അടുത്തത് മാർക്കോയുടെ അച്ഛന്റെ പടം: ഉണ്ണി മുകുന്ദന് കേസില്‍ നിന്നെല്ലാം ഊരിപ്പോയത് അതുകൊണ്ടാകും? ശാന്തിവിള
മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും പ്രശ്നമില്ല, ഞങ്ങള്‍ക്ക് രക്ഷപ്പെടണം എന്ന ചിന്തയുള്ളവർ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ഇടയിലുണ്ടെന്ന് സംവിധായകന് ശാന്തിവിള ദിനേശ്. സിനിമയിലും ഇത്തരക്കാർ നിരവധിയാണ്. ഏത് ഹീനമായ പണി ചെയ്താലും ഞങ്ങള്‍ക്ക് കുറെ കാശ് ഉണ്ടാക്കിയാല്‍ മതിയെന്നാണ് ചർച്ച. ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ച മാർക്കോ എന്ന ചിത്രത്തിന് ടെലിവിഷനില്‍ പ്രദർശനാനുമതി നിഷേധിച്ചതാണല്ലോയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
എന്റെ അറിവ് കേടുകൊണ്ട് പറയുകയാണെന്ന് കരുതിയാല്‍ മതി. എ സർട്ടിഫിക്കറ്റ് ലഭിച്ച് സിനിമകള്‍ ടെലിവിഷന്‍ കാണിക്കില്ല. അത് ഏത് സിനിമ ആണെങ്കിലും, മാർക്കോയ്ക്ക് കൊമ്പൊന്നുമില്ല. അങ്ങനെ ഏതെങ്കിലും സിനിമ ടെലിവിഷനില്‍ കാണിക്കണമെങ്കില്‍ അത് റീ സെന്‍സറിങ് നടത്തണം. ആവശ്യമില്ല വയലന്‍സ് രംഗങ്ങളെല്ലാം കട്ട് ചെയ്ത് ക്ലീനാക്കി കൊടുത്താല്‍ അനുമതി കിട്ടും. ഇത് ആർക്കും അറിയുന്ന കാര്യമാണ്.

സെന്‍സർ ബോർജിനെ സുഖിപ്പിക്കാന്‍ ചെയ്യുന്ന വേലയാണെന്നാണ് തോന്നുന്നത്. സെന്‍സർ ബോർഡില്‍ ഒരു പത്ത് നാല്പതെണ്ണമുണ്ട്. ഇപ്പോള്‍ എടുത്തിരിക്കുന്ന ഈ നാല്‍പ്പത് പേരില്‍ സിനിമയുമായി ബന്ധമുള്ള എത്ര എണ്ണമുണ്ടെന്ന് നിങ്ങള്‍ ഒന്ന് അന്വേഷിച്ച് നോക്കിക്കേ. ഈ സെന്‍സർ ബോർഡിനോട് എനിക്ക് പുച്ഛം തോന്നുന്നകയാണ്. കാലാകാലമായി കേന്ദ്ര ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ് സെന്‍സർ ബോർഡ് അംഗങ്ങളാവാറുള്ളത്.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസുകാരെ തന്നെയാണ് എടുത്തിരുന്നതെങ്കിലും കേള്‍ക്കുമ്പോള്‍ ഒരു മാന്യതയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴോ? വെള്ളം കോരിയവനും വീട്ടില്‍ നില്ക്കുന്നവനുമൊക്കെ സെന്‍സർ ബോർഡ് അംഗമാകുന്ന കാലമാണ്. അവരെ ഒട്ടിനില്ക്കുന്ന ഒരുത്തന് നായകാനാകുന്ന സിനിമയാകുമ്പോള്‍ സെന്‍സർ ബോർഡ് കണ്ണടച്ചുകൊടുക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്റെ കയ്യില്‍ ഇഷ്ടം പോലെ പൈസയുണ്ട്, അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ടമുള്ള പടം വീണ്ടും എടുക്കുമെന്നാണ് ആ പയ്യന് (ഉണ്ണി മുകുന്ദന്) പറയുന്നത്. അങ്ങനെ ഇഷ്ടമുള്ള പടം എടുത്താല്‍ വീട്ടില്‍ കാണിക്കാനെ പറ്റു. പൊതുജനങ്ങളെ കാണിക്കണമെങ്കില്‍ സർക്കാർ എന്ന് പറയുന്ന ചില കാര്യങ്ങളുണ്ട്. അവരുടെ അനുമതിയില്ലാതെ കാണിക്കാന്‍ പറ്റില്ല. പക്ഷെ സർക്കാർ അവന്റെ പോക്കറ്റിലാണ്.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലാണല്ലോ ഒട്ടിനില്‍ക്കുന്നത്. അതുകൊണ്ടാണല്ലോ ക്രിപ്റ്റോ കറന്‍സി കേസില്‍ നിന്നൊക്കെ ഊരിപ്പോയത്. അല്ലെങ്കില്‍ ആ കേസില്‍ നിന്നും തലയൂരാനാണല്ലോ അങ്ങോട്ട് ചാഞ്ഞത്. അപ്പോള്‍ പിന്നെ അവിടുത്തെ തീവ്രത കാണിക്കണം. വേണമെങ്കില്‍ അവന് ഇവിടെ സെന്‍സർ ചെയ്യാതെ ഗുജറാത്തില്‍ കൊണ്ടുപോയി സെന്‍സർ ചെയ്യും. എന്നോട് ഒരാള്‍ പറഞ്ഞത് നരേന്ദ്ര മോദിയും ഈ പയ്യനും കൂടെ ഗോലി കളിച്ചിട്ടുണ്ട് പന്ത് കളിച്ചിട്ടുണ്ട് എന്നൊക്കെയാണ്. ഇവന് മോദിയെ വിളിച്ച് ഗുജറാത്തില്‍ കൊണ്ടുവന്ന് സെന്‍സർ ചെയ്യട്ടേയെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ സമ്മതിച്ചേക്കും.
മാർക്കോയുടെ അച്ഛന്റെ പടമായിരിക്കും അടുത്തത് എടുക്കുക. ഇതിനേക്കാള്‍ വലിയ ക്രൂരതയായിരിക്കും അതില്‍. എനിക്ക് ഇഷ്ടമുള്ള സിനിമ എടുക്കുമെന്നാണല്ലോ പറയുന്നത്. മാർക്കോ ഇപ്പോള്‍ ഒരു തടസ്സവും ഇല്ലാതെ ഒടിടിയില്‍ കാണിക്കുന്നുണ്ട്. ഒടിടിയില്‍ നിന്ന് ഒഴിവാക്കുമെന്ന് പറയുന്നു. പക്ഷെ കാണേണ്ടവരൊക്കെ കണ്ട് കഴിഞ്ഞു. അതിനേക്കാള്‍ എനിക്ക് അതിശയകരമായി തോന്നിയത് ഒരുവയസ്സുള്ള കുട്ടി മാർക്കോ കാണുന്നതിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതാണ്. വിവാദമായതോടെ അത് പിന്‍വലിച്ചു. 18 വയസില്‍ താഴെയുള്ള കുട്ടി എ സർട്ടിഫിക്കറ്റ് പടം കാണരുതെന്നാണ്. ഇവർക്കൊക്കെ നിയമം ഏത് വഴിക്കും വളച്ചൊടിക്കാം എന്നുള്ളതിനുള്ള തെളിവാണ് ഇതെന്നും ശാന്തിവിളി ദിനേശ് കൂട്ടിച്ചേർത്തു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications