കുഞ്ചാക്കോ ബോബനും വിജയരാഘവനും വേണ്ടി ചിലർ, ഈ നടനും നടിക്കും വേണ്ടി ചിലർ..അമ്മയിൽ നടക്കുന്നത് ,ശാന്തിവിള ദിനേശ്
താരസംഘടനയിൽ പുതിയ ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 15 ന് നടക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. ഇനി പ്രസിഡന്‌റ് സ്ഥാനത്തേക്ക് താൻ ഇല്ലെന്ന നിലപാടിലാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ ആരാകും സംഘടനയെ ഇനി നയിക്കുകയെന്ന ആകാംക്ഷ നിലനിൽക്കുന്നുണ്ട്. അതിനിടയിൽ ഇപ്പോഴിതാ സംഘടനയിലെ ഇപ്പോഴത്തെ നീക്കങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന യുട്യൂബ് ചാനലിൽ ശാന്തിവിള പങ്കുവെച്ച വാക്കുകളിലേക്ക്
'നടൻ വിജയരാഘവൻ അമ്മയുടെ പ്രസിഡന്റും കുഞ്ചാക്കോ ബോബൻ ജനറൽ സെക്രട്ടറി ആകണം എന്നൊരു ഫോർമുലയാണ് ചിലർ മുന്നോട്ട് വെയ്ക്കുന്നത്. വിജയ രാഘവൻ പ്രസിഡന്റും ജോയ് മാത്യു ജനറൽ സെക്രട്ടറി ആകട്ടെയെന്നും ചിലർ പറയുന്നു. എന്നാൽ ഈ പറയുന്നവർ അമ്മക്ക് പുറത്തുള്ളവരാണെന്നാണ് അറിയുന്നത്. ജോയ് മാത്യുവിനെ പുറത്ത് നിന്നുള്ളവരാണ് പൊക്കിവിടുന്നത്.

ആരേയും പിണക്കാതെ സംഘടനയെ കൊണ്ടുപോകാൻ സാധിക്കുന്ന ഒന്നാം നിരക്കാരൻ തന്നെയാണ് വിജയരാഘവൻ. എന്നാൽ ജോയ് മാത്യു ഏത് പോസ്റ്റിൽ വന്നാലും അമ്മക്ക് ഗുണകരമാകില്ലെന്ന പക്ഷക്കാരനാണ് ഞാൻ. അമ്മയിൽ നിന്ന് ഡബ്ല്യുസിസിക്ക് പിന്തുണ കൊടുക്കുന്ന ആളാണ് ജോയ് മാത്യു, ചോറ് ഇവിടേം കൂർ അവിടെയുമാണ്. ഇങ്ങനെയുള്ളവർ വേണോ അമ്മയെ ഭരിക്കേണ്ടതെന്ന് ബുദ്ധി പണയം വെക്കാത്ത വോട്ടർമാർ തീരുമാനിക്കട്ടെ.
ജോയ് മാത്യുക്ക് വേണ്ടി ശ്രമിക്കുന്നവർ സദാചാരപാലകരല്ലെന്ന് മാത്രം പറയട്ടെ. മൈക്ക് കണ്ണിൽ കുത്തിയ മാപ്രയോട് പോലും ക്ഷമിക്കാൻ കഴിയുന്ന മോഹൻലാലിന് അമ്മയെ നയിക്കാനാകും. ക്ഷമയുടെ മൂർത്തരൂപമാണല്ലോ മോഹൻലാൽ. പക്ഷെ മോഹൻലാൽ തുടരില്ല.
നടൻ ജഗദീഷിന് പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആകാനുള്ള താത്പര്യം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹവും അത് നിഷേധിച്ചിട്ടില്ല. നല്ലൊരു പക്ഷത്തിനും ജഗദീഷിനെ ഉൾക്കൊള്ളാൻ ആകുന്നില്ല.തരം കണ്ടപോലെ അദ്ദേഹം പറഞ്ഞ് കളയും എന്നാണ് പലരും പറയുന്നത്. പീഡന പരാതി വാർത്ത പുറത്തുവന്നപ്പോൾ അനുഭാവം പ്രകടിപ്പിച്ച് സിദ്ധിഖിന്റേയും മുകേഷിന്റേയും കൂടെ കൊച്ചിയിൽ ഇരുന്നിട്ട് തിരുവനന്തപുരത്ത് നിന്ന് സമ്മർസാൾട്ട് അടിച്ച ആളാണ് ജഗദീഷ് എന്നാണ് അദ്ദേഹത്തെ അനഭിമതനായി കാണുന്ന ചിലർ പറയുന്നത്.
ജഗദീഷ് പ്രസിഡന്റും ഉർവശി സെക്രട്ടറിയുമായൊരു പാനൽ വരുമെന്ന ചർച്ചകളും വരുന്നുണ്ട്. ഒരു വിജയ ഫോർമുല ആയിരിക്കില്ല ഇത്. കാരണം ഒരു സംഘടനയെ നയിക്കാനുള്ള കഴിവൊന്നും ഉർവശിക്കില്ല. കാണുമ്പോൾ കൊച്ചുവർത്തമാനവും തമാശയുമൊക്കെ പറയാനേ ഉർവശിക്ക് അറിയൂ. അല്ലാതെ സംഘടനയെ നിലനിർത്താനുള്ള വിൽപവർ ഇല്ല.
അമ്മയെ പീഡന വീരൻമാരുടെ സംഘടനയാക്കി മുദ്രകുത്താനുള്ള ശ്രമമാണ് നടന്നത്. പുറത്തുവന്ന പേരുകൾ മാത്രമാണോ അതിലുള്ള എല്ലാവരും സദാചാരപാലകരാണോ? നെഞ്ചിൽ കൈയ്യ് വെച്ച് എത്ര പേർക്ക് പറയാനാകും.
കുറേ പേരുടെ പേര് ഒരു സ്ത്രീ പറഞ്ഞാൽ അതിന്റെ പേരിൽ ഭാരവാഹികൾ രാജിവെച്ച് ഒഴിഞ്ഞാൽ അമ്മയിൽ എന്നും അഡ്ഹോക്ക് കമ്മിറ്റി തിരഞ്ഞെടുപ്പിനെ നേരമുണ്ടാകുള്ളൂ. ഇടവേള ബാബുവിന്റെ അപ്പൂപ്പന്റെ വകയല്ലല്ലോ അമ്മ. അതെല്ലാവർക്കും അറിയില്ലേ. നീ എന്റെ കൂടെ കിടന്നാൽ അമ്മയുടെ അംഗത്വം ഞാൻ തരാം എന്ന് പറഞ്ഞ് ബാബു പീഡിപ്പിച്ചതായി അമ്മയിലെ അംഗങ്ങൾ വിശ്വസിക്കുന്നുണ്ടോ? പരാതി വന്നതിന് അടുത്ത ദിവസം മുതൽ ബാബു ഒരു പീഡനകനായി. അയാളുടെ പേരിൽ മാന്യമായി ജീവിക്കുന്ന ഒരു പെൺകുട്ടികളും പരാതി നൽകിയിട്ടില്ല. 30 വർഷത്തോളം അമ്മക്ക് വേണ്ടി ജീവിച്ച ബാബുവിനെ യുട്യൂബർമാർ കൊത്തിപ്പറിക്കുമ്പോൾ അദ്ദേഹത്തിനെ പിന്തുണക്കാൻ അമ്മയിലെ നന്ദികെട്ട അംഗങ്ങൾ ഉണ്ടായില്ലെന്ന് അദ്ദേഹം സങ്കടം പറഞ്ഞിരുന്നു












Click it and Unblock the Notifications