Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡിവോഴ്സ് കൊണ്ടുണ്ടായ ഗുണങ്ങളിൽ ഒന്ന് ഇതാണ്'; തുറന്നുപറഞ്ഞ് സജ്ന..'അത് ഞങ്ങളുടെ സ്വപ്നം ആയിരുന്നു'

കഴിഞ്ഞ ദിവസമായിരുന്നു താനും ഭർത്താവ് ഫിറോസ് ഖാനും തമ്മിൽ വേർപിരിയുകയാണെന്ന് ബിഗ് ബോസ് താരം കൂടിയായ സജ്ന തുറന്നുപറഞ്ഞത്. തങ്ങൾ വേർപിരിയാൻ കാരണം മൂന്നാമതൊരാൾ അല്ലെന്നും യോജിച്ച് പോകാൻ പറ്റാത്ത പല കാര്യങ്ങളും രണ്ടുപേർക്കുമിടയിൽ ഉണ്ടായതിനാലാണ് ഡിവോഴ്സ് ഫയൽ ചെയ്തതെന്നും സജ്ന വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചും ആശങ്കയെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സജ്ന. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'എനിക്കെന്റെ കുഞ്ഞുങ്ങളെ നോക്കണം, എന്റെ ഉമ്മയെ നോക്കണം, അവരാണ് ഇപ്പോൾ എന്റെ ലോകം. അവർക്ക് ഒരു കുഴപ്പവും ഇല്ലാതെ നോക്കിയേ പറ്റൂ. നിന്റെ കുട്ടിക്കളി മാറ്റണം എന്ന് ഇക്ക എന്നോട് പറയാറുണ്ടായിരുന്നു. കരിയറിൽ ഫോക്കസ് ചെയ്യാൻ ഞാനും അദ്ദേഹത്തോട് പറയാറുണ്ട്. ഇങ്ങനെ കുറെ കാര്യങ്ങൾ ചർച്ച ചെയ്തതിന് ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.

 firoz2-1

എനിക്ക് മെച്യൂരിറ്റി ഇല്ല എന്ന് ഇക്ക പറയാറുണ്ട്. തനിച്ചായപ്പോൾ മെച്യൂരിറ്റിയൊക്കെ വന്ന് തുടങ്ങിയതായി എനിക്ക് തോന്നാറുണ്ട്. ഒറ്റയ്ക്കാണല്ലോ ഇനി സ്ട്രെഗിൾ ചെയ്യേണ്ടത്. ലൈഫിൽ അനുഭവിക്കാൻ പറ്റാത്ത കുറേ കാര്യങ്ങൾ ലൈഫിലേക്ക് വന്നപ്പോഴും സ്ട്രോങ് ആകുന്നുണ്ട്. മുഖത്ത് നോക്കി പറയേണ്ട കാര്യങ്ങൾ പറയണമെന്ന് എനിക്ക് ഇപ്പോൾ അറിയാം.

ഞങ്ങൾ വീട് പണി പൂർത്തിയാക്കിയിരുന്നില്ല. അതിന് മുൻപേ തന്നെ ചെറിയ പാലുകാച്ചൽ നടത്തി കയറി താമസം തുടങ്ങിയിരുന്നു. വീട് പണിയുടെ പേരിൽ ഞങ്ങൾ ആരേയും പറ്റിച്ചിട്ടില്ല. ആ വീട് ഞങ്ങളുടെ സ്വപ്നം ആയിരുന്നു. വീട് പണിക്കാരോട് പോലും തർക്കങ്ങളും ബഹളങ്ങളും ഉണ്ടായിട്ടില്ല. ആ വീട് ഇപ്പോഴും ഞങ്ങളുടെ രണ്ടാളുടേയും പേരിലാണ് ഉള്ളത്. ഒന്നുകിൽ ആ വീട് കൊടുക്കാനോ അല്ലെങ്കിൽ ആരെങ്കിലും ഒരാളുടെ പേരിലേക്ക് മാറ്റാനോ ആണ് തീരുമാനിച്ചിരിക്കുന്നത്.

മക്കളെ നല്ല രീതിയിൽ പഠിപ്പിക്കുകയെന്നത് മാത്രമണ് മുന്നിലുള്ളത്. എന്റെ ഉമ്മ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. എന്റെ ഉമ്മാനെ ലോകം മുഴുവൻ കാണിക്കണം എന്നതാണ് ആഗ്രഹം. ഡിവോഴ്സ് കൊണ്ടുണ്ടായ ഗുണങ്ങളിൽ ഒന്ന് എനിക്ക് കുടുംബവുമായി അടുക്കാൻ പറ്റി. എന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുന്ന ഒരാളായിരിക്കണം എന്നെ വിവാഹം കഴിക്കുന്നയാൾ എന്ന് ഞാൻ കരുതിയിരുന്നു. മരുമകൻ അല്ല, മകനെ പോലെ ഒരാൾ, എന്നാൽ അതൊക്കെ സ്വപ്നം മാത്രമേ കാണാൻ കഴിയൂ', സജ്ന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+