ഖുഷിയുടെ ബംപര്‍ ഹിറ്റിന് പിന്നാലെ പ്രതിഫലം വര്‍ധിപ്പിച്ചു? നയന്‍താരയ്‌ക്കൊപ്പമെത്തി സാമന്ത!!
തെന്നിന്ത്യയിലെ നടിമാരിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് സാമന്ത. അടുത്തിടെ മയോസിറ്റിസ് രോഗമെല്ലാം ബാധിച്ച് കരിയറില്‍ നിന്നൊരു ബ്രേക്ക് എടുക്കുന്നതായി നടി അറിയിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും സാമന്തയുടെ താരമൂല്യം ഇടിഞ്ഞിട്ടില്ല. അടുത്തിടെ ഖുഷി എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ നടി ബോക്‌സോഫീസ് കരുത്ത് വീണ്ടെടുത്തിരുന്നു. അതിന് മുമ്പിറങ്ങിയ രണ്ട് ചിത്രങ്ങള്‍ വേണ്ട രീതിയില്‍ വിജയിച്ചിരുന്നില്ല.
എന്നാല്‍ ഖുഷിയുടെ വിജയത്തിന് പിന്നാലെ നടി പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ ബോളിവുഡ് ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് നടി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അവഞ്ചേഴ്‌സിന്റെ സംവിധായകരായ റുസ്സോ ബ്രദേഴ്‌സിന്റെ സിറ്റാഡലിന്റെ ഇന്ത്യന്‍ റീമേക്കാണ് ഒരുങ്ങുന്നത്. അതില്‍ സാമന്തയാണ് നായികയാവുന്നത്. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആന്‍ഡ് ഡികെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനാണ് ഈ സീരീസില്‍ അഭിനയിക്കുന്നത്.

സാമന്ത ദക്ഷിണേന്ത്യയിലെ മുന്‍നിര നായികയായതിനാല്‍ വന്‍ തുക തന്നെയാണ് നടി ഈ ചിത്രത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മാതാക്കള്‍ അത് നല്‍കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഒരു ചിത്രത്തിനായി മൂന്ന് കോടി രൂപയായിരുന്നു പ്രതിഫലമായി വാങ്ങിയിരുന്നത്. ഇത് നാലര കോടി വരെ നീളാറുണ്ട്.
ഖുഷിയുടെ വിജയത്തിന് പിന്നാലെ സാമന്ത പ്രതിഫലം വര്‍ധിപ്പിച്ചതോടെ സായ് പല്ലവിയെയാണ് നടി മറികടന്നത്.ഇപ്പോള്‍ നയന്‍താരയ്‌ക്കൊപ്പമെത്തിയിരിക്കുകയാണ് പ്രതിഫലം. ദക്ഷിണേന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണ്. സിറ്റാഡലിനായി പത്ത് കോടി രൂപയാണ് സാമന്ത പ്രതിഫലമായി വാങ്ങിയത്. ഇത് റെക്കോര്‍ഡ് പ്രതിഫലമാണ്. നയന്‍താര തമിഴില്‍ ഒരു ചിത്രത്തിന് പത്ത് കോടി വാങ്ങാറുണ്ട്.
എന്നാല്‍ ജവാന് വേണ്ടി പതിനൊന്ന് കോടി നയന്‍താര വാങ്ങിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ സാമന്തയേക്കാള്‍ മുന്നില്‍ നയന്‍താരയുണ്ടെന്ന് പറയാം. പക്ഷേ നയന്‍താര അധികം ബോളിവുഡ് ചിത്രങ്ങള്‍ ചെയ്യാത്തത് കൊണ്ട് ദക്ഷിണേന്ത്യയിലെ പ്രതിഫലം തന്നെയാവും ലഭിക്കുക. അതേസമയം പുഷ്പയിലെ ഊ അണ്ട വാവാ എന്ന ഗാനരംഗത്തിലെ ഐറ്റം ഡാന്‍സിന് അഞ്ച് കോടി രൂപയാണ് സാമന്ത പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സാമന്തയ്ക്ക് മികച്ച ആസ്തിയും സ്വന്തമായിട്ടുണ്ട്. നൂറ് കോടിയാണ് നടിയുടെ ആസ്തി. ഹൈദരാബാദില്‍ 7.8 കോടിയുടെ ത്രീ ബിഎച്ച്‌കെ ഡുപ്ലെക്‌സ് അപ്പാര്‍്‌മെന്റും നടി വാങ്ങിയിട്ടുണ്ട്. ഹൈദരാബാദിലെ ജൂബിളി ഹില്‍സിലാണ് സാമന്തയുടെ മറ്റൊരു വീടുള്ളത്. നേരത്തെ നാഗചൈതന്യക്കൊപ്പം ഇവിടെയായിരുന്നു സാമന്ത താമസിച്ചിരുന്നത്.
ഈ വീടിനായി നൂറ് കോടിയാണ് സാമന്ത ചെലവിട്ടതെന്നാണ് സൂചന. 2.26 കോടിയുടെ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, 1,46 കോടിയുടെ പോര്‍ഷെ കെയ്മാന്‍ ജിടിഎസ്, എന്നിവയും നടിയുടെ ശേഖരത്തിലാണ്. മുംബൈയില്‍ പതിനഞ്ച് കോടിയുടെ വീടും സാമന്തയ്ക്കുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications