മമ്മൂട്ടി പേഴ്സണല്‍ പിആർഒ ആകാന്‍ വിളിച്ചു: എന്റെ ഡിമാന്റുകളും പണവും പറഞ്ഞതോടെ ഒഴിവാക്കി; ശാന്തിവിള ദിനേശ്
സംസ്ഥാനത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി മലയാള സിനിമ നിർമ്മാതാകളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് സംഘടന ഫെഫ്കയ്ക്ക് കത്ത് നല്‍കുകയും ചെയ്തു. ഓൺലൈ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ഏഴ് നിർദേശങ്ങളും പ്രൊഡ്യൂസേഴ്സ് അസോസിയേന്‍ മുന്നോട്ട് വെച്ചു.
കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ഉദ്യം പോർട്ടലിൽ രജിസ്ട്രേഷൻ എടുക്കണം, ജി എസ് ടി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാൻ നമ്പർ എന്നിവ ഉണ്ടായിരിക്കണം, സ്ഥാപനത്തിൻ്റെ ലോഗോ, ട്രെയ്‌ഡ് മാർക്ക് രജിസ്റ്റർ ചെയ്‌തിരിക്കണം, വെബ്സൈറ്റിൻ്റെ വിശദവിവരം നൽകണ തുടങ്ങിയ നിർദേശങ്ങളാണ് സംഘടന മുന്നോട്ട് വെച്ചത്.

ഫെഫ്കയുടെ അംഗീകൃത പിആർഒ മാർ നല്‍കുന്ന കത്ത് ഉള്ളവർക്ക് മാത്രമായരിക്കും സിനിമ പ്രമോഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയുള്ളുവെന്നും സംഘടന വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളിലെല്ലാം സംഘടനയെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചുകൊണ്ട് സംവിധായകന്‍ ശാന്തിവിള ദിനേശ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.
ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പിആർമാർ ചെയ്യുന്നതല്ല യഥാർത്ഥ പിആർ പണി. പണം പലിശയ്ക്ക് വാങ്ങിച്ചു കൊടുക്കുക. പിന്നെ.. ഞാന്‍ കൂടുതലായി പറയുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും പിആർമാരായിട്ടുണ്ട്. ജെഎസ് ദിനേശിനെപ്പോലെ മാന്യമായി പ്രവർത്തിക്കുന്നവരുണ്ട്. ഞാന്‍ അടച്ച് പറഞ്ഞാല്‍ അവർക്കൊക്കെ ബാധിക്കും. അതുകൊണ്ട് എല്ലാം ഞാന്‍ അങ്ങട് പറയുന്നില്ല. അദ്ദേഹമൊക്കെ നന്നായി പണിയെടുക്കുന്നവരാണ്. ഇവിടെ വേറെ ചില പിആർഒ വേന്ദ്രന്മാരുണ്ട്. അവരുടെയൊക്കെ പണി എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം.
മമ്മൂക്ക എന്നോട് അദ്ദേഹത്തിന്റെ പേഴ്സണല്‍ പിആർ ആകാന്‍ സാധിക്കുമോയെന്ന് ചോദിച്ചിരുന്നു. ആ സമയത്ത് ഞാന്‍ പറഞ്ഞ ഒരു മറുപടിയുണ്ട്. കേരളത്തിലെ പിആർഒമാർ ചെയ്യുന്ന പണിക്ക് എന്നെ കിട്ടില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. തമിഴ്നാട്ടിലെയൊക്കെ പിആർഒമാരുടെ വില താങ്കള്‍ക്ക് മനസ്സിലാകുമെങ്കില്‍ ഞാന്‍ പിആർഒ ആയി വർക്ക് ചെയ്യാമെന്നും വ്യക്തമാക്കി.
അത്തരത്തില്‍ ഞാന്‍ വർക്ക് ചെയ്യണമെങ്കില്‍ എനിക്ക് ഒരു പടത്തിന് അയ്യായിരം രൂപവെച്ച് തരണം. ഞാന്‍ അറിയാതെ താങ്കളുടെ ഒരു സ്റ്റില്‍ പോലും പുറത്ത് വിടാന്‍ പറ്റില്ല, എന്ന് തുടങ്ങിയ നിബന്ധനകളും ഞാന്‍ മുന്നോട്ട് വെച്ച്. ഇതോടെ എനിക്കൊരു എല്ല് കൂടുതലാണെന്നും പറഞ്ഞ് അദ്ദേഹം എന്നെ പറഞ്ഞ് വിട്ടു. സുകൃതത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ഈ സംഭവമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.
ഞാന്‍ പറഞ്ഞ് വരുന്നത്, ഒരു പ്രമോഷനും ഇല്ലാതെ ഒരുപാട് നല്ല സിനിമകള്‍ ഓടിയിട്ടുണ്ട്. അപ്പോഴാണ് പിആർഒ മാരുടെ കത്ത് ഉണ്ടെങ്കിലെ യൂട്യൂബർമാരെ പ്രമോഷന് ഇരുത്തുകയുള്ളു എന്ന് പറയുന്നത്. കഴിഞ്ഞ ദിവസം യുവനടിയുമായുള്ള അഭിമുഖത്തിൽ അവരെ അപമാനിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിച്ചു എന്നാണ് ഈ നീക്കത്തിന് കാരണമായി പറയുന്നത്.
ചോദിച്ചാൽ അടി കിട്ടില്ലെന്ന് ഉറപ്പുള്ളവരോട് മാത്രമേ അങ്ങനെ അപമാനിക്കുന്ന തരത്തിൽ ചോദ്യം ചോദിക്കൂ. കനി കുസൃതിയോട് ചോദിക്കുമോ. ചെപ്പക്കുറ്റി നോക്കി അടിക്കും. പാർവതി തിരുവോത്തിനോട് ചോദിക്കുമോ. ചവിട്ടിക്കൂട്ടും. നമ്മൾ ചോദിച്ചാൽ കുഴഞ്ഞ് കൊണ്ടിരിക്കുന്നവരോട് മാത്രമേ അപമാനകരമായ ചോദ്യം ചോദിക്കൂ എന്നാണ് എന്റെ വിശ്വാസം.
നേരെ മറിച്ച് ചങ്കൂറ്റമുള്ള ഒരു പെണ്ണിനോടും ഒരുത്തനും ചോദിക്കില്ല. സിനിമയിൽ കൂടെ കിടക്കാൻ പാവങ്ങളെയേ വിളിക്കൂ. കനി കുസൃതി അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു. കനി കുസൃതി അഭിനയിക്കുന്ന ഏതെങ്കിലും സിനിമയുടെ സെറ്റിൽ വെച്ച് കൂടെ പോകാമോ എന്ന് ചോദിച്ചാൽ വിവരമറിയും. അങ്ങനെയുള്ളവരും ഉണ്ടിവിടെ. പെൺപിള്ളേരായാൽ അത്തരം ചങ്കൂറ്റം വേണമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications