Get Updates
Get notified of breaking news, exclusive insights, and must-see stories!

സീമ ജി നായരെ ആ പ്രമുഖ നടി എനിക്ക് കല്യാണം ആലോചിച്ചു; പക്ഷെ പിന്നീട് നടന്ന തമാശ; ശാന്തിവിള ദിനേശ് പറയുന്നു

നടി സീമ ജി നായർ കോണ്‍ഗ്രസുകാരിയായി തയ്യാറാടുക്കാന്‍ തോന്നുന്നുവോയെന്ന സംശയം തനിക്കുണ്ടെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എറണാകുളം കോർപ്പറേഷനിലെ ഏതെങ്കിലും ഒരു വാർഡിൽ മത്സരിക്കാൻഒക്കെ തയ്യാറെടുക്കുകയാണോയെന്ന് എനിക്ക് അറിയില്ല. നിയമസഭയിലേക്കൊന്നും സീറ്റ് കൊടുക്കില്ല, ഒരു മണ്ഡലത്തില്‍ തന്നെ മത്സരമഹികളായി 100 പേരെങ്കിലും കോണ്‍ഗ്രസിലുണ്ടാകും. ആ സാഹചര്യത്തില്‍ കോർപ്പറേഷിലേക്കാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.

സ്ഥാനത്തും അസ്ഥാനത്തുമൊക്കെ സീമ ഇപ്പോള്‍ നെയ്യിട്ട് പുരട്ടുകയാണ്. ഉമ്മന്‍ചാണ്ടി സോളാർ കേസ് സമയത്ത് അനുഭവിക്കേണ്ട കാര്യങ്ങളൊക്കെ അവർ പറയുന്നു. സീമ പറയുന്നത്ര പാവം ആയിരുന്ന ആ മുഖ്യമന്ത്രി. താന്‍ വെച്ച അന്വേഷണ കമ്മീഷന് മുന്നില്‍ തന്നെ തലതാഴ്ത്തി ഇരിക്കേണ്ട മുഖ്യമന്ത്രിയാണ് അദ്ദേഹം. അവസാനം ആ അന്വേഷണ കമ്മീഷന്‍ തന്നെ മുഖ്യമന്ത്രിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്ന് പറഞ്ഞു.

santhivila-seema-g-nair-

പിന്നീട് സീമ ചെയ്യുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളിപ്പിച്ച് എടുക്കുകയാണ്. അദ്ദേഹത്തെ ന്യായീകരിക്കുന്നതൊക്കെ സീമയുടെ സ്വാതന്ത്രം ആണ്. പക്ഷെ മറ്റൊരു പെണ്‍ക്കുട്ടിയെ ഗർഭിണിയാക്കി വിശ്വാസ വഞ്ചന കാട്ടിയതും, നിന്നെ കൊല്ലാന്‍ നിമിഷ നേരം മതിയെന്ന് പറഞ്ഞതും ഗർഭച്ഛിദ്രം ചെയ്യാന്‍ നിർബന്ധിച്ചതുമൊക്കെ പുറത്ത് വന്നു. ഇതൊന്നും ചെയ്തത് മറ്റേ പാർട്ടിയല്ല. അത് എന്താണെന്ന് സീമക്ക് മനസ്സിലാകാത്തത്. ബി ജെ പിയും സി പി എമ്മും എന്ന് പറയാതെ മറ്റേ പാർട്ടി മറ്റേ പാർട്ടി എന്നേ സീമ പറയുന്നുള്ളു. മറ്റേ പാർട്ടിയോ മറ്റേ പാർട്ടിയുടെ ചാനലോ അല്ല ഇതൊന്നും പുറത്ത് വിട്ടതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

