ദീപാവലി സല്മാന് ഖാന് ഇങ്ങെടുത്തു, ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍, നേടിയത് ഇത്ര
ദീപാവലി റിലീസുകളായി ഇത്തവണ നിരവധി ചിത്രങ്ങളാണ് പല ഭാഷകളില്‍ നിന്നായി റിലീസ് ചെയ്തത്. ബോളിവുഡില്‍ നിന്ന് ടൈഗര്‍ ത്രീ, തമിഴില്‍ നിന്ന് ജപ്പാന്, ജിഗര്‍തണ്ട ഡബിള്‍ എക്സ്, മലയാളത്തില്‍ നിന്ന് ബാന്ദ്ര എന്നിവരാണ് റിലീസ് ചെയ്തത്. എന്നാല്‍ ദീപാവലി റിലീസുകളില്‍ ടൈഗര്‍ ത്രീ മാത്രം ഞായറാഴ്ച്ചയാണ് പുറത്തിറങ്ങിയത്.
ബാക്കി ചിത്രങ്ങളെല്ലാം വെള്ളിയാഴ്ച്ച റിലീസായിരുന്നു. ഒരു ദിനം കൊണ്ട് റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ബോക്സോഫീസില്‍ സല്മാന് ഖാനാണ് ഗര്‍ജിക്കുന്ന സിംഹം എന്ന് തെളിയിച്ചിരിക്കുകയാണ്. ആദ്യ ദിനം തന്നെ 42.25 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്.

ഈ വര്‍ഷം പത്താനും ജവാനും കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണിത്. വമ്പന്‍ റിലീസുകളായ ജപ്പാനും ജിഗര്‍തണ്ടയും ഇതിന് മുന്നില്‍ വീണിരിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങള്‍ക്കും സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചത്. സല്മാന് ഖാന്റെ ചിത്രം ദീപാവലി ദിനത്തിലാണ് റിലീസ് ചെയ്തത്. അവധി ദിനമാണെങ്കിലും ആഘോഷ ചടങ്ങുകള്‍ കാരണം ദീപാവലി ദിനത്തില്‍ വന്‍ തോതില്‍ കളക്ഷന്‍ വരാറില്ല.
വൈകുന്നേരങ്ങളില്‍ കളക്ഷന്‍ കുറയാറുമുണ്ട്. എന്നാല്‍ ദീപാവലി ദിനത്തിലെ ഏറ്റവും മികച്ച കളക്ഷനാണ് സല്മാന് ഖാന് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്മാന് ഖാന് ചിത്രങ്ങള്‍ക്ക് വേണ്ടത്ര കളക്ഷന്‍ ലഭിക്കാറില്ലായിരുന്നു. ടൈഗര്‍ ത്രീയ്ക്ക് ലഭിച്ച പ്രതികരണം സല്‍മാനെ വീണ്ടും ഒന്നാം നിരയില്‍ തിരിച്ചെത്താന്‍ സഹായിച്ചിരിക്കുകയാണ്.
ഗുജറാത്തില്‍ മാത്രം നാല് കോടിയോളം രൂപയാണ് ടൈഗര്‍ കളക്ട് ചെയ്തിരിക്കുന്നത്. ബംഗാള്‍, അസം, ഒഡീഷ എന്നിവിടങ്ങളിലെല്ലാം മികച്ച കളക്ഷന്‍ ചിത്രത്തിനുണ്ട്. തമിഴിലും തെലുങ്കിലുമായി ഒന്നര കോടിയാണ് ചിത്രം കളക്ട് ചെയ്തത്. സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
അതേസമയം ഓവര്‍സീസില്‍ നിന്ന് ചിത്രം 41.5 കോടി വാരിയിട്ടുണ്ട്. 84 കോടിയോളമാണ് ആദ്യ ദിനത്തിലെ വേള്‍ഡ് വൈഡ് കളക്ഷന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതുകൊണ്ട് കളക്ഷന്‍ ഇനിയും ഉയരുമെന്ന് ഉറപ്പാണ്. ചിത്രത്തില്‍ കത്രീന കൈഫാണ് നായിക. ഇമ്രാന് ഹാഷ്മിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അതേസമയം തമിഴിലെ ക്ലാഷ് റിലീസില്‍ കാര്‍ത്തിയുടെ ജപ്പാനെ മറികടന്ന് രാഘവ ലോറന്‍സ്, എസ്ജെ സൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ജിഗര്‍തണ്ട ഡബിള്‍എക്സ് മുന്നിലെത്തിയിരിക്കുകയാണ്. ദീപാവലി ദിനത്തില്‍ ജിഗര്‍തണ്ട നാല് കോടിയാണ് കളക്ഷന്‍ നേടിയത്. അതേസമയം നാല് കോടിയില്‍ താഴെയാണ് ജപ്പാന്റെ കളക്ഷന്‍. പത്ത് കോടിയില്‍ അധികം വാരാന്ത്യത്തില്‍ ജിഗര്‍തണ്ട നേടിയത്.
അതേസമയം ജപ്പാന് പത്ത് കോടിയില്‍ താഴെയാണ് നേടിയത്. ചിത്രം പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ജിഗര്‍തണ്ടയ്ക്ക് പോസിറ്റീവ് റിവ്യൂ ലഭിച്ചത് ഗുണകരമായി മാറും. ജപ്പാന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മലയാളത്തില്‍ നിന്നുള്ള ഗരുഡന് കളക്ഷനില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications