Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പി അഷ്റഫിനെ വെല്ലുവിളിച്ച് ശാന്തിവിള; അധികം കളിക്കരുത്, ഇവിടെ നിർത്തിക്കോ: ചില ഫോട്ടോകളൊക്കെ കയ്യിലുണ്ട്

സംവിധായകന്‍ ആലപ്പി അഷ്റഫിനെതിരെ രൂക്ഷവിമർശനവുമായി ശാന്തിവിള ദിനേശ്. ആറാംതമ്പുരാന്‍ ലൊക്കേഷനില്‍ വെച്ച് നടന്‍‌ ഒടുവില്‍ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മർദ്ദിച്ചെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം. തന്റെ ചാനലിലൂടെ ആലപ്പി അഷ്റഫ് രസകരമായ പരിപാടികള്‍ ചെയ്യുമെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ സിനിമ മേഖലയുമായി ബന്ധപ്പെടുത്തി നട്ടാല്‍ കുരുക്കാത്ത നുണകളാണ് അദ്ദേഹം പറയുന്നതെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.

അഷ്റഫേ ഇതൊന്നും ശരിയല്ല. മാത്രമല്ല അഷ്റഫിന് ഇതൊന്നും പറയാനുള്ള യോഗ്യത ഇല്ലെന്ന് ദിനേശ് പറയും. അത് എന്തുകൊണ്ടാണെന്ന് അഷ്റഫിന് അറിയാം. എന്റെ കയ്യില്‍ ചില കാര്യങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും പറഞ്ഞ് അഷ്റഫിന് ഒരു വർഷം മുന്‍പ് ഞാനൊരു മെസേജ് അയച്ചിരുന്നു. അക്കാര്യം അദ്ദേഹത്തോട് വിശദമാക്കിയതിനോടൊപ്പം എന്നെക്കൊണ്ട് ഇത് ഒരു എപ്പിസോഡ് ആക്കരുതെന്നും എല്ലാം ഇവിടം കൊണ്ട് നിർത്തിക്കോയെന്നും പറഞ്ഞു.

ashraf-santhivila-

'നമ്മള്‍ തമ്മില്‍ പിണങ്ങേണ്ട ശാന്തിവിളേ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ കയ്യില്‍ ചില ഫോട്ടോഗ്രാഫൊക്കെ ഇരിപ്പുണ്ട്. അഷ്റഫിനൊന്നും മലയാള സിനിമയിലെ ആളുകളെ വിമർശിക്കാന്‍ ഒരു യോഗ്യതയുമില്ലെന്ന് ഞാന്‍. മിമിക്രിയും കളിച്ച്, തമാശയു പറഞ്ഞ് നടക്കുന്നതായിരിക്കും അഷ്റഫിന് നല്ലതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

രഞ്ജിത്തിനെക്കുറിച്ച് അഷ്റഫ് പറയുന്ന വീഡിയോ കണ്ടപ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നി. ജീവിക്കുന്നവരെക്കുറിച്ചും ആരോഗ്യമുള്ളവരെക്കുറിച്ചും എന്നോട് അടിച്ച് നില്‍ക്കാന്‍ ധൈര്യമുള്ളവരെക്കുറിച്ചും മാത്രമേ ഞാന്‍ സംസാരിക്കൂ. അല്ലാതെ ഒരുത്തന്‍ അവശനായി കിടക്കുന്ന ഒരുത്തനെതിരെ സംസാരിക്കില്ല. ഒരാള്‍ തകർന്ന് നില്‍ക്കുമ്പോഴല്ല അടിക്കേണ്ടത്.

രഞ്ജിത്തിന്റെ പ്രതാപ കാലത്തായിരുന്നു ഇത്തരമൊരു കാര്യം അഷ്റഫ് പറയുന്നതെങ്കില്‍ അതിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കുമായിരുന്നു. നട്ടാല്‍ കുരുക്കാത്ത നുണ പറയരുത്. അല്ലെങ്കില്‍ അഷ്റഫിന് വേണം. അഷ്റഫിന്റെ യോഗ്യത മലയാള സിനിമ ലോകത്തിന് അറിയാമെന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ അദ്ദേഹത്തെ കൊണ്ടു നടന്ന എല്ലാവർക്കും അറിയാം.

സുഹൃദ് ബന്ധങ്ങളുടെ വില അറിയാത്ത വ്യക്തിയാണ് ആലപ്പി അഷ്റഫ്. ആലപ്പുഴയിലെ ഏതെങ്കിലും സിനിമാക്കോരോട് ചോദിച്ചാല്‍ പറയും അഷ്റഫ് പരമ ബോറനാണെന്ന്. എന്നാല്‍ അവർ മാന്യന്മാരായതുകൊണ്ട് പരസ്യമായി പറയില്ല. ആ ധൈര്യത്തിലാണ് പുതിയ ചാനല്‍ തുടങ്ങി അദ്ദേഹം പുളുവെല്ലാം അടിച്ച് വിടുന്നു.

അടൂരിന് വേണ്ടി ഒടുവില്‍ വാദിച്ചത് ഇഷ്ടപ്പെടാത്തതുകൊണ്ടാണത്രേ രഞ്ജിത്ത് തല്ലിയത്. അതൊന്നും ആയിരിക്കില്ല. രണ്ടും വെള്ളമടിച്ച് എന്തോ പറഞ്ഞ് തെറ്റിക്കാണും. അടിച്ചോ എന്ന് എനിക്ക് അറിയില്ല. അടിച്ചെങ്കില്‍ തന്നെ ആലപ്പി അഷ്റഫ് പറയുന്നതായിരിക്കില്ല കാരണം. അവർ തമ്മിലുള്ള വിഷയം അവിടെ തീർന്നു. രഞ്ജിത്ത് പിന്നീട് എടുത്ത ചന്ദ്രോത്സവം ഉള്‍പ്പെടേയുള്ള സിനിമയില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അഭിനയിച്ചു.

ചാനലിന്റെ റീച്ചിന് വേണ്ടി ഒടുവില്‍ ഉണ്ണികൃഷ്ണന് സകലതും പറയും. ഇനി വരാന്‍ പോകുന്നത് ഇതിനേക്കാള്‍ മോശമായ കാര്യങ്ങളായിരിക്കാം. ഒരിക്കല്‍ കൂടെ പറയുകയാണ്, രഞ്ജിത്തിന്റെ സ്ത്രീപീഢനത്തെക്കുറിച്ച് പറയാനുള്ള ഒരു യോഗ്യതയും അഷ്റഫ് സാറിനില്ല. തെളിവുകള്‍ സഹിതം വേണമെങ്കില്‍ ഒരു എപ്പിസോഡ് ചെയ്യാം. പക്ഷെ എന്റെ ചാനല്‍ പൂട്ടിപ്പോകുമെന്നാണ് പേടി. കുറച്ചുനാള്‍ മുമ്പ് അഷ്റഫിനോട് വിളിച്ച് പറഞ്ഞ കാര്യം മറന്നതാണോ? മറന്നതായി അഭിനയിക്കുന്നതാണോയെന്ന് അറിയില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+