കല്യാണം ആലോചിച്ച കഥ

സീമ ജി നായർ നല്ല അഭിനേത്രിയാണ്. എന്റെ ഒരുപാട് കാലത്തെ നല്ല സ്നേഹിതയാണ്. എനിക്ക് കാലടി ഓമന ചേച്ചി എന്ന് പറയുന്നു നടി സംബന്ധം ആലോചിച്ച പെൺകുട്ടിയാണ്. ഇതൊക്കെ ഞാന്‍ ഒളിച്ച് വെക്കുന്നത് എന്തിനാണ്. മോഹപക്ഷികൾ എന്ന സീരിയൽ നടക്കുന്ന സമയമാണ്. എറണാകുളത്താണ് ഷൂട്ടിങ് നടക്കുന്നത്. അവിടെ മണലില്‍ ഇരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിക്കുകയാണ്. അപ്പോഴാണ് "മക്കളെ നല്ല പെണ്ണാണ്, ഇവളെ നീ കെട്ട്" എന്ന് സീമ ജി നായരെ ചൂണ്ടിക്കാട്ടി ചേച്ചി പറയുന്നത്.

സീമ ജി നായർ എന്നെ നോക്കി ചെറുങ്ങനെ ചിരിച്ചു. അപ്പോള്‍ ചിരിച്ചുകൊണ്ട് എന്റെ മറുപടി 'വീട്ടില്‍ പോയി സിന്ധുവിനോട് ചോദിക്കണം' എന്നായിരുന്നു. ആരാണ് സിന്ധു, അമ്മയാണോ എന്ന് ഓമന ചേച്ചി വീണ്ടും അന്വേഷിച്ചപ്പോള്‍ സിന്ധു എന്റെ ഭാര്യയാണെന്ന് വീണ്ടും വ്യക്തമാക്കി. യഥാർത്ഥത്തില്‍ ഞാന്‍ കല്യാണം കഴിച്ചതാണെന്ന് അപ്പോഴാണ് ചേച്ച് മനസ്സിലാകുന്നത്.

നാടകരംഗത്തെ എംജിആർ എന്ന് ഗണേശൻ വിളിക്കുന്ന സതീഷ് സംഘമിത്രയോട് മോശമല്ലാത്ത ഒരു പരദൂഷണം പറഞ്ഞുകൊടുത്ത് പരസ്പരം പരിചയമില്ലാതിരുന്ന ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയ വ്യക്തികൂടിയാണ് സീമ. അത് എന്താണെന്ന് തല്‍ക്കാലം പറയുന്നില്ല. പക്ഷേ സീമ കരുതിയില്ല സംഘമിത്ര എന്നെ നേരിട്ട് വിളിക്കും എന്ന്. തമ്മില്‍ പരിചയമില്ലാത്ത എന്നെക്കുറിച്ച് എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് സംഘമിത്ര എന്നെ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോള്‍ ഞാന്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചു. അന്നുമുതല്‍ അദ്ദേഹം എന്റെ അടുത്ത സുഹൃത്തായി മാറി.

ചെറിയ പ്രായത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ആളാണ് സീമ. ദരിദ്ര്യവാസി വേഷങ്ങൾ മാത്രം സിനിമാക്കാർ കൊടുക്കുന്നതിനാൽ നല്ല നല്ല വേഷങ്ങൾ ധരിച്ച് അർമാദിക്കുന്ന ആളുമാണ് സീമ. ഞാൻ സീമയെ ഉപദേശിക്കാറില്ല എന്നാൽ സീമ ഏതെങ്കിലും കാര്യത്തില്‍ എന്നെ ഉപദേശിച്ചാൽ ഞാൻ അക്ഷരം പ്രതി അത് കേൾക്കുന്നവനാണ്. അതായത് അവരുടെ നിർദേശം അതുപോലെ തന്നെ ഞാന്‍ അംഗീകരിക്കു. എന്നെ വിളിച്ച് ചില ഉപദേശങ്ങൾ അവർ ഇടക്കൊക്കെ തരും. സീമയെ പറ്റി പൊട്ടിച്ചിരിക്കാവുന്ന നിരവധി കഥകൾ എനിക്ക് പറയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+