Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യരേയും മീനാക്ഷിയേയും ദിലീപ് ഇല്ലാതാക്കുമെന്ന്, ഇതിനൊക്കെ വല്ല മരുന്നുണ്ടോ';..ശാന്തിവിള ദിനേശ്

കേസിന് പിന്നാലെയും നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെയ്ക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന് കാരണം മുൻ ഭർത്താവായ ദിലീപ് ആണെന്ന ആരോപണമാണ് അടുത്തിടെ തന്റെ പുതിയ കുറിപ്പിലൂടെ സനൽ ആരോപിച്ചത്. ഇപ്പോഴിതാ സനലിന്റെ ഈ വാക്കുകളെ പരിഹസിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'മഞ്ജു വാര്യർക്കൊരു കുടുംബ ജീവിതം ഉണ്ടാക്കിയേ തീരു എന്ന വാശിയിലാണ് ഇപ്പോൾ സനൽ കുമാർ ശശിധരൻ. കേസും അറസ്റ്റും അമേരിക്കയിലെ വാസവുമൊക്കെയായിരുന്നു ഒരു പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണല്ലോ അയാൾ. സനൽ കോളേജ് കാലത്ത് പ്രണയിച്ച ആളെയാണ് വിവാഹം ചെയ്തത്. രണ്ട് ആൺമക്കളും ഉണ്ട്. ആ ബന്ധത്തിൽ. വൺ വേ പ്രേമ കഥയിൽ അറസ്റ്റിലായപ്പോൾ കാപ്പാത്തുങ്കോ എന്ന് വിളിച്ച് പറഞ്ഞ് കരഞ്ഞതിന് പിന്നാലെ ഇയാളുടെ ഭാര്യയും ഇയാളും തമ്മിൽ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു. അവർ തന്റെ കൂടെ പഠിച്ച ഒരു പോലീസുകാരനെ പുനർവിവാഹം ചെയ്ത് സുഖമായി ജീവിക്കുന്നു.

dileepmanjuwarrier-1751424198 jpg -Properties

സനൽ കുമാർ പറയുന്നത് തന്നെ ആരോ സിസിടിവി പോലെ നിരീക്ഷിക്കുന്നുവെന്നാണ്. അതിനുകാരണം തന്റെ കയറ്റം എന്ന സിനിമയിലെ നായികയായ മഞ്ജു വാര്യർ എന്ന സ്ത്രീ തന്റെ ജീവിതത്തിൽ കടന്നുവന്നതാണെന്ന് സനൽ കുമാർ വിശ്വസിക്കുന്നു. ഒരു പടത്തിൽ എക്സ്ട്രാ ബ്രില്യന്റായ ഒരു നടി അഭിനയിക്കാൻ തയ്യാറാകുമ്പോൾ അത് കഴിഞ്ഞാൽ അവരോട് നമസ്കാരം പറഞ്ഞ് പിരിയുന്നതാണ് മാന്യത. എന്നാൽ ഇവിടെ സംഭവിക്കുന്നത് എന്താണ്. ഒരു സ്ത്രീയോട് മാനസികമായ അടുപ്പം പാടില്ലെന്ന് ആരാണ് നിർബന്ധം പിടിക്കുന്നതെന്നാണ് സനൽ കുമാർ ചോദിക്കുന്നത്.

മഞ്ജു വാര്യർ എന്ന സ്ത്രീ തന്റെ ആദ്യ ഭാര്യ ആയിരുന്നതിനാൽ മറ്റൊരു പുരുഷനോടൊപ്പം ദാമ്പത്യ ജീവിതത്തിൽ ഇടപെടാൻ അനുവദിക്കില്ലെന്ന മുൻ ഭർത്താവിന്റെ നീചവും രോഗാതുരവുമായ മാനസികാവസ്ഥയുടെ തിക്തഫലങ്ങളാണ് താൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സനൽകുമാർ കണ്ടെത്തിയത്. അതായത് ദിലീപാണ് മഞ്ജു വാര്യരെ തന്നോട് അടുക്കാൻ സമ്മതിക്കാത്തത് എന്നാണ് അയാൾ പറഞ്ഞുവരുന്നത്. എന്ത് ബോറനാണെന്ന് ആലോചിച്ച് നോക്കൂ.

