Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടേയും മോഹൻലലിന്റേയും കോസ്റ്റ്യൂം ചെലവ് ചൊല്ലി തർക്കം, നടന്നത് ഇങ്ങനെ..ശാന്തിവിള ദിനേശ് പറയുന്നു

മമ്മൂട്ടിയെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്ത ചിത്രമാണ് സുകൃതം. 1994-ൽ പുറത്തിറങ്ങിയ ചിത്രത്തിന് നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. സിനിമയുടെ നിർമ്മാണ പങ്കാളികളിൽ ഒരാൾ ആയിരുന്നു അന്തരിച്ച അറ്റ്ലസ് രാമചന്ദ്രൻ. ഇപ്പോഴിതാ ആ സിനിമയുമായി ബന്ധപ്പെട്ട തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് അന്ന് സുകൃതത്തിന്റെ അസോസിയേറ്റ് ആയ ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലായ ലൈറ്റ് കാമറ ആക്ഷനിലൂടെയാണ് പ്രതികരണം. വായിക്കാം

'സുകൃതം എന്ന പടത്തിൽ ഞാൻ ആയിരുന്നു ഫസ്റ്റ് അസോസിയേറ്റ്. അന്ന് കോസ്റ്റ്യൂം എടുക്കാൻ പോയത് ഞാനായിരുന്നു. സംവിധായകനോ എംടിയുടെ അസോസിയേറ്റായ ഉണ്ണി എന്ന് പറയുന്ന വ്യക്തിയോ വന്നില്ല. ഞാനും അറ്റ്ലസ് രാമചന്ദ്രനം അദ്ദേഹത്തിന്റെ ക്യാഷൊക്കെ കൈകാര്യം ചെയ്യുന്ന ആളുമായാണ് പോയത്. സിനിമയിൽ പത്രപ്രവർത്തകന്റെ വേഷമാണ് എംടി കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടി അഭിനയിക്കുന്നത് കൊണ്ടും എംടിയുടെ സിനിമയായത് കൊണ്ടും മമ്മൂട്ടിയ്ക്ക് വേണ്ട വസ്ത്രങ്ങൾ ഞാൻ സൂക്ഷിച്ചും ശ്രദ്ധിച്ചുമാണ് എടുത്തത്. അങ്ങനെ എടുത്തോണ്ടിരിക്കുമ്പോൾ അറ്റ്ലസ് രാമചന്ദ്രൻ സാർ ചോദിച്ചു ഈ പാന്റ്സും ഡ്രസുമൊക്കെ ഭയങ്കര കോസ്റ്റ്ലി ആകുമോയെന്ന്. ഞാൻ പറഞ്ഞു എംടിയുടെ സിനിമയല്ലേ , പിന്നെ മമ്മൂട്ടിയല്ലേ അഭിനയിക്കുന്നത്. മമ്മൂട്ടി സാധാരണ റെഡിമെയ്ഡ് വസ്ത്രം മാത്രം ഇടുന്ന ആളാണ്. ഈ സിനിമയ്ക്ക് വേണ്ടി ആയത് കൊണ്ടാണ് വസ്ത്രമൊക്കെ എടുത്ത് തയ്ക്കുന്നതെന്ന്.

mammoottymohanlal2-

അദ്ദേഹം പറഞ്ഞു ഇതിന് മുൻപ് മോഹൻലാലിന്റെ ധനം എന്ന സിനിമ ഞാൻ എടുത്തതാണ്. ആ സിനിമയ്ക്ക് മൊത്തം എടുത്ത ഡ്രസിന്റെ പൈസ മമ്മൂട്ടിയുടെ വസ്ത്രത്തിന് ആകുമല്ലോയെന്ന് പുള്ളി എന്നോട് പറഞ്ഞു. ഒരു ഘട്ടം കൈഞ്ഞപ്പോൾ ഞാൻ ഇളകി.ധനത്തിൽ മോഹൻലാൽ 80 ശതമാനം സമയത്തും തട്ടിൻ പുറത്തല്ലേ ഇരിക്കുന്നത് , അയാൾക്ക് ഡ്രസ് മാറേണ്ടല്ലോ എന്നാൽ മമ്മൂട്ടിക്ക് ഈ സിനിമയിൽ പാസ്റ്റും പ്രസന്റുമായി ഒരുപാട് സീനില്ലേയെന്ന് ചോദിച്ചു. ഞങ്ങൾ തമ്മിൽ തെറ്റി, മമ്മൂട്ടിയുടെ വസ്ത്രം മാത്രം പിന്നീട് എടുക്കാമെന്ന് പറഞ്ഞ് ഞാൻ ഇറങ്ങി പോന്നു, പിന്നാലെ പുള്ളിയും പോയി.

