പൃഥ്വിരാജ് അങ്ങനെ പറയുന്നവരെ പോയി തല്ലും; ഇന്ദ്രജിത്ത് അങ്ങനെയല്ല വളരെ പാവം'; ശാന്തിവിള ദിനേശ്
മല്ലിക സുകുമാരനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. തലയും വാലും ഇല്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നതിനാലാണ് കുക്കു പരമേശ്വരൻ മല്ലികയെ ലൂസ് ടോക്കർ എന്ന് വിളിച്ചിട്ടുണ്ടാകുകയെന്നും അതിജീവിതയ്ക്ക് മുൻപിൽ അനാവശ്യമായി പോയി കുമ്പിട്ട് ആത്മാഭിമാനം കളയരുതെന്നും ശാന്തിവിള പറഞ്ഞു. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
'മല്ലിക ചേച്ചി വാലും തലയും ഇല്ലാത്ത കാര്യങ്ങൾ പറയുന്നത് കൊണ്ടായിരിക്കും കുക്കു പരമേശ്വരൻ ചേച്ചിയെ ലൂസ് ടോക്കർ എന്ന് വിളിച്ചത്. കുക്കു അതിജീവിതയെ എവിടേയും അധിക്ഷേപിച്ചിട്ടില്ല. അതിജീവിത നിൽക്കുന്നതിന്‌റെ ഒരു സ്റ്റെപ്പ് താഴെയിറങ്ങി കാപ്പാത്തിങ്കോ, തിരിച്ചുവരോ ഏമത്തി എന്നൊക്കെ പറയേണ്ടതിന്റെ കാര്യമെന്താണ്. ആവശ്യമില്ലാത്തിടത്ത് താണുകൊടുത്താൽ ആത്മാഭിമാനം പോകും.

ഒരു ഗ്രൂപ്പ് വേണമെങ്കിലും വേണ്ടെങ്കിലും അമ്മയുടെ ഓഫീസിൽ കയറി ഇറങ്ങുമെന്നാണ് മല്ലിക ചേച്ചി പറയുന്നത്. പവർ ഗ്രൂപ്പ് ഇപ്പോൾ കുറച്ച് കുറവാണത്രേ. നിലവിൽ പവർ ഗ്രൂപ്പ് ഉണ്ടാക്കുന്നവർ അത്ര പവറുള്ളവർ അല്ലെന്ന്. അവരെ സൂക്ഷിക്കണമെന്നും ചേച്ചി പറയുന്നു. അമ്മയിൽ നിന്നും എനിക്കും എന്റെ മക്കൾക്കും യാതൊരു പിന്തുണയും ലഭിച്ചിട്ടില്ലെന്നാണ് മല്ലികചേച്ചി പറയുന്നത്. സുകുമാരൻ ചേട്ടനെിരെ അമ്മ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ മല്ലിക ചേച്ചിക്കും മക്കളായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമെതിരെ അമ്മ നടപടിയെടുത്തതായി എനിക്ക് അറിയില്ല. എന്നാൽ ചേച്ചി വാങ്ങിച്ചേ പോകുള്ളൂവെന്ന നിലപാടിലാണ് ഇപ്പോൾ.
അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിനിടെ കുക്കു മല്ലിക ചേച്ചിയെ ലൂസ് ടോക്കർ എന്ന് വിളിച്ചോ വിളിച്ചെങ്കിൽ തന്നെ അതെങ്ങനെ പുറത്തുപോയി എന്നതൊക്കെ ശ്വേത മേനോൻ ചോദിക്കണം. പുതിയ കമ്മിറ്റിയിലും ഒറ്റുകാർ ഉണ്ടെന്നല്ലേ ഇത് തെളിയിക്കുന്നത്. ഈ വിവരം മല്ലിക ചേച്ചിക്ക് പറഞ്ഞുകൊടുത്തവരെയല്ലേ ചേച്ചിയടക്കം വാൺ ചെയ്യേണ്ടത്. എല്ലാവരും ചേർന്ന് കുക്കുവിനെ തോൽപ്പിക്കാത്തത് എന്താണെന്നാണ് ഇപ്പോൾ എനിക്ക് മനസിലാകാത്തത്.
