Get Updates
Get notified of breaking news, exclusive insights, and must-see stories!

സലീം കുമാറിന് അതിന് ശേഷം ശത്രുക്കളുണ്ടായി,..സലീമിന് മാരക രോഗമാണെന്ന് വരെ പറഞ്ഞു'; ആലപ്പി അഷ്റഫ് പറയുന്നു

നടൻ സലീം കുമാറിനെ കുറിച്ച് വീഡിയോയുമായി സംവിധായകൻ ആലപ്പി അഷ്റഫ്. . എല്ലാ കാര്യങ്ങളിലും യുക്തിപൂർവ്വമായും ബുദ്ധിപൂർവ്വമായും സംസാരിക്കറുള്ള വ്യക്തിയാണ് സലീം കുമാറെന്നും അതുകൊണ്ടാണ് അദ്ദേഹം യാതൊരു വിവാദങ്ങളിലും പോയി തലയിടാത്തത് എന്നും അഷ്റഫ് . എന്നാൽ ഇങ്ങനെയൊക്കെ ആണെങ്കിലും സലീമിന് സിനിമയിൽ ശത്രുക്കൾ ഉണ്ടായിരുന്നുവെന്നാണ് അഷ്റഫ് പറയുന്നത്. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

' യാതൊരു അൽക്കുത്ത് പരിപാടിയിലും ഇടപെട്ട് പേര് അപകീർത്തിപ്പെടുത്താത താരമാണ് സലീം കുമാർ. എല്ലാ കാര്യങ്ങളിലും യുക്തിപൂർവ്വമായും ബുദ്ധിപൂർവ്വമായും സംസാരിക്കറുള്ള വ്യക്തിയാണ് സലീം കുമാർ. ഏത് വേഷവും തന്റെ കൈയ്യിൽ ഭദ്രമാണെന്ന് ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ സലീം കുമാർ കാണിച്ച് തന്നതാണ്. ഈ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം സലീം കുമാറിന് ഒരാഗ്രഹമുണ്ടായി. തനിക്കും ആ സിനിമയിലെ കഥാപാത്രത്തെ പോലെ ഹജ്ജ് ചെയ്യണമെന്ന്. എന്നാൽ അബുവിനെ പോലെ സലീം കുമാറിനും അത് സാധിച്ചില്ല. കാരണം ഇസ്ലാം മത വിശ്വസികൾക്ക് മാത്രമേ ഹജ്ജ് ചെയ്യാൻ അനുമതിയുള്ളൂ. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരാളെ കണ്ടുപിടിച്ച് അയാൾക്ക് പണം നൽകി ഹജ്ജിന് വേണ്ട എല്ലാ ഒരുക്കങ്ങളും നടൻ ചെയ്തു.

alappyashraf-1

സിനിമയിൽ സലീം കുമാറിന് ശത്രുക്കളില്ലായിരുന്നു. എന്നാൽ ദേശീയ അവാർഡ് ലഭിച്ച ശേഷം താനറിയാതെ സലീം കുമാറിന് നിരവധി ശത്രുക്കൾ ഉണ്ടായി. സലീമിന് മാരക രോഗമാണ്, അമേരിക്കയിൽ അപകടത്തിൽ പെട്ട് മരിക്കാൻ കിടക്കുന്നുവെന്നൊക്കെയാണ് വ്യാജപ്രചരണങ്ങൾ ഇക്കൂട്ടർ നടത്തി. സലീം കുമാറിന് പണ്ടുണ്ടായിരുന്ന ഒരു ദുശീലമായിരുന്നു മദ്യപാനം. അതിന് സലീം കുമാർ പിന്നീട് കനത്ത വില നൽകേണ്ടി വന്നു.

മുൻപ് ലാൽ പറഞ്ഞൊരു കാര്യമുണ്ട്. ലാലിന്റെ അപ്പൻ ആശുപത്രിയിൽ കിടക്കുന്ന സമയം. പുറത്ത് നിന്ന് അകത്തേക്ക് വന്ന ലാൽ കണ്ടത് അപ്പൻ മാസ്ക് ഊരി സലീം കുമാർ കൊണ്ടുകൊടുത്ത മദ്യം കുടിക്കുന്നതാണെന്ന്. സലീം കുമാർ മദ്യപാനമെന്ന ദുശീലത്തെ കുറിത്തി തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും അദ്ദേഹത്തിന്റെ കരൾ പൂർണമായും നശിച്ചിരുന്നു. അന്ന് പക്ഷെ സലീം കുമാറിനെ രക്ഷിക്കാൻ വന്നത് സിനിമാക്കാരല്ല, മാതാ അമൃതാനന്ദമയി ആയിരുന്നു. അമൃത ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഡോക്ടർ പറഞ്ഞത് അനുസരിച്ചാണ് അദ്ദേഹം അമൃതാനന്ദമയിയെ കണ്ടത്. അദ്ദേഹം അവിടെ ചെന്നപ്പോഴും ഒരു സഹായവും ചോദിച്ചില്ല. പകരം അവരെ തമാശ പറഞ്ഞ് ചിരിപ്പിച്ചു. മകൻ പണം ഒന്നും അടക്കേണ്ട, പോയി ഓപ്പറേഷൻ ചെയ്യൂവെന്ന് അവർ പറഞ്ഞു. സലീം കുമാർ തന്നെ നന്ദിയോടേയും സ്നേഹത്തോടെയും ഇത് പലയിടത്തായി പറഞ്ഞിരുന്നു.

കരൾ ഓപ്പറേഷൻ ചെയ്യുന്നതിന് മുൻപ് സലീം കുമാർ ഡോക്ടറോട് ഒരു വിചിത്ര ആവശ്യം ഉയർത്തിയിരുന്നു. തന്റെ മുറിച്ചെടുത്ത കരൾ എന്നേയും കുടുംബത്തേയും കാണിക്കണമെന്ന്. ഡോക്ടർ അതുപോലെ ചെയ്തു. താൻ വാട്സ് ആപ്പിലൂടെയാണ് അത് കണ്ടതെന്നും സലീം പറഞ്ഞു. ഓപ്പറേഷന് ശേഷം സലീം കുമാറിന്റെ ജീവത വീക്ഷണം പാടെ മാറി.

മുൻപൊരു സംഭവമുണ്ടായി. തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിങ് തമിഴ്നാട്ടിൽ നടക്കുന്ന സമയം.ഒരു ഹോട്ടലിൽ നിന്നും ചായ കുടിച്ചിറങ്ങുന്ന സമയത്ത് അവിടെയുള്ളവർ സലീമിനെ തിരിച്ചറിഞ്ഞു. അദ്ദേഹം അത്ര പ്രശസ്തനല്ലാത്ത സമയമായിരുന്നു അത്. എന്നിട്ടും ആളുകൾ അദ്ദേഹത്തെ കാണാൻ തിരക്ക് കൂട്ടിയതോടെ അദ്ദേഹം അവരോട് കാര്യം തിരക്കി. അപ്പോഴാണ് അറിഞ്ഞത് സലീം കുമാർ അഭിനയിച്ച കിന്നാരത്തുമ്പികൾ എന്ന ചിത്രം തൊട്ടടുത്ത തീയറ്ററിൽ ആ സമയത്ത് കളിക്കുന്നുണ്ടെന്ന്. ആ സിനിമയിൽ അഭിനയിച്ച കാര്യം ഒരിക്കൽ പോലും മറച്ചുവെച്ചിട്ടില്ല', ആലപ്പി അഷ്റഫ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+