അതുകൊണ്ട് മാത്രമാണ് ഭാവന ആത്മഹത്യ ചെയ്യാതിരുന്നത്; എന്നോടും മഞ്ജുവിനോടും പറഞ്ഞു; സംയുക്ത വർമ്മ
പത്ത് വർഷം നീണ്ട് നിന്ന കരിയറില്‍ വളരെ ചുരുക്കം സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടിയാണ് സംയുക്ത വർമ. എന്നാല്‍ അഭിനയ രംഗത്ത് നിന്ന് പിന്‍വാങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും മലയാളികള്‍ക്ക് ഇന്നും ഏറെ ഇഷ്ടപ്പെട്ട നടിമാരില്‍ ഒരാളുമാണ് സംയുക്ത. ഇടക്ക് പരസ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരത്തിന് സിനിമ മേഖലയില്‍ ശക്തമായ സുഹൃദ് ബന്ധങ്ങളുമുണ്ട്.
മഞ്ജു വാര്യർ, ഗീതു മോഹന്‍ദാസ്, ഭാവന തുടങ്ങിയവരാണ് സംയുക്ത വർമ്മയുടെ അടുത്ത സുഹൃത്തുക്കള്‍. ഇതില്‍ നടി ഭാവനയെക്കുറിച്ച് സംയുക്ത നേരത്തെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. ബിഹൈന്‍ഡ് വുഡ്സ് ഐസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസിരിക്കുകയായിരുന്നു സംയുക്ത വർമ്മ.

"ഭാവനയെ പറ്റി എനിക്ക് ഒരുവാക്കിൽ പറയാനാകില്ല. എന്റെ സഹോദരിയെ പോലെയാണവൾ. സഹോദരി സംഘമിത്രയും ഭാവനയും ഒരുമിച്ചാണ് പഠിച്ചതും. ഭാവന നിങ്ങൾ കാണുന്നത് പോലെ സ്ട്രോങ് ഒക്കെ ആണെങ്കിലും കഴിഞ്ഞ് പോയ മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റല്‍ ട്രോമ ചെറുതല്ലായിരുന്നു." ഭാവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സംയുക്ത വർമ്മ പറയുന്നു.
"അവള്‍ കടന്ന് പോയ അവസ്ഥയെക്കുറിച്ച് ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയൂ. ഞങ്ങള്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്. പൊട്ടിക്കരഞ്ഞ് ചിതറി താഴെ വീണുപോയ അവസ്ഥയിലേക്ക് അവള്‍ വന്നിട്ടുണ്ട്. പിന്നീട് അതില്‍ നിന്നാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. അവള്‍ കരുത്ത് നേടിയതും അങ്ങനെയാണ്.
പലപ്പോഴും എന്റെ അടുത്തും മഞ്ജു വാര്യറുടെ അടുത്തും ഒക്കെ പറയാറുണ്ട്, അവളുടെ അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാതിരിക്കുന്നതെന്ന്. എന്റെ അച്ഛന്‍ മരിച്ചതിന്റെ ഷോക്കില്‍ നിന്ന് അമ്മ ഇതുവരെ കരകയറിയിട്ടില്ലെന്ന് അവള്‍ പറയാറുണ്ടായിരുന്നു. അതുകൊണ്ട് അമ്മയെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാണ് താന്‍ ആത്മഹത്യ ചെയ്യാതിരുന്നതെന്ന് ഭാവന തന്നോട് പറഞ്ഞിട്ടുണ്ട്" സംയുക്ത വർമ്മ അഭിമുഖത്തില്‍ പറയുന്നു.
ഭാവനയുടെ ഭര്‍ത്താവ് നല്ലൊരു വ്യക്തിയാണ്. ഒപ്പം ധാരാളം നല്ല സുഹൃത്തുക്കളും അവള്‍ക്കുണ്ട്. ഇന്‍ഡസ്ട്രിയിലും ഒരുപാട് ഫ്രണ്ട്ഷിപ്പുണ്ട്. അവരില്‍ നിന്നെല്ലാം അവള്‍ക്ക് പിന്തുണ കിട്ടിയിട്ടുണ്ട്. അവളുടെ ഉള്ളിലും ദൈവാംശമുണ്ട്. അതില്‍ നിന്നെല്ലാമാണ് ഭാവന കരുത്ത് നേടിയതെന്നും സംയുക്താ വര്‍മ പറയുന്നു.
ഇതേ അഭുമുഖത്തില്‍ ഗീതു മോഹന്‍ദാസിനെക്കുറിച്ചും മഞ്ജു വാര്യറെകുറിച്ചും സംയുക്ത വർമ്മ പറയുന്നുണ്ട്.
"ഗീതു മോഹന്‍ദാസ് വളരെ ക്രിയേറ്റീവായിട്ടുള്ള ഡയറക്ടാണ്. ലോകം അവളുടെ കഴിവുകള്‍ കണ്ടിട്ടില്ല. അവളുടെ സുഹൃത്താണെന്ന് പറയുന്നതില്‍ അഭിമാനമേയുള്ളൂ. മഞ്ജു വാര്യര്‍ അതുപോലെ നല്ല സുഹൃത്താണ്. വളരെ പതുക്കെ സംസാരിക്കുന്ന വ്യക്തിയാണ് മഞ്ജു" സംയുക്ത വർമ്മ പറഞ്ഞു.












Click it and Unblock the Notifications