സൽമാൻ ഖാന്റെ നായിക, ഇന്ന് ക്ഷയം തളർത്തി, ജീവിക്കാനും വകയില്ല'; അറിയണം ഈ നടിയുടെ ദുരിത ജീവിതം
കൊച്ചി: മുൻപ് സൽമാൻ ഖാന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് നായിക ഇന്ന് ജോലി ചെയ്യുന്നത് വെറും 100 രൂപയ്ക്ക്. 1995 ൽ സൽമാൻ നായകനായെത്തി 'വീർഗട്ടി' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തിയ പൂജ ദഡ്വാൾ ആണ് ദുരിത ജീവിതം നയിക്കുന്നത്.
തന്റെ 17ാം വയസിലായിരുന്നു മുംബൈ സ്വദേശിയായ പൂജ സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ നായിക വേഷമായിരുന്നു പൂജയെ തേടിയെത്തിയത്. അതും സൽമാൻ ഖാന്റെ നായികയായി. തുടർന്നും ചിത്രങ്ങളിൽ പൂജ വേഷമിട്ടില്ലെങ്കിലും ബോളിവുഡിൽ വലിയ ഓളമുണ്ടാക്കാൻ താരത്തിന് സാധിച്ചില്ല.

ഇതോടെ മിനി സ്ക്രീനിൽ ഭാഗ്യ പരീക്ഷണത്തിന് താരം തയ്യാറായി. 1999-ൽ "ആഷിഖി" എന്ന ടിവി സീരിയയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2001-ൽ "ഘരാന" എന്ന സീരിയയിലും താരം വേഷമിട്ടു. സീരിയലുകളിലെ മികച്ച പ്രകടനം കൂടുതൽ സിനിമകളിലേക്ക് അവസരം ഒരുക്കുമെന്ന് താരം പ്രതീക്ഷെങ്കിലും സിനിമകൾ കിട്ടിയില്ലെന്ന് മാത്രമല്ല സീരിയലുകളിലും താരത്തിന് അവസരം കുറഞ്ഞു. തൻ്റെ കരിയറിൽ വിജയം കണ്ടെത്താനാകാതെ ഒടുവിൽ വിവാഹം കഴിക്കാൻ അവർ തീരുമാനിച്ചു.
ഗോവൻ സ്വദേശിയെ ആയിരുന്നു പൂജ വിവാഹം കഴിച്ചത്. പിന്നീട് അദ്ദേഹത്തിനൊപ്പം അവിടേക്ക് മാറുകും ചെയ്തു. ഇതോടെ സിനിമയിൽ നിന്നും പൂർണമായും മാറിയ പൂജ തന്റെ ഭർത്താവിന്റെ കാസിനോ ബിസിനസിൽ സജീവമായി.
ഇതിനിടയിൽ 2018 ൽ പൂജയ്ക്ക് ക്ഷയരോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം കണ്ടെത്തിയതോടെ അവരെ ഭർത്താവ് ഉപേക്ഷിച്ചു. ഇതോടെ ചികിത്സയ്ക്ക് പണം പോലും കണ്ടെത്താനാകാതെ തീർത്തും ദുരിതത്തതിലായി താരം. നടിയുടെ ദുരവസ്ഥയറിഞ്ഞ നടി രാജേന്ദ്ര സിംഗ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രോഗം താരത്തെ പൂർണമായും തളർത്തി.ചികിത്സയ്ക്ക് പണത്തിനായി അവർ യുട്യൂബ് ചാനലുകളിലൂടെ സഹായം അഭ്യർത്ഥിച്ചു. സൽമാൻ ഖാനോടായിരുന്ന അവർ സഹായം തേടിയത്.വിവരം അറിഞ്ഞ താരം ഉടൻ തന്നെ ഇടപെടുകയും ആറ് മാസത്തെ നടിയുടെ ചികിത്സാ ചെലവ് വഹിക്കാൻ പൂർണ സന്നദ്ധത അറിയിക്കുകയും ചെയ്തു.
അസുഖം കുറച്ച് ഭേദമായതോടെ അവർ ഒരു കുടുംബത്തിനൊപ്പം മുംബൈയിലെ ഒരു ചെഖിയ അപ്പാർട്ട്മെന്റിലേക്ക് മാറി. വരുമാന മാർഗം കണ്ടെത്താനാകാതിരുന്നതോടെ ആ വീട്ടിൽ തന്നെ അവർ ജോലിക്കാരിയായി. അപ്പോഴും സിനിമ മോഹം അവരുടെ മനസിൽ ഉണ്ടായിരുന്നു. തുടർന്ന് 2020-ൽ 'ശുക്രാന: ഗുരു നാനാക് ദേവ് ജി' എന്ന പഞ്ചാബി ചിത്രത്തിലൂടെ അവർ വീണ്ടും സിനിമയിൽ തിരിച്ചെത്തി. സിനിമ വലിയ വിജയമാകുമെന്നും ജീവിതം തിരിച്ചുപിടിക്കാമെന്നും പൂജ കരുതിയെങ്കിലും നിർഭാഗ്യവശാൽ സിനിമ ബോക്സ് ഓഫീസിൽ മുകച്ച പ്രകടനം കാഴ്ചവെച്ചില്ല. ഇതോടെ നടി വീണ്ടും ഇരുട്ടിലായി.
നിലനിൽ ഉപജീവനത്തിനായി 'ടിഫിൻ സർവ്വീസ്' നടത്തുകയാണ് പൂജ. രാജേന്ദ്ര സിംഗിന്റെ സഹായത്തോടെയാണ് താൻ ജോലി ആരംഭിച്ചതെന്നും ഇപ്പോൾ ചെറിയൊരു അപ്പാർട്ട്മെന്റിലാണ് കഴിയുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ പൂജ പറഞ്ഞിരുന്നു.












Click it and Unblock the Notifications