Get Updates
Get notified of breaking news, exclusive insights, and must-see stories!

നിന്റെ ബാപ്പയുടെ പേര് മമ്മൂട്ടി എന്നാണ് എന്ന് ദുല്‍ഖറിനെ അദ്ദേഹം പഠിപ്പിക്കണമായിരുന്നു: ശാന്തിവിള ദിനേശ്

സിനിമ മേഖലയില്‍ കള്ളപ്പണ ഇടപാടുകള്‍ ശക്തമാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. താരങ്ങളിലെ ഏതെങ്കിലും ഒരു കള്ളപ്പണ ഇടപാടുണ്ടെന്ന് പറഞ്ഞാല്‍ അവന് എന്തോ ഒരു തകരാർ ഉണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. 25 കോടി രൂപ ഒരാൾ അഭിനയിക്കാൻ വാങ്ങുന്നുവെങ്കിൽ, അതില്‍ 10 കോടി രൂപ കണക്കിൽ കാണി കാണിച്ചാൽ അയാളെ അഭിനന്ദിക്കണം എന്ന് ഞാന്‍ പറയും. 25ൽ 10 കോടി വൈറ്റ് മണിയാക്കി കാണിച്ചാൽ അയാളെ നമ്മൾ പൂവിട്ട് പൂജിക്കണം.

ഒരു ഉദ്ഘാടനത്തിന്, ഒരു ബ്രാൻഡ് അംബാസഡർ ആയതിന് വാങ്ങുന്നതിന്റെ പത്തിലൊന്ന് ഇവരാരും കണക്കിൽ പെടുത്താറില്ല എന്നുള്ളതാണ് സത്യം. ബുർജ് ഖലീഫയിൽ അടക്കം ഫ്ലാറ്റുകള്‍ വാങ്ങി കൂട്ടിയിരിക്കുന്ന എത്ര സിനിമാക്കാർ ആദായ നികുതിക്കാരോട് സത്യം പറയും. ബുർജ് ഖലീഫയില്‍ ആർക്കൊക്കെ ഫ്ലാറ്റ് ഉണ്ടെന്ന് കുറെയൊക്കെ എനിക്കറിയാം. കാരണം അവിടെ താമസിക്കുന്ന പലരും എന്നോട് സംസാരിക്കാറുണ്ട്. സാറേ എന്റെ ഫ്ലാറ്റിൽ നിന്ന് എട്ടാമത്തെ നിലയിലാണ് കേട്ടോ മറ്റേയാളുടെ ഫ്ലാറ്റ് എന്നൊക്കെ പറയും.

mammootty-dulqer-

അഭിനേതാക്കളുടെയും സംവിധായകന്റെയും നിർമ്മാതാവിന്റെയും ഒക്കെ കാറുകൾ തലസ്ഥാനത്ത് ആരുടെയെല്ലാം വീട്ടിൽ മൂടികെട്ടി ഇട്ടിരിക്കുന്നു എന്ന് ആദായനികുതിക്കാർക്ക് അറിയാമോ എന്ന് എനിക്കറിയില്ല പല സുഹൃത്തുക്കളുടെ വീട്ടില്‍ വിലകൂടിയ 50 ലക്ഷവും ഒരു കോടിയും അഞ്ചു കോടിയുമൊക്കെ വില വരുന്ന കാർ അനക്കാതെ മൂടി ഇട്ടിരിക്കുന്നുവെങ്കില്‍ അത് അവരുടേത് അല്ല. അങ്ങനെ ഒരുപാട് കാറുകള്‍ ഇവിടെ പലയിടത്തും കിടക്കുന്നുണ്ട്.