ദിലീപ് മഞ്ജുവിനെ ഡിവോഴ്സ് ചെയ്തു, വേറെ കല്ല്യാണം കഴിച്ചു, കുട്ടിയായി, അയാൾ കേസിൽ പെട്ട് കിടക്കുന്ന സമയത്ത് ഇയാളെ കുറിച്ച് ആലോചിച്ച് കിടക്കുകയാണെന്ന് പറഞ്ഞാൽ ആലോചിച്ച് നോക്കൂ. ദിലീപിന് ആഭ്യന്തര വകുപ്പി്റെ പിന്തുണ ഉണ്ടെന്നാണ് ഇയാൾ പറയുന്നത്. ഇത് സംബന്ധിച്ച തെളിവുകൾ പിന്നീട് പുറത്തുവിടുമത്രേ. ദിലീപിന് പിണറായി പോയി ആലുവയിലെ ബ്രാഞ്ച് സെക്രട്ടറിയുമായി പോലും ബന്ധം കാണില്ല.

ഇത്രയൊക്കെ വിവാദം ഉണ്ടായിട്ടും മഞ്ജു എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നാണ് സനൽ കുമാർ ചോദിക്കുന്നത്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മഞ്ജു വാര്യർ എന്ന നടിയെ കുറിച്ച് പല പൊട്ടൻമാരും പറയും. അതിനൊക്കെ അവർ എന്തിനാണ് പ്രതികരിക്കുന്നത്. താനും മകളും കൊല്ലപ്പെടുമെന്ന ഭീതി കൊണ്ടാണത്രേ മഞ്ജു പ്രതികരിക്കാത്തത്. അതായത് മഞ്ജു വാര്യരേയും മീനാക്ഷിയേയും ദിലീപ് കൊല്ലുമത്രേ ഇയാളെ പ്രണയിച്ചാൽ, കല്യാണം കഴിച്ചാൽ. മീനാക്ഷിയെ കൊല്ലാതിരിക്കാനുള്ള പേടി കൊണ്ടാണ് മഞ്ജു സനൽ കുമാറിന് പിടി കൊടുക്കാത്തത് എന്നാണ് അയാൾ പറയുന്നത്. ഇതിനൊക്കെ എന്തെങ്കിലും മരുന്നുണ്ടോയെന്നാണ് ഞാൻ ആലോചിക്കുന്നത്'

നാട്ടിൽ വെച്ച് നമ്മുക്ക് കാണേണ്ട, അമേരിക്കയാണ് കൂടിക്കാഴ്ചക്ക് പറ്റിയ സ്ഥലമെന്ന് മഞ്ജു സനലിനോട് പറഞ്ഞത്രേ. പ്രേമിക്കാൻ പറ്റിയ സ്ഥലം അമേരിക്കയാണെന്ന് പറഞ്ഞെന്ന്. എമ്പുരാന്റെ ചിത്രീകരണം നടക്കുമ്പോൾ കാണാമെന്ന് സമ്മതിച്ചിരുന്നെന്നും എന്നാൽ ആ ട്രിപ്പിൽ മഞ്ജു ഇല്ലാതിരുന്നതിനാൽ കൂടിക്കാഴ്ചക്ക് കഴിഞ്ഞില്ലെന്നും സനൽ പറയുന്നു. കഴിഞ്ഞ മാസം അവൾ അമേരിക്കയിൽ വന്നു, നമ്മുടെ സംഭാഷണം പ്രസിദ്ധീകരിച്ച ശേഷം നമ്മുക്ക് മേലുള്ള നിരീക്ഷണം ശക്തമായതോടെ പിന്നീട് സംസാരിച്ചിട്ടില്ലെന്നാണ് പറയുന്നത്', ശാന്തിവിള ദിനേശ് പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+