സൽമാൻ ഖാന്റെ ആദ്യ പ്രണയം: കിയാര അദ്വാനിയുടെ വെളിപ്പെടുത്തല്‍; ബോളിവുഡില്‍ വീണ്ടും ചർച്ച
ബോളിവുഡിലെ കാമുകന്മാരില്‍ മുൻനിരയിലാണ് സൂപ്പർ താരം സൽമാൻ ഖാൻ. എല്ലാകാലത്തും സൽമാൻ ഖാനൊപ്പം ചേർത്ത് ഒരു പേര് കേൾക്കുന്നത് ബോളിവുഡിൽ പതിവായിരുന്നു. ഇതിൽ ഐശ്വര്യ റായ് മുതൽ കത്രീന കൈഫ് വരെ ഉൾപ്പെടുന്നു. ഇതിൽ പലരുമായും വിവാഹത്തിലേക്കും കാര്യങ്ങൾ നീങ്ങിയിരുന്നു. സംഗീത ബിജ്‌ലാനിയുമായുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു പിന്മാറ്റം. ഇത്തരത്തിൽ താരത്തിന്റെ പ്രണയ കഥകളെല്ലാം എന്നും ബോളിവുഡിൽ പ്രധാന ചർച്ച വിഷയമായിരുന്നു. എല്ലാവർക്കും അറിയാവുന്ന കഥകളാണ് കൂടുതലെങ്കിലും താരത്തിന്റെ ആദ്യകാല പ്രണയത്തെക്കുറിച്ച് കിയാര അദ്വാനി നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാവുകയാണ്.
സൽമാന്റെ ആദ്യകാല കാമുകിമാരിൽ ഒരാൾ കിയാരയുടെ അമ്മയുടെ ഇളയ സഹോദരിയായിരുന്നവെന്നാണ് താരം പറയുന്നത്. അമ്മ ജെനവീവ് അദ്വാനിയാണ് സല്‍മാൻ ഖാന് തന്റെ സഹോദരിയായ ഷഹീനയെ പരിചയപ്പെടുത്തുന്നതെന്ന് കിയാര പറയുന്നു. അത് പിന്നീട് പ്രണയത്തിലേക്ക് വഴി തിരിയുകയായിരുന്നു. '' അമ്മയാണ് ഷഹീന്‍ ചെറിയമ്മയെ പരിയചപ്പെടുത്തുന്നത്. സല്‍മാന്‍ സാറും ചെറിയമ്മയും പ്രണയത്തിലായിരുന്നു. അതാകും രണ്ടു പേരുടേയും ആദ്യത്തെ പ്രണയവും'' കിയാര പറഞ്ഞു. ബോളിവുഡിലെ പുതുമുഖ താരമാണ് കിയാര അദ്വാനി. അടുത്ത കാലത്ത് താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടുന്നത് ആയിരുന്നു.

''എന്റെ അമ്മയ്ക്കും സല്‍മാന്‍ സാറിനും ചെറുപ്പം മുതലേ പരസ്പരം അറിയാം. അവര്‍ രണ്ടു പേരും ഒരുമിച്ച് വളര്‍ന്നവരാണ്. താനൊരു താരമാകുമെന്ന് അദ്ദേഹം അമ്മയോട് എന്നും പറയുമായിരുന്നു. അവര്‍ കാലങ്ങളായി സുഹൃത്തുക്കളാണ്. ഒരുമിച്ച് സൈക്ലിംഗ് ചെയ്യാറുണ്ട്," കിയാര വ്യക്തമാക്കി. അതേസമയം ഇതെല്ലാം സൽമാൻ ഖാൻ സിനിമയിലേക്ക് എത്തുന്നതിന് മുൻപുള്ള കാര്യങ്ങളാണ്. ഇരുവരുടെയും വീട്ടുകരും നല്ല അടുപ്പത്തിലായിരുന്നുവെന്നും കിയാര പറയുന്നു.
ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് പിരിയുന്നത്. ഒരിക്കല്‍ ഷഹീന്റെ രണ്ടാനമ്മ സല്‍മാനുമായുള്ള മകളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സല്‍മാന്‍ ഖാന്‍ തങ്ങളുടെ കുടുംബത്തിലെ ഒരാളായിരുന്നു എന്നാണ് ഷഹീന്റെ രണ്ടാനമ്മ ഭാരതി ജാഫ്രി പറഞ്ഞത്. ''സല്‍മാനെ ഞങ്ങള്‍ വീട്ടിലെ ഒരാളെ പോലെയാണ് കണ്ടത്. രാവിലെ അടുത്ത ബേക്കറിയില്‍ വിട്ട് ബ്രെഡ് വാങ്ങിപ്പിക്കുമായിരുന്നു. സല്‍മാന്റെ കുടുംബവും ഷഹീനെ അവരിലൊരാളായാണ് കണ്ടത്. അവര്‍ ഒരു നാള്‍ വിവാഹം കഴിക്കുമെന്ന് എല്ലാവരും കരുതി'' ഷഹീന്റെ അമ്മ പറഞ്ഞ വാക്കുകളാണിത്.
അതേസമയം സംഗീത ബിജ്‌ലാനിയുമായുള്ള അടുപ്പമാണ് സല്‍മാനും ഷഹീനും പിരിയാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. സൽമാനുമായി വളരെയധികം അടുപ്പത്തിലായിരുന്ന ഷെഹീന് വേർപിരിയൽ കാര്യമായി തന്നെ ബാധിച്ചു. പതിയെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അവർ ജോലി ചെയ്യാൻ ആരംഭിച്ചു. ആ ഇടയ്ക്കാണ് എയർലൈൻസിൽ ജോലി ചെയ്യുകയായിരുന്ന ഷെഹീൻ ബിസിനസുകാരന്‍ വിക്രം അഗര്‍വാളിനെ പരിചയപ്പെടുന്നത്. 1994ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവർക്കും രണ്ട് കുട്ടികളാണുള്ളത്.
സംഗീതയുമായുള്ള സൽമാന്റെ ഖാന്റെ ബന്ധവും വിവാഹത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയായിരുന്നു ഏതൊരാൾക്കും. വിവാഹത്തിന്റെ ഒരുക്കങ്ങളും അവസാന ഘട്ടം വരെ എത്തിയതുമാണ്. കൃത്യമായി പറഞ്ഞാൽ ക്ഷണക്കത്തും വിവാഹ വേദിയുമെല്ലാം തയ്യാറായിരുന്നു. എന്നാല്‍ അവസാന നിമിഷം സല്‍മാന്‍ ഖാന്‍ തന്നെ വിവാഹത്തില്‍ നിന്നും പിന്മാറി. ഇതോടെ ഇരുവരും പിരിഞ്ഞു. പിന്നീട് സോമി അലി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി പലരുമായി സല്‍മാന്‍ ഖാന്‍ പ്രണയത്തിലായി. ഈ പ്രണയങ്ങളൊന്നും വിജയിച്ചില്ലെന്നു വേണം പറയാൻ. താരം ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.












Click it and Unblock the Notifications