മേജർ രവിക്കെതിരെയാണ് മല്ലിക ചേച്ചി അടുത്തതായി പറയുന്നത്. എന്റെ മക്കളും സൈനിക് സ്കൂളിൽ പഠിച്ചെന്നാണ് പറയുന്നത്. സൈനിക് സ്കൂളിൽ പഠിച്ചാൽ പട്ടാളം ആകുവോ? തിരുവനന്തപുരത്ത് ഉള്ള മല്ലിക ചേച്ചി എന്തിനാണ് കഴക്കൂട്ടത്തുള്ള സൈനിക് സ്കൂളിൽ മക്കളെ പഠിപ്പിച്ചതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. രാജീവ് അഞ്ചലിന്റെ അപ്പൂപ്പൻതാടികൾ എന്ന സീരിയൽ ഷൂട്ട് ചെയ്യാനായി കഴക്കൂട്ടത്തെ സൈനിക് സ്കൂളിൽ എത്തിയപ്പോഴാണ് പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും ഞാൻ ആദ്യമായി പരിചയപ്പെടുത്തുന്നത്. ഞാൻ അവിടെ അന്വേഷിച്ചപ്പോൾ അറിഞ്ഞത് സുകുമാരൻ ചേട്ടന്റെ എന്തെങ്കിലും ഡയലോഗ് അവിടെ മിമിക്രിയായി അവതരിപ്പിച്ചാൽ അങ്ങനെ ചെയ്യുന്ന ആളെ പൃഥ്വിരാജ് അടിക്കുമായിരുന്നുവെന്ന്. ഇന്ദ്രജിത്ത് പക്ഷെ ഒന്നും ചെയ്യില്ല, അയാൾ പാവമായിരുന്നു.
മേജർ രവി പറഞ്ഞത് മോഹൻലാൽ ഒന്നും അറിഞ്ഞിട്ടില്ല, പൃഥ്വിരാജ് എഴുതി ചേർത്തതാണെന്നാണ്. എഴുതി തന്ന മാപ്പ് പോക്കറ്റിലിരിക്കുന്നുവെന്നാണ്,അത്രയ്ക്ക് പറയാൻ ആരാണ് അദ്ദേഹം എന്നാണ് മല്ലിക ചേച്ചി ചോദിക്കുന്നത്. മേജർ രവി ഇതൊക്കെ അർഹിക്കുന്നുണ്ട്. കാരണം എമ്പുരാൻ പോലെ മനോഹരമായി എടുത്ത സിനിമ, അങ്ങനെ സിനിമ എടുക്കാൻ രാജുവിനെ ഭാഗ്യം കിട്ടൂ, എന്നൊക്കെ പറഞ്ഞിട്ട് ദേശദ്രോഹ സിനിമ അല്ലേ എടുത്ത് വെച്ചതെന്ന് പിന്നീട് തിരുത്തി പറഞ്ഞതല്ലേ മേജർ രവി. ഡബിൾ പ്ലേ കളിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ നിലപാടിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ആരെങ്കിലും ദേശദ്രോഹം പറഞ്ഞാൽ അതിനെ കുറിച്ച് സംസാരിക്കാൻ മേജർ രവിയെ വിളിക്കുന്നു. മേജർ രവി ആരാണ് ഇതിലൊക്കെ അഭിപ്രായം പറയാൻ, മേജർ രവി പറയുന്നത് കേരളത്തിൽ എന്ത് നടന്നാലും മേജറെയാണ് പട്ടാളക്കാർ വിളിക്കുന്നതെന്നാണ്. രാജ്യസ്നേഹം ഇവരുടെ കുത്തകയാണെന്നാണ് ഇവരൊക്കെ കരുതി വെച്ചിരിക്കുന്നത്, പോയി പണി നോക്കാൻ പറയും ഞാൻ', ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications