'അങ്ങനെയാണ് ഞങ്ങൾ ഡിവോഴ്സിലേക്ക് പോകാമെന്ന് തീരുമാനിച്ചത്'; കൂടുതൽ തുറന്നുപറച്ചിലുമായി സജ്ന
കൊച്ചി: ഫിറോസുമായി വേർപിരിയുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ലെന്ന് ബിഗ് ബോസ് താരം സജ്ന നൂർ. ഞങ്ങൾ തമ്മിൽ രണ്ടാം വിവാഹമായിരുന്നു. അത് തന്നെയാണ് വിഷമവും.രണ്ടാമത്തെ ജീവിതവും ഡിവോഴ്സിൽ എത്തിയിരിക്കുകയാണ്, താരം പറഞ്ഞു. ഉമ്മയേയും മക്കളേയും നല്ല നിലയിൽ നോക്കുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കി. വളരെ കഷ്ടപ്പെട്ടാണ് ഉമ്മ എന്നേയും സഹോദരങ്ങളേയും വളർത്തിയത്. എന്റെ മക്കളെ വരെ ഉമ്മയാണ് നോക്കിയത്. ജീവിതത്തിൽ ഒരുപാട് അവർ ബുദ്ധിമുട്ടിയിരുന്നു', താരം പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ ്പ്രതികരണം. വായിക്കാം
എനിക്ക് അഞ്ച് വയസുള്ളപ്പോഴാണ് വാപ്പ മരിക്കുന്നത്. ഉമ്മയോട് എല്ലാവരും കല്ല്യാണം കഴിക്കാൻ പറഞ്ഞു. എന്നാൽ വരുന്നയാൾ എങ്ങനെയാണെനന് അറിയില്ല എന്ന് പറഞ്ഞ് അമ്മ അതിന് തയ്യാറായില്ല. ഞങ്ങൾ രണ്ട് പെൺകുട്ടികളായിരുന്നു. ഉമ്മ ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ ഓട്ടിസം ബാധിച്ചൊരു കുഞ്ഞിനെ നോക്കുകയായിരുന്നു. ആ ഫോട്ടോകൾ ഒക്കെ കാണുമ്പോൾ ഞാൻ മെസേജ് അയക്കും, ഉമ്മക്ക് വേറെ കുഞ്ഞുണ്ടെന്നൊക്കെ പറയും.

അമ്മ നാട്ടിൽ വന്ന് നിന്ന് പോകുമ്പോൾ എനിക്ക് ഭയങ്കര വിഷമമാണ്. അതിൽ ഞാൻ ബഹളമുണ്ടാക്കുമായിരുന്നു. ഉമ്മ അന്ന് വളരെ വേദനിച്ചാണ് തിരിച്ച് പോകുക. ഇപ്പോൾ ആ വേദന എനിക്ക് മനസിലാകുന്നുണ്ട്. ഉമ്മ ഭയങ്കര സ്ട്രഗിൾ ചെയ്തിട്ടുണ്ട്. മൂന്ന് മക്കളിൽ എന്റെ കാര്യം ഓർത്താണ് ഉമ്മ വേദനിക്കുന്നത്.
ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഫിറോസ്കാക്ക് ഇപ്പോൾ കാര്യങ്ങൾ മനസിലായി തുടങ്ങിയിട്ടുണ്ട്. കണ്ണുപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറഞ്ഞത് പോലെ.ഞങ്ങൾ വേർപിരിയും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. പ്രണയിക്കുമ്പോൾ ഉള്ള ജീവിതമല്ല വിവാഹം കഴിക്കുമ്പോൾ. കുറെ പോരായ്മകൾ ഉണ്ടാകും. അതിൽ കുറെയൊകെ നമ്മൾ അഡ്ജസ്റ്റ് ചെയ്യും. കുറയൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ വരും. വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നതിന് മുൻപ് ഞങ്ങൾ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. റോവലിനെ കിട്ടിയത് തന്നെയാണ് ജീവിതത്തിലെ മറക്കാൻ ആവാത്ത നിമിഷം.
ഞാനും ഫിറോസും രണ്ടാമത്തെ വിവാഹമായിരുന്നു. അത് തന്നെയാണ് വലിയ വിഷമവും. രണ്ടാമത്തെ ലൈഫും ഡിവോഴ്സിന്റെ ഘട്ടത്തിലായി', സജ്ന പറഞ്ഞു.












Click it and Unblock the Notifications