അത് പിന്നീട് വലിയ പുലിവാലായി. ഇത് ഞാൻ സെറ്റിലെത്തി ഹരികുമാർ സാറിനോട് പറഞ്ഞു. പുള്ളി ഒന്നിന് ഒൻപതായി മമ്മൂട്ടിയോട് പറഞ്ഞു, മമ്മൂട്ടി അറ്റ്ലസ് രാമചന്ദ്രനോട് വരാൻ പറഞ്ഞു, അദ്ദേഹം പാവം പക്ഷെ വന്നില്ല. എന്നെ കാണാതെ അയാൾ ഈ സെറ്റിൽ കയറേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അന്ന് രാത്രി തന്നെ അദ്ദേഹം ദുബായിക്ക് പോയി കളഞ്ഞു. പിന്നെ ആ സിനിമയുടെ കാര്യം മൊത്തം നോക്കിയത് അദ്ദേഹത്തിന്റെ ക്യാഷറായിരുന്നു. പിന്നെയാണ് ഞാൻ അറിഞ്ഞത് ആ ക്യാഷ് കൈകാര്യം ചെയ്ത മനുഷ്യൻ സുകൃതം എന്ന സിനിമയുടെ മൂന്ന് പാട്ണർമാറിൽ ഒരാളാണെന്ന്. ഈ ബാഗും കൊണ്ട് നടന്നയാളുടെ പണം കൊണ്ടാണ് അറ്റ്ലസ് രാമചന്ദ്രൻ സിനിമ എടുത്തത്. ദേശീയ അവാർഡ് കിട്ടിയപ്പോഴും അറ്റ്ലസ് രാമചന്ദ്രനും ഭാര്യയും കൂടി ചേർന്നായിരുന്നു വാങ്ങിയത്. പൈസ മുടക്കിയ ഇദ്ദേഹവും വർക്കല രാജനുമൊന്നും ഒരു വിലയും കിട്ടിയില്ല. ഇദ്ദേഹത്തിന്റെ പേര് സുകുമാരൻ ഷാർജ എന്നാണ്.

അദ്ദേഹം അടുത്തതായി എടുത്ത പടം സ്വയംവരപന്തൽ ആയിരുന്നു. അതിന്റെ അസോസിയേറ്റായിരുന്നു ഞാൻ. നന്നായി പോകുന്നതിനിടയിൽ ആ പടത്തിന്റെ തിരക്കഥകൃത്ത് ശ്രീനിവാസനുമായി സംവിധായകൻ തെറ്റി. സംവിധായകനും നിർമ്മാതാവും തെറ്റി. ഞാൻ മൂന്ന് പേരുടേയും ഇടയിൽ മീഡിയേറ്ററായി നിന്നു, ഒരുപാട് ഞാൻ കഷ്ടപ്പെട്ടു. ബിപി കൂടി ആശുപത്രിയിലായി.

സ്വയംവര പന്തൽ കഴിഞ്ഞാലുടൻ ഹരികുമാറും സുകുമാരൻ ഷാർജയും ഹരികുമാറിന്റെ ഒരു സുഹൃത്തും ചേർന്ന് ഒരു സ്റ്റുഡിയോ തുടങ്ങാൻ തീരുമാനിച്ചിരുന്നു. സുകൃതത്തിൽ സംവിധായകൻ ചെയ്യാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അതിനാൽ സുകൃതം തീയറ്ററിൽ എത്തും മുൻപേ ഇവർ തമ്മിൽ തെറ്റിയിരുന്നു. ആ സിനിമയുടെ സെൻസറിങ്ങിന് പോലും മദ്രാസിൽ നിന്നും ഫിലിം പെട്ടിയുമായി ഞാനാണ് വന്നത്. എന്നെ അയക്കാതിരിക്കാൻ ഹരികുമാർ സാർ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ സുകുമാരൻ ഷർജ അനുവദിച്ചില്ല. എനിക്ക് തരാനുള്ള ക്യാഷ് തരാതെ നിങ്ങൾ പോകാൻ പാടില്ല, സെൻസറിങ്ങിന് നിങ്ങളുടെ അസോസിയേറ്റ് പോട്ടെ എന്ന് പറഞ്ഞാണ് എന്നെ വിട്ടത്. പിന്നീട് ഇവർ തമ്മിൽ തെറ്റിപ്പിരിഞ്ഞതോടെ ആ സ്റ്റുഡിയോ തുടങ്ങുന്നതും പകുതിക്ക് അവസാനിപ്പിച്ചു'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+