Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവിന്റെ സിനിമക്ക് പത്ത് പൈസ കിട്ടില്ല, നയന്‍താരയുടെ മാര്‍ക്കറ്റ് വാല്യുവൊക്കെ പോയി: ശാന്തിവിള

മലയാള സിനിമയില്‍ നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്തുന്നു എന്ന് പറയുന്നത് ശരിയല്ല എന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. ആര്‍ക്കും ആരേയും മാറ്റി നിര്‍ത്താനും വളര്‍ത്താനും സാധിക്കില്ല എന്നും കഴിവുള്ളവര്‍ എന്തായാലും കയറി വരുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ത്തു. ദി ന്യൂസ് ടെര്‍മിനല്‍ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്..

'ഷീല, ശാരദ തലമുറ മുതല്‍ സീമ വരെ അല്ലെങ്കില്‍ ഉര്‍വശി വരെ ഒരുപാട് നോട്ടബിളായിട്ടുള്ള സിനിമകള്‍ ചെയ്ത നടിമാരുണ്ടായിട്ടുണ്ട്. അതിന് ശേഷം വന്ന പുതിയ തലമുറയില്‍ സ്ഥാനത്തും അസ്ഥാനത്തും മഞ്ജു വാര്യരെ പ്രതിഷ്ഠിക്കുന്നുണ്ടെങ്കില്‍ പോലും ശാദരാമ്മയെ പോലെ ജനപ്രിയ നായിക ഉണ്ടായിട്ടില്ല. തുലാഭാരം, ത്രിവേണി, നദി എന്നീ സിനിമകളൊക്കെ കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകുന്ന പ്രകടനം കാഴ്ചവെച്ച ശാരദാമ്മയെ പോലുള്ളവര്‍ ജീവിച്ച മലയാള സിനിമയാണ്.

Manju Warrier

ഇവിടെ ചിലര്‍ രസത്തിന് വേണ്ടി പറയും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന്. ആ വാക്കുകളൊന്നും ഉപയോഗിക്കരുത് എന്ന പക്ഷക്കാരനാണ് ഞാന്‍. കാരം ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുമ്പോള്‍ ഒരു പോസ്റ്റര്‍ കാണുമ്പോള്‍ ആ ഇവരുണ്ടോ സിനിമയില്‍ എന്ന് പറഞ്ഞ് തിയേറ്ററിലേക്ക് ആളുകള്‍ കയറണം. തിലകനെ പോലും തോല്‍പിച്ച് കൊണ്ടല്ലേ കണ്ണെഴുതിപൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചത്.

നാക്ക് കൊണ്ട് ചുഴറ്റി തിലകനെ നോക്കി ശൃംഗാരം അഭിനയിച്ച ഒറ്റ ഷോട്ട് മതി മഞ്ജുവിനെ അളക്കാന്‍. അങ്ങനെയൊക്കെ ഒരുപാട് വേഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാള സിനിമയില്‍ ഇപ്പോള്‍ വരുന്ന നായികമാരെല്ലാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യം ചുരുക്കം സമയം കൊണ്ട് ഉദ്ഘാടനവും സ്‌റ്റേജ് പ്രോഗ്രാമും ഗള്‍ഫ് ഷോയും സിനിമയും ചെയ്ത് 10-15 കോടി രൂപയുണ്ടാക്കി ഒരുത്തനെ കെട്ടി മാറണം എന്നല്ലാതെ സീമ, ശാരദ, ഷീല, ഉര്‍വശി എന്നിവരെ പോലെ കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും 50 കൊല്ലം സിനിമയില്‍ ഉറച്ച് നില്‍ക്കണം എന്ന് ആഗ്രഹമുള്ള ഒരാളുമില്ല എന്ന് ഞാന്‍ പറയും.

ഞാന്‍ സ്ത്രീകളെ വെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ ആ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ്, തിയേറ്റര്‍ എന്നിവിടങ്ങളില്‍ നിന്ന് പൃഥ്വിരാജോ ബിജു മേനോനോ ഫഹദ് ഫാസിലോ ആണ് നായകന്‍ എന്ന് പറയുമ്പോള്‍ എനിക്ക് കിട്ടുന്ന അഡ്വാന്‍സ് എത്ര കോടിയാണ് എന്ന് നോക്കിയാല്‍ മറുവശത്ത് മഞ്ജു വാര്യരാണ് നായിക എന്ന് പറഞ്ഞാല്‍ പോലും തിയേറ്ററില്‍ നിന്ന് 10 പൈസ എനിക്ക് കിട്ടില്ല.

ആ യാഥാര്‍ത്ഥ്യം ആരും മനസിലാക്കുന്നില്ല. കല മാത്രമല്ലല്ലോ ബിസിനസ് കൂടിയാണല്ലോ സിനിമ. നടന്മാര്‍ക്കുള്ള താരമൂല്യം മലയാളത്തില്‍ നടിമാര്‍ക്കില്ല. അതുകൊണ്ടാണ് ഞാന്‍ മഞ്ജുവാര്യരെ കുറിച്ച് തന്നെ പറഞ്ഞത്. കാരണം വര്‍ത്തമാനകാലത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത അത്രയും നല്ല അഭിനേത്രിയാണ് മഞ്ജു വാര്യര്‍. അവര്‍ക്ക് പോലും അങ്ങനെ ഒരു ബിസിനസ് വാല്യൂ ഇല്ല. അവരാണെങ്കില്‍ വലിയ സെലക്ടീവുമാണ്.

നയന്‍താരക്ക് തമിഴ്‌നാട്ടില്‍ നായകനെ ഫിക്‌സ് ചെയ്യാനുള്ള ബിസിനസ് വാല്യു ഉണ്ട്. എന്നാല്‍ അതേ നയന്‍താര അടുത്തകാലത്ത് ഇവിടെ വന്ന് ചെയ്ത സിനിമക്കൊന്നും പത്ത് പൈസയുടെ കളക്ഷന്‍ കിട്ടിയിട്ടില്ല. തമിഴ്‌നാട്ടിലും നയന്‍താരയ്ക്ക് ഇപ്പോള്‍ പഴയ മാര്‍ക്കറ്റ് വാല്യു ഇല്ല' ശാന്തിവിള ദിനേശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+