ബോക്‌സോഫീസില്‍ ടൈഗര്‍ ത്രീയുടെ വിസ്‌ഫോടനം, രണ്ടാം ദിനം സല്‍മാന്‍ ഖാന്‍ ചിത്രം കളക്ട് ചെയ്തത് ഇത്ര
മുംബൈ: ബോളിവുഡില്‍ ദീപാവലി റിലീസായി എത്തിയ ചിത്രമാണ് സല്‍മാന്‍ ഖാന്റെ ടൈഗര്‍ ത്രീ. ചിത്രം ബോക്‌സോഫീസില്‍ ഇതുവരെ കാണാത്ത കുതിപ്പാണ് നടത്തുന്നത്. സകല റെക്കോര്‍ഡുകളും ഇത് തകര്‍ത്തെറിയുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ദിനം റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഈ ഞായറാഴ്ച്ചയാണ് ചിത്രം റിലീസ് ചെയ്തത്. ഷാരൂഖ് ഖാന്റെ ഫാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത മനീഷ് ശര്‍മയാണ് ടൈഗര്‍ ത്രീ സംവിധാനം ചെയ്തിരിക്കുന്നത്. കത്രീന കൈഫാണ് നായിക.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ടൈഗര്‍ ത്രീയിലെ ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ വലിയ പ്രശംസ ലഭിക്കുന്നത്. ഷാരൂഖ് ഖാന്റെ അതിഥി വേഷവും ചിത്രത്തിലുണ്ട്. രണ്ട് ദിനം കൊണ്ട് ചിത്രം നൂറ് കോടി കളക്ഷന്‍ പിന്നീട്ടുവെന്നാണ് റിപ്പോര്‍ട്ട്. വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സില്‍ വരുന്നതാണ് ഈ ചിത്രം. ഏക് ഥാ ടൈഗര്‍ ആയിരുന്നു ആദ്യ ചിത്രം. ടൈഗര്‍ സിന്ദാ ഹെ ഇതിന്റെ സ്വീക്വലായി ഇറങ്ങി. മൂന്നാമത്തെ ചിത്രമാണ് ഇപ്പോള്‍ ഇറങ്ങിയത്.

ബോളിവുഡ് ഈ വര്‍ഷം വമ്പന്‍ ഹിറ്റുകളുമായി തിരിച്ചുവന്ന വര്‍ഷമാണ്. അതുകൊണ്ട് ദീപാവലിയും കളറാവുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. സല്‍മാന്‍ ഖാന്‍ ആ പ്രതീക്ഷ കാത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി വമ്പന്‍ ഹിറ്റുകളൊന്നും അദ്ദേഹത്തിനില്ലായിരുന്നു. എന്നാല്‍ ടൈഗര്‍ ത്രീയിലൂടെ അദ്ദേഹം വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
ആഗോള ബോക്‌സോഫീസില്‍ ചിത്രം 200 കോടിക്ക് അടുത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്. ട്രെഡ് അനലിസ്റ്റുകള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ദീപാവലി അവധി ദിനമായിരുന്ന തിങ്കളാഴ്ച്ച ചിത്രം 57 കോടിയാണ് ഇന്ത്യയില്‍ നിന്നും മാത്രമായി നേടിയത്. രണ്ട് ദിവസം കൊണ്ട് ചിത്രം 102 കോടി നേടിയെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ബോക്‌സോഫീസ് ഇന്ത്യ കണക്കുകള്‍ പ്രകാരം 99 കോടി 25 ലക്ഷമാണ് രണ്ട് ദിവസം കൊണ്ട് നേടിയതെന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രേഡ് അനലിസ്റ്റ്-ട്രാക്കിംഗ് വെബ്‌സൈറ്റാണിത്. ഉത്തരേന്ത്യയില്‍ നിന്നാണ് ചിത്രം ഏറ്റവുമധികം കളക്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ അടക്കം പ്രവര്‍ത്തി ദിനമായത് കൊണ്ട് കളക്ഷന്‍ കുറഞ്ഞിട്ടുണ്ട്.
അടുത്ത രണ്ട് ദിവസം കളക്ഷന്‍ ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദീപാവലിയുടെ അവധി ദിനങ്ങള്‍ ഉത്തേരന്ത്യയില്‍ അടക്കം അവസാനിച്ചിട്ടില്ല. ഞായറാഴ്ച്ച വരെ ടൈഗര്‍ ത്രീയ്ക്ക് മികച്ച രീതിയില്‍ കളക്ട് ചെയ്യാനാവും. എന്നാല്‍ ഇതിനിടയില്‍ ലോകകപ്പ് മത്സരങ്ങള്‍ വരുന്നത് മാത്രമാണ് ആശങ്ക. ഇന്ത്യയുടെ മത്സരം നാളെ നടക്കാനുണ്ട്.
തീര്‍ച്ചയായും ഈ ദിനത്തില്‍ കളക്ഷന്‍ കുറഞ്ഞേക്കും. അതുപോലെ ഇന്ത്യ ഫൈനലിലെത്തിയാലും ചിത്രത്തിന്റെ കളക്ഷനെ ബാധിക്കും. കാരണം ഞായറാഴ്ച്ചയാണ് ഫൈനല്‍ വരുന്നത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ വരുന്ന ദിവസം കൂടിയാണിത്. അതേസമയം ചിത്രത്തില്‍ ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്.












Click it and Unblock the Notifications