ് മോഷണം നടന്നത് എന്നതിനെ കുറിച്ചുള്ള ആശങ്കയിലാണ് വീട്ടുകാര്‍. കോടികള്‍ മൂല്യമുള്ള വീട്ടിലാണ് സെയ്ഫ് അലി ഖാനും കരീന കപൂറും താമസിക്കുന്നത്.

Saif Ali Khan

സെയ്ഫും കരീന കപൂറും ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്സിലായിരുന്നു ഒരു പതിറ്റാണ്ടിലേറെ താമസിച്ചിരുന്നത്. പിന്നീട് മുംബൈയിലെ സത്ഗുരു ശരണിലെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി. ദര്‍ശിനി ഷാ രൂപകല്‍പ്പന ചെയ്ത ഈ വീടിന്റെ മൂല്യം 55 കോടി രൂപയാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. വിശാലമായ ലൈബ്രറി, പുരാതന അലങ്കാര വസ്തുക്കള്‍, മോഡേണ്‍ ഫര്‍ണിച്ചറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ വീട്.

ഇത് കൂടാതെ താരദമ്പതികള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ ജിസ്റ്റാഡില്‍ 33 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഭവനവും ഉണ്ട്. സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് പ്രകാരം സെയ്ഫ് അലി ഖാന് ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുണ്ട്. അതേസമയം സെയ്ഫ് ഇതാദ്യമായല്ല മോഷണ ശ്രമം നേരിടുന്നത്. നേരത്തെ തന്റെ വീട്ടില്‍ നിന്ന് 26 വര്‍ഷം പഴക്കമുള്ള അമൂല്യമായ റോളക്‌സ് വാച്ച് മോഷ്ടിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞിരുന്നു.

സിനിമയും അതിനോട് അനുബന്ധിച്ചുള്ള ബിസിനസുമാണ് സെയ്ഫ് അലി ഖാന്റെ വരുമാന മാര്‍ഗം. അദ്ദേഹം ഒരു സിനിമയ്ക്ക് 10-15 കോടി രൂപ വരെയാണ് ഈടാക്കുന്നത്. ബ്രാന്‍ഡ് സഹകരണങ്ങള്‍ക്കായി ഒന്ന് മുതല്‍ അഞ്ച് കോടി രൂപ വരേയും സമ്പാദിക്കുന്നു. ഇത് കൂടാതെ പട്ടൗഡി കുടുംബത്തിന്റെ പാരമ്പര്യ സ്വത്തുക്കളില്‍ പലതിന്റേയും ഉടമസ്ഥാവകാശവും സെയ്ഫിനാണ്.

ഇബ്രാഹിം കോത്തി എന്നും അറിയപ്പെടുന്ന പട്ടൗഡി കൊട്ടാരം സെയ്ഫിന്റെ സമ്പന്നമായ പാരമ്പര്യ സ്വത്തിന്റെ തെളിവാണ്. ഇരുപതാം നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ മുത്തച്ഛന്‍ നവാബ് ഇഫ്തിഖര്‍ അലി ഖാന്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ഭോപ്പാലിലെ ബീഗത്തിന്റെ ഭാര്യയുടെ വിവാഹ സമ്മാനമായിരുന്നു. ഹരിയാനയില്‍ 10 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ കൊട്ടാരത്തില്‍ ഏഴ് കിടപ്പുമുറികള്‍, ഡ്രസ്സിംഗ് റൂമുകള്‍, ലോഞ്ചുകള്‍, ബില്യാര്‍ഡ്‌സ് മുറികള്‍, ഡൈനിംഗ്, ഡ്രോയിംഗ് സ്‌പേസുകള്‍ എന്നിവയുണ്ട്.

ഏകദേശം 800 കോടി രൂപ വിലമതിക്കുന്ന വസ്തുവാണ് ഇത്. 2018 ല്‍ സെയ്ഫ് ഒരു വസ്ത്ര ബ്രാന്‍ഡ് ആരംഭിച്ചിരുന്നു. പിന്നീട് പെര്‍ഫ്യൂമുകള്‍, പാദരക്ഷകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ബ്രാന്‍ഡ് വികസിപ്പിച്ചു. ബെംഗളൂരു, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ ഈ ബ്രാന്‍ഡിന് ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. മെഴ്സിഡസ് ബെന്‍സ് എസ്-ക്ലാസ് എസ് 350ഡി, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110, ഓഡി ക്യൂ7, ജീപ്പ് റാംഗ്ലര്‍ എന്നിവ ഉള്‍പ്പെടുന്ന പ്രീമിയം കാറുകളാണ് അദ്ദേഹത്തിന്റെ ഗാരേജിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+