ദിലീപിന് ജഗതിയുടെ ഗതിയാകുമെന്ന്: അദ്ദേഹം എന്നോട് പറഞ്ഞ ചില കാര്യങ്ങളുണ്ടെന്ന് ശാന്തിവിള ദിനേശ്
ദിലീപിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്ക് ശക്തമായ ഭാഷയില്‍ മറുപടിയുമായി വീണ്ടും ശാന്തിവിള ദിനേശ്. എത്ര നല്ല പടം ആയാലും പ്രിന്‍സ് ആന്‍ഡ് ഫാമിലി വിജയിക്കിലെന്നാണ് ദിലീപിന്റെ എതിരാളികള്‍ പറഞ്ഞത്. എന്നാല്‍ പടം സൂപ്പർ ഹിറ്റായെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ലൈറ്റ്സ് ആക്ഷന്‍ ക്യാമറയെന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജഗതി പീഡനക്കേസില്‍ നിന്നും രക്ഷപ്പെട്ടത് പോലെ ദിലീപും കാശെറിഞ്ഞ് കേസില്‍ നിന്നും രക്ഷപ്പെട്ടേക്കാമെന്നും ഇവർ പറയുന്നു. കോടതിയൊക്കെ പൈസ വാങ്ങിച്ച് കേസില്‍ വിധി പറയുന്നുവെന്ന തരത്തിലാണ് ഇവന്മാരുടെ ആരോപണം. 'കാലം കണക്ക് ചോദിക്കും, അയാളുടെ ഗതി നിനക്കും വരും' എന്നും ദിലീപിനെതിരായ ഒരു കുറിപ്പില്‍ പറയുന്നു. അതായത് ജഗതിക്ക് ഒരു അപകടം പറ്റിയല്ലോ. അതുപോലെ ദിലീപിന് വരുമെന്നാണ് ഇവർ ഉദ്ദേശിക്കുന്നത്.

ജഗതിയുടെ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം എന്നോട് പറഞ്ഞ ഒരു വേർഷനുണ്ട്. പക്ഷെ കോടതിയലക്ഷ്യം ആകും എന്നതിനാല്‍ അത് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ദിലീപിന്റെ കാര്യത്തിലേക്ക് മടങ്ങി വരികയാണെങ്കില്‍ അദ്ദേഹത്തിന് ഇനിയൊരു തിരിച്ച് വരവ് ഇല്ലെന്നാണ് ദിലീപിന്റെ വിമർശകർ പറയുന്നത്. തനിക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ക്കും വിമർശനങ്ങള്‍ ദിലീപിന് മറുപടി ഇല്ലാത്തത് കൊണ്ടല്ല, അത് പറയാനുള്ള സ്വാതന്ത്രം ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം സംസാരിക്കാത്തതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
രസകരമായ മറ്റൊരു കാര്യമുണ്ട്. ലിബർട്ടി ബഷീർ സിനിമ തിയേറ്റർ ഉടമകളുടെ സംഘടനുടെ നേതാവായിരുന്നല്ല. കേരളത്തിലെ 20 തിയേറ്ററുകള്‍ക്ക് അപ്പുറത്ത് ഒരിടത്തും എ സെന്റർ കൊടുക്കില്ലെന്നും അവിടെ മാത്രം പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്താല്‍ മാതിയെന്ന നിലപാടുമായി നടന്ന വ്യക്തിയായിരുന്നു ബഷീർക്ക. ഒരു സുപ്രഭാതത്തില്‍ ലിബർട്ടി ബഷീറിന്റെ സംഘടനയെ പൊളിച്ചടുക്കിക്കൊണ്ട് ആന്റണി പെരുമ്പാവൂരുമായി ചേർന്ന് ദിലീപ് ഫിയോക്ക് എന്ന സംഘടനയുണ്ടാക്കി. ഇപ്പോള്‍ ഫിയോക്ക് ആണ് ഏറ്റവും വലിയ സംഘടന.
ഈ ഒരൊറ്റ വിരോധം കാരണം ലിബർട്ടി ബഷീർ ദിലീപിനെതിരെ എന്തൊക്കെ വെച്ച് കാച്ചിയെന്ന് അദ്ദേഹത്തിന് പോലും പറയാനാവില്ല. ഇതേ ലിബർട്ടി ബഷീർ പ്രിന്‍സ് ആന്‍ഡ് ഫാമിലി തന്റെ തിയേറ്ററില്‍ റിലീസ് ആയ വിശേഷങ്ങള്‍ ഒരു മടിയും ഇല്ലാതെ തുറന്ന് പറഞ്ഞിരിക്കുകയാണ്. രാത്രി 12 മണിക്കും തിയേറ്ററുകള്‍ ഫുള്‍ ആകുന്നത് കണ്ട അദ്ദേഹം അതിശയപ്പെട്ടുവെന്നാണ് പറയുന്നത്. സിനിമ സൂപ്പർ ആയി, കുടുംബത്തിനായി 20 ടിക്കറ്റുകള്‍ വരെ ആളുകള്‍ ഒരുമിച്ച് വാങ്ങുന്നു, കുടുംബമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയെ വിജയിപ്പിച്ചതെന്നല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ അതുപോലെ തുറന്ന് പറഞ്ഞതില്‍ സന്തോഷം. എല്ലാവരും ഇതുപോലെ തുറന്ന് പറയില്ല. പക്ഷെ ബഷീർക്ക പറഞ്ഞു. സിനിമയ്ക്കെതിരെ നിരൂപകന്മാരൊക്കെ എന്തെല്ലാമാണ് പറഞ്ഞത്. കാലഹരണപ്പെട്ട കോമഡി എന്നൊന്ന് ഉണ്ടോ. തിയറ്റേറില്‍ വന്നിരുന്ന് ചിരിക്കുന്നത് കിളവന്മാരാണെന്നാണ് ഒരു പ്രമുഖന്‍ പറയുന്നത്. ഇവന്‍ കിളവനാകില്ലെ, അല്ലെങ്കില്‍ ഇവന്റെ അച്ഛന്റെ കിളവാനാകില്ലേ? ഇവന്‍ തന്നെ നാളെ കിളവന്‍ ആകില്ല.
തനിക്ക് ചിരിക്കാന്‍ ആയില്ലെന്ന് അവന്‍ പറയുന്നുണ്ടെങ്കില്‍ അത് അവന്റെ മാനസിക പ്രശ്നമാണ്. തരുണ്‍ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന ചിത്രത്തിന് നെഗറ്റീവ് പറഞ്ഞ മഹാനാണ് ഈ കക്ഷി. ഒറ്റക്ക് ഇരുന്ന് ചിരിച്ചാല്‍ അതാണ് കോമഡിയെന്ന് അയാള കരുതുന്നുവെന്ന് തോന്നുന്നു. ഇതൊക്കെ നിരീക്ഷണം എന്ന് പറയുന്നവർക്ക് വേണം അടികൊടുക്കാനെന്നാണ് എനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications