Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിറന്നാളായിട്ട് തുണിയൊന്നും കിട്ടിയില്ലേ';വസ്ത്രധാരണത്തിന്റെ പേരിൽ സാനിയ അയ്യപ്പന് അധിക്ഷേപം, മറുപടി

കൊച്ചി: ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് സാനിയ അയ്യപ്പൻ. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയായിരുന്നു സാനിയയുടെ സിനിമ അരങ്ങേറ്റം. പിന്നീട് ക്വീൻ എന്ന മലയാള ചിത്രത്തിൽ നായികയായി തിളങ്ങി. ഏറ്റവും ഒടുവിൽ മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാൻ എന്ന ചിത്രത്തിലാണ് സാനിയ വേഷമിട്ടത്.

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് സാനിയ. നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ 23ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ് സാനിയ. എന്നാൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച ചിത്രത്തിന് താഴെ ചിലർ നടിക്കെതിരെ അധിക്ഷേപം ചൊരിയുകയാണ്.

saniyaayyappan-17

വളരെ അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് സാനിയ പിറന്നാൾ ആഘോഷിക്കുന്നത്. ബിഗ് ബോസ് താരം ഗബ്രി, അവതാരകരായ ജീവ, അപർണ തോമസ് തുടങ്ങിയവരെല്ലാവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ആടിയും പാടിയും ഏവരും ആഘോഷം തീർക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിറന്നാൾ ആഘോഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ ചിലർക്ക് പിടിക്കാഞ്ഞത് സാനിയയുടെ വസ്ത്രധാരണമാണ്. സ്റ്റൈലിഷ് ലുക്കിൽ ഗോൾഡൻ-ബ്ലാക്ക് കോമ്പിനേഷനിലുള്ള വസ്ത്രമാണ് സാനിയ ധരിച്ചിരിക്കുന്നത്.

വസ്ത്രകാര്യത്തിൽ എപ്പോഴും ശ്രദ്ധിക്കുന്നയാളാണ് താനെന്നും ഒരു ചെറിയ പരിപാടിക്ക് പുറത്ത് പോകുമ്പോൾ പോലും എന്ത് ധരിക്കണമെന്ന് പ്ലാൻ ചെയ്യാറുണ്ടെന്നും സാനിയ മുൻപ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സാനിയയുടെ പിറന്നാൾ ദിനത്തിലെ വസ്ത്രധാരണവും സ്റ്റൈലിഷ് ആക്കി നിലനിർത്താൻ സാനിയ ശ്രദ്ധിച്ചിട്ടുണ്ട്. അതേസമയം ഫോട്ടോയ്ക്ക് താഴെ സാനിയയ്ക്ക് പിറന്നാൾ ആശംസകൾ പങ്കുവെച്ചും വസ്ത്രധാരണത്തെ പുകഴ്ത്തിയുമെല്ലാം നിരവധി കമന്റുകളാണ് നിറയുന്നത്. എന്നാൽ വസ്ത്രം കണ്ട് പിടിക്കാത്ത ചിലർ കടുത്ത അധിക്ഷേപ വാക്കുകളാണ് പങ്കുവെയ്ക്കുന്നത്. ഇതിലും നല്ലത് തുണി ഇടാത്തതാണ്, എന്തേ തുണിയൊന്നും കിട്ടിയില്ലേ, പൊറോട്ടക്ക് വീശു വെച്ചിരിക്കുകയാണ് ഇങ്ങനെയൊക്കെ പോകുന്നു കമന്റുകൾ.

പതിവ് പോലെ തന്നെ ഇത്തരം കമന്റുകളോടൊന്നും സാനിയ പ്രതികരിച്ചിട്ടില്ല. എന്നാൽ നടിയുടെ ഫാൻസ് ചുട്ട മറുപടി നൽകുന്നുണ്ട്. വേറെ പണിയില്ലേയെന്നും വസ്ത്രം സൂം ചെയ്ത് നോക്കി കണ്ടതിന് ശേഷം വിമർശിക്കാൻ നാണമില്ലേയെന്നുമൊക്കെയാണ് ഫാൻസ് ചോദിക്കുന്നത്. അതേസമയം ഇതാദ്യമായല്ല സാനിയക്കെതിരെ ഇത്തരതത്തിൽ സൈബർ അധിക്ഷേപം ഉണ്ടാകുന്നത്. എന്നാൽ ഇത്തരം അധിക്ഷേപങ്ങളെ സധൈര്യം നേരിടുന്ന മലയാളി നടിമാരിൽ ഒരാൾ കൂടിയാണ് സാനിയ.

ഇത്തരത്തിൽ അധിക്ഷേപങ്ങൾ ഉണ്ടാകുമ്പോൾ ആദ്യമൊക്കെ വലിയ വിഷമം തോന്നിയിട്ടുണ്ടെന്ന് താരം മുൻപൊരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. 'എന്തിനാണ് എന്നേയും എന്റെ കുടുംബത്തിലുള്ളവരേയും ഇങ്ങനെ മോശം പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. അതാലോചിച്ച് കരഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ പ്രതികരിക്കാതെ വിട്ടുകൊടുത്താൽ ഈ അധിക്ഷേപിക്കുന്നവരാണല്ലോ ജയിക്കുന്നത്. ഞാൻ തോറ്റുപോകുമല്ലോ, അതുകൊണ്ട് ഇത്തരം അധിക്ഷേപങ്ങളൊന്നും വകവയ്ക്കാതെ ഞാൻ എനിക്ക് ഇഷ്ടമുള്ള വസ്ത്രധാരണവുമായി മുന്നോട്ട് പോകാറാണ് പതിവ്. ഇപ്പോൾ പല നടിമാരും അങ്ങനെ തന്നെയാണ്. ഇത്തരം വിമർശനങ്ങളെ അവർ കാര്യമാക്കാറില്ല. സൈബർ ബുള്ളിയിങ് കുറക്കാൻ ഞാൻ ഒരു ചുവടുവെച്ചു എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. പല സെലിബ്രിറ്റികളും അവരുടെ ഇഷ്ടത്തിനാണ് വസ്ത്രം ചെയ്യുന്നത്. മോശം കമന്റുകളെ കാര്യമാക്കാത്തത് കൊണ്ട് തന്നെ കമന്റ് ചെയ്യുന്നതും ഹരാസ് ചെയ്യുന്നതുമൊക്കെ നിർത്തിയിട്ടുണ്ടെന്നാണ് വിശ്വാസം', താരം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

തനിക്ക് ഇട്ടാൽ ഇണങ്ങുന്ന വസ്ത്രങ്ങൾ മാത്രമാണ് താൻ ധരിക്കുന്നതെന്നും അതിൽ തനിക്ക് ഇല്ലാത്ത കുഴപ്പം മറ്റാർക്കാണെന്നും നടി ചോദിച്ചിരുന്നു. വസ്ത്രത്തിന്റെ നീളം കുറയുന്നത് സിനിമയിൽ അവസരം കിട്ടാനാണോയെന്ന തരത്തിലുള്ള അധിക്ഷേപങ്ങൾക്കും സാനിയ മറുപടി കൊടുത്തിട്ടുണ്ട്. ഞാൻ ഇങ്ങനെ തന്നെയാണ് എന്നായിരുന്നു താരം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+