'പ്രശ്നം ഉണ്ടായത് സൗഹൃദങ്ങളിൽ നിന്ന്'; തുറന്നടിച്ച് സജ്ന..ഇനിയൊരു വിവാഹം ഉണ്ടാകുമോ? മറുപടി
കൊച്ചി: ഫിറോസുമായുള്ള ഡിവോഴ്സിൽ കൂടുതൽ പ്രതികരണവുമായി സജ്ന. ഇപ്പോൾ താൻ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. ഞങ്ങൾ ഡിവോഴ്സ് ഫയൽ ചെയ്യുമെന്ന് ആരും കരുതിയിട്ടില്ല. ഡിവോഴ്സ് വാർത്ത പുറത്തുവന്നതോടെ പലർക്കും മറുപടി കൊടുത്ത് മടുത്തെന്നും താരം പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ മറുപടി ഇങ്ങനെ-
'നമ്മൾ തമ്മിലെടുത്ത തീരുമാനം നമ്മളിൽ മാത്രം നിൽക്കട്ടെയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ ഞാൻ പേര് മാറ്റിയത് പ്രശ്നമാണ്. സജ്ന നൂർ എന്നാണ് പേര് അതുപോലെ തന്നെ ഞങ്ങൾ തമ്മിലുള്ള വീഡിയോസ് ഡിലീറ്റ് ചെയ്ത് വേറെ കുറച്ച് ലേഡീസുമായുള്ള വീഡിയോ ഫിറോസ്ക്ക ഇട്ടിരിക്കുകയാണ്.

ഞങ്ങൾ തമ്മിലുള്ള പ്രശ്നം സൗഹൃദങ്ങളിൽ നിന്ന് തന്നെയാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ അതാരാണെന്ന് ഞാൻ പറയില്ല. ഇനിയൊരു വിവാഹം പറ്റില്ല. ചൂടുവെള്ളത്തിൽ വീണ പച്ചവെള്ളം കണ്ടാലും പേടിക്കും. ഇനി വയ്യ. എനിക്ക് ഇനിയൊരു വിവാഹത്തിന് താത്പര്യമില്ല. എന്റെ കുഞ്ഞുങ്ങളും ഉമ്മയും എന്റെ സ്വപ്നങ്ങളുമൊക്കെയാണ് ഇനി എന്റെ ജീവിതം. ഫിറോസിൽ മാത്രം ഒതുങ്ങി നിന്ന കുട്ടിയായിരുന്നു ഞാൻ. അതിൽ നിന്നും ഇറങ്ങി വന്നപ്പോഴാണ് ലോകം ഇങ്ങനെയൊക്കെ ആണെന്ന് മനസിലായത്.ആൾക്കാർ ഇങ്ങനെയൊക്കെ ഉണ്ട് എന്നൊക്കെ മനസിലായത്.
ഫിറോസിൽ മാത്രം ഒതുങ്ങിപ്പോയൊരാളായേനെ ഞാൻ. ഫിറോസ്ക ഉണ്ടായിരുന്നപ്പോൾ എനിക്ക് ചെയ്യാൻ പറ്റാത്ത കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കുടുംബത്തെ നോക്കാൻ പറ്റുന്നുണ്ട്, ആർക്കെങ്കിലും സഹായം ചെയ്ത് കൊടുക്കണമെന്ന് തോന്നിയാൽ അതിന് സാധിക്കുന്നുണ്ട്. അങ്ങനെയൊരു ഫ്രീഡം കിട്ടുന്നുണ്ട്.
ഇനി അനുഭവിക്കാൻ പോകുന്നത് എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. നാളെ എന്നോട് മോശമായി ആരെങ്കിലും സമീപിച്ചാൽ അവരെ മീഡിയയിലൂടെ ഞാൻ തുറന്നുകാട്ടും.
അടുത്തിടെ ഒരു തമിഴ് സിനിമയിൽ അവസരം വന്നു. ഞാൻ പ്രതിഫലം പറഞ്ഞപ്പോൾ അവർ ചോദിച്ചത് ഈ പ്രതിഫലത്തിന് അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാണോ എന്നാണ്. അങ്ങനെ ചോദിക്കുന്നവരുടെ ഉദ്ദേശം വേറെയാണ്. അവരുടെ ഉദ്ദേശം സിനിമയല്ല.എനിക്ക് അങ്ങനെയൊരു സിനിമയും വേണ്ട.
ഞാൻ അഭിനയിച്ച സിനിമയിലൊന്നും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല.
ജീവിതത്തിൽ ഇഷ്ടം പോലെ പ്രൊപ്പോസൽ വരുന്നുണ്ട്. ഫിറോസ് ഉണ്ടായിരുന്നപ്പോഴും വരുമായിരുന്നു. ഡിവോഴ്സ് അറിഞ്ഞിട്ടും വരുന്നുണ്ട്. അവരുടെ ഉദ്ദേശം എന്താണെന്നും എനിക്ക് വ്യക്തമായി അറിയാം. അത് മനസിലാക്കാനുള്ള ബുദ്ധി എനിക്ക് ഉണ്ട്', സജ്ന പറഞ്ഞു.












Click it and Unblock the Notifications