നടന്‍ പ്രഭാസ് വീണ്ടും ആശുപത്രിയില്‍; ഇതാണ് കാരണം... പ്രാര്‍ഥനയോടെ ആരാധകര്‍
ഹൈദരാബാദ്: പാന്‍ ഇന്ത്യന്‍ നടനാണ് പ്രഭാസ്. ബാഹുബലി ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ നടന്‍ കൂടിയാണ് ഇദ്ദേഹം. അടുത്തിടെ പുറത്തിറങ്ങിയ സലാറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജാസാബ്, സലാര്‍ 2, സ്പിരിറ്റ് തുടങ്ങിയവയാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനുള്ളത്. സലാര്‍ 1 നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
എന്നാല്‍ താരവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് അല്‍പ്പം ദുഃഖമുണ്ടാക്കുന്ന വാര്‍ത്തയാണ്. പ്രഭാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വാര്‍ത്തകള്‍. ശസ്ത്രക്രിയക്ക് വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പറയുന്നു. ഈ വിവരം പുറത്തുവന്നതോടെ താരത്തിന്റെ ആരാധകര്‍ ആശങ്കയിലും പ്രാര്‍ഥനയിലുമാണ്.

ഏറെകാലമായി മുട്ടുവേദന അനുഭവിക്കുന്നുണ്ട് പ്രഭാസ്. വേദന കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഡോക്ടര്‍മാര്‍ സര്‍ജറി നിര്‍ദേശിച്ചിട്ടുണ്ടത്രെ. കഴിഞ്ഞ വര്‍ഷവും താരം വിദേശത്ത് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കാല്‍മുട്ട് വേദന തന്നെയായിരുന്നു അന്നും ചികില്‍സ തേടാനുള്ള കാരണം.
ആദ്യ ശസ്ത്രക്രിയക്ക് ശേഷവും പൂര്‍ണമായ സുഖം നേടിയിരുന്നില്ലത്രെ. ഇതാണ് വീണ്ടും ചികില്‍സ തേടാന്‍ കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ പ്രഭാസുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ഔദ്യോഗികമായ പ്രതികരണം ലഭ്യമായിട്ടില്ല. വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ പാര്‍ട്ട് 1- സീസ്ഫയര്‍ എന്ന പ്രഭാസ് ചിത്രം വലിയ കളക്ഷനാണ് നേടിയത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പൃഥ്വിരാജുമുണ്ട്. മാരുതിയുടെ രാജാ സാബ് എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. സലാര്‍ 2, സന്ദീപ് റെഡ്ഡിയുടെ സ്പിരിറ്റ് എന്നീ സിനിമകളും വൈകാതെ പുറത്തിറങ്ങും.












Click it and Unblock the Notifications