'ഉ അണ്ടവാ വാ' ഡാന്‍സിന് സാമന്ത വാങ്ങിയത് എത്ര കോടിയെന്ന് അറിയുമോ: ടൊവിനോയുടെ ശമ്പളത്തിനും മുകളില്‍?
അല്ലു അർജ്ജുനന് ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ. പാന്‍ ഇന്ത്യ ചിത്രമായി ഉയർന്ന പുഷ്പ കളക്ഷനിലും പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചിരുന്നു. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും അഭിനയിച്ച ചിത്രത്തിലെ സാമന്തയുടെ ഉ അണ്ടവാ വാ എന്ന ഐറ്റം ഡാന്‍സ് തിയേറ്ററുകളെ മാത്രമല്ല, സോഷ്യല്‍ മീഡിയയെ ഒന്നാകെ ഇളക്കി മറിച്ചിരുന്നു.
പാന്‍ ഇന്ത്യ താരമായും ഈ ഗാനരംഗത്തിലൂടെ സാമന്ത മാറി. പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ വിജയത്തില്‍ സാമന്തയുടെ ഡാന്‍സിനും, അതുപോലെ ആ ഗാനത്തിനും വലിയ പ്രാധാന്യമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സാമന്ത രണ്ടാംഭാഗത്തിലും ഭാഗമായേക്കുമെന്ന സൂചനകളുണ്ട്. രണ്ടാം ഭാഗത്തില്‍ ഐറ്റം ഡാന്‍സിനായി നിരവധി പേരെ സംവിധായകന്‍ സുകുമാര്‍ അടക്കം മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ സാമന്ത തന്നെ മതി എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഒ അണ്ടവാ വന്‍ ഹിറ്റായതിനോടൊപ്പം തന്നെ ചില വിവാദങ്ങളും ഗാനതത്തെ ചുറ്റിപ്പറ്റി ഉയർന്നിരുന്നു. ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന രംഗത്തെത്തുകയായിരുന്നു. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
എന്നാല്‍ വിവാദങ്ങളൊന്നും ഏശാതെ ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായി ഗാനം മാറി. സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറായിരുന്നു പുഷ്പയിലെ ഗാനം. ഇതിനായി 5 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ട്. അതായത് മലയാളത്തിലെ പ്രമുഖ യുവതാരങ്ങള്‍ക്ക് ഒരു സിനിമയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ വലിയ തുക സാമന്ത ഒറ്റ ഗാനത്തിനായി വാങ്ങി.
ഒരു ഐറ്റം നമ്പർ ചെയ്യാൻ ഒരു നടിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലം ഇതാണെന്നും ദേശീയ മാധ്യമമായ ഡി എന്‍ എ റിപ്പോർട്ട് ചെയ്യുന്നു. നോറ ഫത്തേഹി, കത്രീന കൈഫ്, മലൈക അറോറ, കരീന കപൂർ ഖാൻ തുടങ്ങിയവരെയാണ് സാമന്ത പ്രതിഫലത്തിന്റെ കാര്യത്തില്‍ പിന്നിലാക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
റിപ്പോർട്ട് പ്രകാരം നോറ ഫത്തേഹി ഒരു ഐറ്റം ഡാന്‍സിന് 2 കോടി രൂപയാണ് ഈടാക്കുന്നത്. ഇതേ തുകയാണ് സണ്ണി ലിയോണും ഈടാക്കുന്നത്. കത്രീന കൈഫ് രണ്ട് കോടിക്ക് മുകളില്‍ ഈടാക്കുമ്പോള്‍ കരീന കപൂർ 1.5 കോടി രൂപയും തമന്ന ഭാട്ടിയ ഒരു കോടി രൂപയും ഒരു ഗാനത്തിനായി ഈടാക്കുന്നു.












Click it and Unblock the Notifications