സലിം കുമാർ പറഞ്ഞത് കേട്ട മമ്മൂട്ടി ആ ഷൂ വലിച്ചെറിഞ്ഞു; പിന്നാലെ വാങ്ങിനൽകിയത് വില കൂടിയ ഷൂ.., സംഭവം ഇങ്ങനെ
എല്ലാവരും വളരെ ബഹുമാനത്തോടെ മാത്രം സംസാരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. പുറമെ കുറച്ച് ചൂടനാണെങ്കിലും തനിക്കൊപ്പമുള്ള മനുഷ്യരോട് വളരെ അടുപ്പവും സ്നേഹവും കാണിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മമ്മൂട്ടിയുമായുള്ള രസകരമായ ഓർമ പങ്കുവെയ്ക്കുകയാണ് സലിം കുമാർ.
മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളിൽ സലിം കുമാർ അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം, തുറുപ്പുഗുലാൻ, മധുരാജ, തൊമ്മനും മക്കളും, മായാവി, തസ്ക്കരവീരൻ തുടങ്ങിയ സിനിമകളിലെ മമ്മൂട്ടി- സലിം കുമാർ കൂട്ടുകെട്ട് പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല.

കോമഡി റോളുകൾ ചെയ്ത് തുടക്കം കുറിച്ച സലിംകുമാർ പിന്നീട് മികച്ച രീതിയിൽ ക്യാരക്ടർ റോളുകളും ചെയ്തു. മികച്ച നടനുള്ള ദേശീയ അംഗീകരാവും അദ്ദേഹത്തെ തേടിയെത്തി. ഓറോറ മീഡിയ നെറ്റ്‌വർക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ന്യൂയോർക്കിൽ വെച്ചുണ്ടായ അനുഭവം സലിം കുമാർ പറഞ്ഞത്.
ന്യൂയോർക്ക്, വാഷിംഗ്ടൺ പോലുള്ള നഗരങ്ങളിലൂടെയാണ് അന്ന് മമ്മൂട്ടി ഉൾപ്പെട്ട സംഘത്തിന്റെ യാത്ര. മമ്മൂട്ടി എവിടെയാണെങ്കിലും തന്റെ സ്റ്റൈലിൽ ശ്രദ്ധിക്കുന്ന ആളാണ്. വസ്ത്രം, കണ്ണട, വാച്ച്, ഷൂ തുടങ്ങിയവയുടെ കാര്യത്തിലൊക്കെ പ്രത്യേകം ശ്രദ്ധ കൊടുക്കാറുണ്ട്. തനിക്ക് ഒപ്പമുള്ളവരുടെ കാര്യത്തിലും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്.
വിദേശ പര്യടന സമയത്ത് സലിം കുമാർ ഒരു ഷൂ ധരിച്ചിരുന്നു. എന്നാൽ സലിം കുമാറിന്റെ ഷൂ കണ്ട് ആ ഷൂ എന്തേ കീറിയിരിക്കുന്നത് എന്ന് മമ്മൂട്ടി ചോദിച്ചു. കീറിയതല്ല, അല്പം പഴകിയ ഷൂവാണ് എന്നാണ് സലിം കുമാർ പറഞ്ഞത്. പിന്നെ ഒട്ടും താമസിച്ചില്ല മമ്മൂട്ടി സലിം കുമാറിനോട് ഷൂ അഴിക്കാൻ പറഞ്ഞു.
മമ്മൂട്ടി പറഞ്ഞത് സലിം കുമാർ അനുസരിക്കുകയും ചെയ്തു. തൊട്ട് മുന്നിലൂടെ ഒഴുകുന്ന നദിയുടെ ആഴങ്ങളിലേക്ക് മമ്മൂട്ടി ആ ഷൂ വലിച്ചെറിഞ്ഞു. പിന്നാലെ വണ്ടിയിൽ കയറാൻ മമ്മൂട്ടി പറഞ്ഞു. സലിം കുമാർ അതനുസരിച്ച് വണ്ടിയിൽ കയറി. മമ്മൂട്ടി സലിം കുമാറിനെ കൊണ്ടുപോയത് ഷൂ വിൽക്കുന്ന കടയിലേക്കാണ്. ഏത് വർഷമാണ് സംഭവം എന്ന് സലിം കുമാർ പറഞ്ഞിട്ടില്ലെങ്കിലും അന്നത്തെ വിലയ്ക്ക് അത് ലക്ഷ്വറി ആയിരുന്നു. 15000 രൂപയായിരുന്നു ആ ഷൂവിന്റെ വില.
വളരെ വില കൂടിയ ഷൂ കിട്ടിയെങ്കിലും കേരളത്തിൽ നിന്ന് താൻ ധരിച്ചെത്തിയ, ആഴങ്ങളിലേക്ക് പോയ ആ ഷൂവിനെക്കുറിച്ചായിരുന്നു തന്റെ ചിന്ത എന്നും സലിം കുമാർ പറയുന്നു.












Click it and Unblock the Notifications