Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്ക് തിരിച്ചറിവില്ലാത്ത പ്രായം; പക്ഷെ അമ്മ അന്ന് ചെയ്യേണ്ടത് അതായിരുന്നില്ല: തുറന്നടിച്ച് ശാന്തിവിള ദിനേശ്

പ്രമുഖ മലയാളം സംവിധായകനില്‍ നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞ് നിന്നിരുന്ന നടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തന്റെ അച്ഛനോളം പ്രായമുള്ള ഒരു സംവിധായകന്‍ മുറിയിലേക്ക് വിളിച്ച് പീഡിപ്പിച്ചെന്നാണ് ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നടി വെളിപ്പെടുത്തിയത്.

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അറിഞ്ഞപ്പോള്‍ അമ്മ ഏറെ വിഷമിച്ചു. അമ്മയ്ക്ക് സഹിക്കാനായില്ല. തകര്‍ന്ന് പോയി. അമ്മ കുറേ കരഞ്ഞു. ഞാന്‍ കാരണമാണല്ലോ ഇങ്ങനെ ഉണ്ടായത് എന്നൊക്കെ പറഞ്ഞ് കരഞ്ഞു. പിന്നീട് അമ്മ തന്ന ധൈര്യത്തിലാണ് മുന്നോട്ട് പോയതെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ നടിയുടെ അമ്മയുടെ ഭാഗത്ത നിന്നും പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് അന്ന് ഉണ്ടായതെന്നാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞു.

santhivila-dinesh

അച്ഛന്റെ പ്രായമുള്ള ആ സംവിധായകന്‍ എന്തിനാണ് തന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയാനുള്ള പക്വതയും പ്രായവും എനിക്ക് അന്ന് ഇല്ലായിരുന്നുവെന്നാണ് നടി പറയുന്നത്. അവർ ആ വിവരം നേരെ ചെന്ന് അമ്മയോട് പറയുന്നു. ഞാന്‍ നിന്നോടൊപ്പം വരാത്തതിനാല്‍ പറ്റിയ ഒരു പ്രശ്നം ആണെന്ന് പറയുകയായിരുന്നില്ല അമ്മ ചെയ്യേണ്ടിയിരുന്നത്. അപ്പോള്‍ തന്നെ പൊലീസില്‍ പരാതി കൊടുക്കണമായിരുന്നു.

പൊലീസില്‍ പരാതി കൊടുക്കാതെ പിന്നേയും ആ സംവിധായകന്റേത് അടക്കമുള്ള സിനിമകളില്‍ പോയി അഭിനയിച്ചിട്ട് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വിവാഹം കഴിച്ച് സിങ്കപ്പൂരിലേക്ക് പോയി, മകളായി. ആ മകള്‍ ഇപ്പോള്‍ പത്താംക്ലാസില്‍ പഠിക്കുന്നു എന്ന് പറയുമ്പോള്‍ 16 വയസ്സായി. അതും കഴിഞ്ഞ് ഒരു തമിഴ് സീരിയില്‍ അഭിനയിക്കാന്‍ മദ്രാസില്‍ വന്നിട്ട് അവിടുത്തെ പത്രക്കാരോട് മലയാള സിനിമയില്‍ നടക്കുന്നത് ഇതാണെന്ന് പറഞ്ഞാല്‍ തമിഴ്ന്മാരെല്ലാം മാന്യന്മാരാണെന്നല്ലേ തോന്നുകയുള്ളുവെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഡിഎന്‍എ ന്യൂസ് എന്ന ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ ആരം മന്ത്രവാദം നടത്തിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന് പറയുന്നത് പോലെ ഇപ്പോള്‍ സിനിമയില്‍ എന്തെങ്കിലും നടന്നാല്‍ എനിക്ക് കിടക്കപൊറുതിയില്ല. ചില സംവിധായകരുടെ പേര് അടക്കം സൂചിപ്പിച്ചുകൊണ്ട് ഇവരില്‍ ആരായിരിക്കാം പീഡിപ്പിച്ചതെന്ന് ചൂട്ടിക്കാട്ടിയുള്ള മെസേജുകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമയില്‍ ഇതിലും വലിയ നാറിയ കഥകള്‍ നടക്കുന്നുണ്ട്. അതില്‍ പലതും തനിക്ക് അറിയം. ആ കഥകള്‍ മാത്രമല്ല, അതിലെ ആളുകളേയും അറിയാം. എന്നാല്‍ അത് പറയാന്‍ തുടങ്ങിയാല്‍ നമുക്ക് തന്നെ നാണക്കേട് വരുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+