മഞ്ജു വാര്യർക്ക് ഒരു ഡ്രസ് വാങ്ങിച്ച് കൊടുക്കാനുള്ള പാങ്ങുണ്ടോ ഇവന്; എന്റെ മുന്നിലെങ്ങാനും വന്നാല്‍: ശാന്തിവിള
ആറാട്ടണ്ണന്‍ എന്ന സന്തോഷ് വർക്കിക്കെതിരെ വീണ്ടും രൂക്ഷവിമർശനവും അധിക്ഷേപവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. എന്ത് കേസ് വന്നാലും അവനെ എവിടെ വെച്ച് ചെയ്താലും ഞാന്‍ കൈകാര്യം ചെയ്യും. വെറും വൃത്തികെട്ട അലവലാതി ചെക്കനാണ് അവന്‍. അങ്ങനെ പറയുന്നതിന് കൃത്യമായ കാരണമുണ്ടെന്നും യൂട്യൂബ് ചാനലുകളോടായി ശാന്തിവിള ദിനേശ് പറയുന്നു.
ഒരിക്കല്‍ ഒരു സിമ്മില്‍ നിന്നും അവന്‍ എന്നെ വിളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു "അനിയാ നിന്നോട് സംസാരിക്കാന്‍ താല്‍പര്യം ഇല്ലെന്ന്". മാന്യന്‍ ആണെങ്കില്‍ അവിടെ അവസാനിപ്പിക്കണം. എന്നാല്‍ 5 മിനുട്ട് കഴിഞ്ഞപ്പോഴുണ്ട് വേറെ സിമ്മില്‍ നിന്നും വിളിക്കുന്നു. ആ ഫോണും കട്ട് ചെയ്താല്‍ അടുത്ത നമ്പറില്‍ നിന്നും വീണ്ടും വിളി വറും. അമ്പതോളം സിം എങ്ങാനും വാങ്ങിച്ച് കൊടുത്തിട്ടുണ്ടെന്നാണ് തോന്നുന്നത്.

അങ്ങനെ നിരന്തരം കോളുകള്‍ വന്നപ്പോഴാണ് എന്ത് കേസ് എടുത്താലും നിന്റെ മൂക്ക് ഇടിച്ച് പരത്തുമെന്ന് ഞാന്‍ പറഞ്ഞത്. അത് ഞാന്‍ ചെയ്യും. മഞ്ജു വാര്യരുടെ സഹോദരനൊക്കെ എന്തിനാണ് ആണാണ് എന്നും പറഞ്ഞ് നടക്കുന്നത്. മഞ്ജു വാര്യറുടെ അച്ഛനെ വിളിച്ച് പറയുകയാണ് ചേച്ചിയെ എനിക്ക് കെട്ടിച്ച തരാന്‍. അവള്‍ക്ക് ഒരു ഡ്രസ് വാങ്ങിച്ച് കൊടുക്കാനുള്ള പാങ്ങുണ്ടോ എന്നും ശാന്തിവിളി ദിനേശ് ചോദിക്കുന്നു.
സന്തോഷ് വർക്കിയുടെ കഷ്ടകാലം തുടങ്ങുന്നത് ശാന്തിവിള ദിനേശിന്റെ മുമ്പില്‍ വരുമ്പോഴാണെന്ന് അവനെ അറിയുന്നതവർ പറഞ്ഞു കൊടുക്കണം. ജയിലില്‍ പോയാലും സാരമില്ല, പറഞ്ഞത് ഞാന്‍ ചെയ്യും. ശാലുപേയാട് വിഷയത്തില്‍ ഇനി ഞാന്‍ പബ്ലിക്കായി പ്രതികരിക്കാനില്ല. അതുമായി ബന്ധപ്പെട്ട് ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട്. ലിച്ചിയെന്ന പടത്തില്‍ നിന്നും പകുതിക്ക് വെച്ച് പുറത്താക്കിയത് എന്തിനെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട തെളിവെല്ലാം എന്റെ കയ്യിലുണ്ട്. പറയേണ്ട ഘട്ടം വരികയാണെങ്കില്‍ ഞാന്‍ പുറത്ത് പറയും.
എന്നെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നെ പ്രകോപിപ്പിച്ച് തെറിവിളിപ്പിച്ചിട്ട് അതുവെച്ച് അവന്‍ ഒരു എപ്പിസോഡാക്കി. അത്രയും നാണം കെട്ടവനാണ്. ഇങ്ങനേയും ആണ്‍പിള്ളേർ ഉണ്ടല്ലോയെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. മറ്റൊരു പണിക്കും പോകാതെ രാവിലെ തിയേറ്ററിന് മുന്നില്‍ വന്നിരിക്കുകയാണ്. അവരെയൊന്നും പ്രമോട്ട് ചെയ്യരുതെന്നാണ് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
സന്തോഷ് വർക്കിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തേയും ശാന്തിവിള ദിനേശ് പ്രതികരിച്ചിരുന്നു. സന്തോഷ് വർക്കി അടക്കമുള്ളവർ പണം വാങ്ങി സിനിമ റിവ്യൂ ചെയ്യുന്നുവെന്ന ആരോപണം ശാന്തിവിള ദിനേശ് നേരത്തേയും ഉയർത്തിയിരുന്നു. . ആളുകള്‍ കാണാത്ത ഒരു പടം എങ്ങാനും സംവിധാനം ചെയ്ത അദ്ദേഹം എവിടുത്തെ സംവിധായകനാണെന്ന് സന്തോഷ് വർക്കിയും തിരിച്ചടിച്ചു.
'തിരുവനന്തപുരത്തൊന്നും ഇങ്ങനത്തെ ആളില്ല. ഇവന്‍ മാത്രല്ല അലന്‍ജോസ് പെരേര, കിം ബോയി എന്നൊക്കെ പറഞ്ഞ് കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട്. ഇവരെയൊക്കെ ഇങ്ങനെ കയറൂരി വിടാമോയെന്നാണ് ഞാന്‍ ചോദിക്കുന്നത്. കുറച്ച് ക്യാമറകള്‍ ഇവരുടെ പുറകെ പോകുന്നതോടെ ഞങ്ങള്‍ എന്തോ സംഭവമാണെന്നാണ് ഇവർ വിചാരിക്കുന്നത്. എല്ലാത്തിനേയും പിടിച്ച് അകത്തിടണം' എന്നായിരുന്നു ശാന്തിവിള ദിനേശിന്റെ പിന്നാലെയുള്ള മറുപടി.












Click it and Unblock the Notifications