വീട്ടിലെ ഗേറ്റ് കീപ്പർക്ക് പോലും കോടികളുടെ ആസ്ഥിയുള്ള ഒരുപാട് സിനിമാക്കാരുണ്ട്. ഒരുപക്ഷെ തന്റെ പേരിലാണ് ആ വസ്തു താരം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അയാള്‍ പോലും അറിഞ്ഞിരിക്കില്ല. ബിനാമി എന്ന പേരില്‍ ഇങ്ങനെ പലരുടേയും പേരില്‍ സ്വന്ത് വാങ്ങിക്കൂട്ടും. കള്ളപ്പണം വന്ന് കുമിയുന്ന ഫീല്‍ഡാണ് സിനിമ. ഒപ്പം എന്നെപ്പോലെയുള്ള സിനിമക്കാരുടേയും ഫീല്‍ഡാണ് സിനിമയെന്നും ഞാന്‍ പറയുമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

പൃഥ്വിരാജും ദുല്‍ഖർ സല്‍മാനും സൂക്ഷിക്കണം. ഒരുപാട് കണ്ണുകൾ നിങ്ങളുടെയൊക്കെ പുറകെ ഉണ്ട് എന്ന് നമ്മൾ ഈ ചാനലിലൂടെ പറഞ്ഞതാണ്. അത് അവരോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതല്ല. സംഭവിക്കാൻ പോകുന്നത് എന്താണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പറഞ്ഞത്. തലപ്പത്തിരിക്കുന്ന ഭരണാധികാരിയുടെ തന്തയുടെ വകയല്ല ഇന്ത്യ എന്നൊക്കെ നല്ല പുരുഷ ശബ്ദത്തിൽ ആർജവത്തോടെ സ്ക്രീനിൽ പറയുമ്പോൾ ഞാൻ അടക്കമുള്ളവർ തിയേറ്ററിൽ ഇരുന്ന് കൈയടിക്കും.

പക്ഷേ വേറെ ചിലർ ചുവപ്പ് വരയിട്ട് വയ്ക്കുമെന്നത് പൃഥ്വിരാജ് ഓർത്തിരിക്കാൻ ഇടയില്ല. അതിന്റെ കാരണം നിങ്ങളുടെ രാഷ്ട്രീയം തന്നെയാണ്. അപ്പോള്‍ നമ്മൾ കൂടുതൽ സൂക്ഷിക്കണം. പിന്നെ ദുൽഖർ, എൻറെ പണം, എൻറെ ഗാരേജ്, എൻറെ കാറുകൾ എന്നൊക്കെ പറയുമ്പോഴും നൂറു വട്ടം ദുൽഖർ ചിന്തിക്കണം. ഇല്ലെങ്കിൽ അനുഭവജ്ഞാനമുള്ള ബാപ്പ പറഞ്ഞു കൊടുക്കണം മോനെ നിന്റെ ബാപ്പയുടെ പേര് മമ്മൂട്ടി എന്നാണ് എന്ന്. വർത്തമാനകാല ഇന്ത്യയിൽ നിന്റെ ബാപ്പയുടെ പേര് ഒരു പ്രശ്നമാണ് എന്നുള്ള യാഥാർത്ഥ്യം പറഞ്ഞുകൊടുക്കണം.

നിന്റെ ബാപ്പ പത്മശ്രീയിൽ മാത്രം തളയ്ക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് നീ ചിന്തിക്കണം എന്നെങ്കിലും പഠിപ്പിക്കണമായിരുന്നു. ഇല്ലേല്‍ ഷാരുഖ് ഖാനെ പോലെ നമ്മുടെ കേരളത്തിലെ ഒരു അഖിലേന്ത്യ മുസ്ലിം ഉണ്ടല്ലോ, അബ്ദുള്ള കുട്ടിയെപോലെ, ആരിഫ് മുഹമ്മദ് ഖാനെ പോലെ നിൽക്കാൻ പഠിക്കണം. വാപ്പയും അങ്ങനെ നിന്നിരുന്നെങ്കില്‍ പ്രശ്നം ഇല്ല. നല്ല തന്തക്ക് പിറന്നതിനാല്‍ നിന്റെ വാപ്പക്ക് അതിന് കഴിയില്ല. അത് മനസ്സിലാക്കാതെ ഭൂട്ടാനില്‍ നിന്നൊക്കെ വരുന്ന വണ്ടികള്‍ വാങ്ങി ഗ്യാരേജ് നിറച്ചാല്‍ വെള്ളം കുടിപ്പിക്കണമെന്ന് പഠിപ്പക്കമായിരുന്നുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+