കൊച്ചിയിലെ ആ തീയറ്ററില്‍ എന്തൊക്കെ കോപ്രായങ്ങള്‍; അവിടെ പോകാന്‍ തന്നെ പേടിയെന്ന് സാനിയ അയ്യപ്പന്‍
സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള നടിയാണ് സാനിയ അയ്യപ്പന്‍. അഭിനയത്തേക്കാള്‍ ഉപരി ഡാന്‍സിലൂടെയും മോഡലിങ്ങിലൂടെയുമാണ് സാനിയ പ്രശസ്തി നേടിയത്. സാനിയയുടെ വസ്ത്രധാരണം നവ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനത്തിനും കാരണമാകാറുണ്ട്.
ബാല്യകാല സഖിയിലൂടെ ബാലതാരമായാണ് സാനിയ അഭിനയം തുടങ്ങുന്നത്. അപ്പോത്തിക്കിരിയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പ്രേതം ഉള്‍പ്പെടെ നിരവധി മലയാളം ചിത്രങ്ങളിലും വേഷമിട്ടു.

ഇരഗുപട്രു എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തമിഴിലും നായികയായി അരങ്ങേറ്റം കുറിച്ചു. എമ്പുരാനാണ് സാനിയ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന തന്റെ അടുത്ത ചിത്രം. സിനിമകളില്‍ ഇടവേളകളുണ്ടാകാറുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സാനിയയുടെ അഭിപ്രായങ്ങളും ചിത്രങ്ങളുമൊക്കെ എപ്പോഴും വൈറലാകാറുണ്ട്.
എറണാകുളം ഇടപ്പള്ളിയിലുള്ള വനിത തീയറ്ററിനെ കുറിച്ചുള്ള സാനിയയുടെ അഭിപ്രായമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കവേയാണ് സാനിയ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. തന്റെ അടുത്തായ ഷാന്‍ എന്ന സുഹൃത്ത് 'മാര്‍ക്കോ' സിനിമയില്‍ ജോലി ചെയ്തിരുന്നു. സിനിമ ഒരുമിച്ചു കാണാനായി ആ സുഹൃത്തിനോട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
അടുത്ത ദിവസമാണ് ഇടപ്പള്ളി വനിത തീയറ്ററിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞത്. അത് കേട്ടതും താന്‍ വരുന്നില്ലെന്ന് പറഞ്ഞു. വനിത തീയറ്ററില്‍ സിനിമ കാണാനെന്ന പേരില്‍ വരുന്നവര്‍ എന്തൊക്കെ കോപ്രായങ്ങളാണ് കാണിക്കുന്നതെന്ന് സാനിയ ചോദിച്ചു. അവിടെ പോകാന്‍ തന്നെ പേടിയാണെന്നും സാനിയ പറഞ്ഞു.
ചിലര്‍ എന്തൊക്കെ കോപ്രായങ്ങളാണ് അവിടെ കാണിക്കുന്നത്. അതിന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൊടുക്കുന്ന പ്രാധാന്യം അനാവശ്യമായി തോന്നാറുണ്ട്. ചില സമയം അവരെ കാണുമ്പോള്‍ തനിക്ക് പാവം തോന്നാറുണ്ടെന്നും അവരുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വിഷമം വരാറുണ്ടെന്നും സാനിയ പറഞ്ഞു. മീഡിയ മനപ്പൂര്‍വം അവരെ ഉപയോഗപ്പെടുത്തുകയാണെന്നും തോന്നീട്ടുണ്ട്.
സാനിയ പറഞ്ഞ ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അടുത്തിടെ അനാര്‍ക്കലി മരക്കാര്‍ ഇത്തരക്കാരെക്കുറിച്ച് ഒരു അഭിപ്രായം പങ്കുവെച്ചിരുന്നു. ആറാട്ടണ്ണനെക്കുറിച്ചാണ് അനാര്‍ക്കലി മരക്കാര്‍ പറഞ്ഞത്.
പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാര്‍ക്കലി വളരെ സുന്ദരിയാണ്, ബോള്‍ഡാണ് എന്ന് പറഞ്ഞ് ഫോണ്‍ വെക്കും. എനിക്ക് പാവം തോന്നാറുണ്ടെന്നും അനാര്‍ക്കലി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications