ജയറാം അത് മുടക്കി, ദിലീപിനെ പോലെ തനിക്കും ഉണ്ടെന്ന്..അവരുടെ ശാപം ഉണ്ടാകും'; ശാന്തിവിള ദിനേശ്
നടൻ ജയറാമിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമയിലെ പോലെ ജീവിതത്തിലും അഭിനയിക്കുന്ന വ്യക്തിയാണ് ജയറാം എന്ന് സംവിധായകൻ കുറ്റപ്പെടുത്തി. പഴയ ചില സംഭവങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു ശാന്തിവിളയുടെ വിമർശനം. തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ആക്ഷൻ ക്യാമറയിലൂടെ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'ഒരു അമ്മയുടെ ആൺ മക്കൾ 40 -50 വയസിനിടയിൽ അകാലത്തിൽ മരിച്ച് പോകുന്നു.നാഗരുടേയോ നാഗരാജാവിന്റേയോ പരദേവതയുടേയോ ശാപമാണെന്നാണ് വീട്ടുകാർ വിശ്വസിച്ചത്. അടിക്കത്തുടിക്കെ മക്കളുടെ മരണം കാണേണ്ടി വന്ന ആ അമ്മ മൃത്യുഞ്ജയ ഹോമം ചെയ്ത് അടുത്ത ഊഴം ഏത് മക്കൾക്ക് എന്ന് ആദിയോടെ കഴിയുകയായിരുന്നു. അടുത്തത് സാഹിത്യകാരമായ മകനാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ആ അമ്മ മകന് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറായി. മകന്റെ ജീവിന് വേണ്ടി പ്രാർത്ഥിച്ചിരുന്നു. പദ്മരാജൻ സാറിന്റെ ഞവരക്കൽ തറവാടിന് ഇത്തരമൊരു ശാപം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

ഇങ്ങനെയൊരു സിനിമ ഹരികുമാർ സാർ എടുക്കാൻ തീരുമാനിച്ചു. ഡോ രാജേന്ദ്ര ബാബുവായിരുന്ന തിരക്കഥ. സിനിമയുടെ വൺലൈൻ തയ്യാറായി. ഈ കഥ നായക നടനായി നിശ്ചയിച്ചിരുന്ന ആൾക്ക് വായിച്ച് കൊടുക്കാനായി തിരക്കഥാകൃത്തും സംവിധായകനും കൂടെ പോയി. വിനയാന്വിതനായി വൺ ലൈൻ കേൾക്കാൻ നായക നടൻ തയ്യാറായി. ഇന്റർവെൽ ആയപ്പോൾ നായകൻ ചാടി എഴുന്നേറ്റു. ഇനി വായിക്കേണ്ട നമ്മൾ സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞ് പോയി.
കഥ ഒകെയായ സന്തോഷം ആഘോഷിക്കാൻ സംവിധായകനും തിരക്കഥാകൃത്തും തയ്യാറെടുക്കുമ്പോൾ നായക നടന്റെ കോൾ എത്തി. സാർ നമ്മുക്ക് സിനിമ ചെയ്യാം പക്ഷെ കഥ മാറ്റണമെന്ന് പറഞ്ഞു. കഥയും തിരക്കഥാകൃത്തിനേയും മാറ്റി, സിനിമ വന്നു, അതാണ് സ്വയംവരപന്തൽ. ആരാണ് നായകനെന്ന് ഇനി പറയേണ്ടതില്ലല്ലോ, സാക്ഷാൽ ജയറാം സാർ തന്നെ. ഡോ രാജേന്ദ്ര സാർ പറഞ്ഞ സിനിമ ചെയ്തിരുന്നെങ്കിൽ നല്ല സിനിമ മലയാളത്തിൽ ഉണ്ടായേനെ. പക്ഷെ ജയറാം അത് മുടക്കി.
ജയറാമിനെ കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് പലരും ചോദിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല ജീവിതത്തിലും അഭിനയിക്കുന്ന എന്റെ പഴയ സുഹൃത്തിനെ ഞാൻ മനപ്പൂർവ്വം തഴയുന്നതാണ്. ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ത്യ വിഷനിൽ മാധ്യമപ്രവർത്തകയായിരുന്ന സമയത്ത് ജയറാമിന്റെ ഒരു അഭിമുഖം എടുത്തിരുന്നു. കഴിഞ്ഞ ദിവസം ആരോ എനിക്ക് ആ ലിങ്ക് അയച്ച് തന്നിരുന്നു. അത് കണ്ടപ്പോഴാണ് അദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ തോന്നിയത്. സിനിമയിൽ ദിലീപിനെ പോലെ ജയറാമിന് സ്ഥായി ആയ സുഹൃത്തുക്കൾ ഇല്ലേയെന്ന് വീണ ജോർജ് ചോദിക്കുമ്പോൾ ജയറാം പറയുന്നുണ്ട്, ഇല്ലെന്നോ സിനിമയിൽ എനിക്ക് നിറയെ സുഹൃത്തുക്കളാണെന്ന്.
തുടരെ തുടരെ സൂപ്പർഹിറ്റുകൾ കൊടുത്ത രാജസേനനോട് ഈ സുഹൃത്ത് കാണിച്ച സൗഹൃദ കെട്ടുറപ്പൊക്കെ മലയാളികൾക്ക് അറിയാം. പദ്മരാജന്റെ മുഖ്യ സംവിധാന സഹായിയായിരുന്ന സംവിധായകൻ സുരേഷ് ഉണ്ണിത്താൻ. അദ്ദേഹം സ്വതന്ത്ര സംവിധായകൻ ആയപ്പോൾ ജയറാം ആയിരുന്നു നായകൻ. ജാതകം എന്നതായിരുന്നു സിനിമ. മറ്റൊരു ഹിറ്റായ മുഖചിത്രവും ജയറാമിനെ നായകനാക്കി സുരേഷ് ചെയ്തതാണ്.
ഒരു കഥ പറയാനായി ഹോട്ടൽ ഗീതയിൽ ഉണ്ണിത്താൻ എത്തി. ജയറാമിന്റെ റൂമിലേക്ക് അദ്ദേഹം വിളിച്ചപ്പോൾ നടന്റെ എർത്ത് എടുത്തിട്ട് പറഞ്ഞു, സാർ ഉറങ്ങുന്നുവെന്ന്. റിസപ്ഷനിൽ വെയ്റ്റ് ചെയ്യൂവെന്ന് ഓഡർ ഇട്ടു. ഉണ്ണിത്താൻ നാല് മണിക്കൂറോളം ഹോട്ടലിന്റെ റിസപ്ഷനിൽ ഇരുന്നു. അങ്ങനെ നാല് മണിക്കൂറിന് ശേഷം ഒന്നും അറിയാത്തത് പോലെ ജയറാം ഇറങ്ങി വന്നു. ഉണ്ണിത്താൻ ഇരിക്കുന്ന ഭാഗത്ത് പോലും നോക്കാതെ ജയറാം കാറിൽ കയറി പോയി. തന്റെ സൗഹൃദത്തിന്റെ ആഴം അറിയാതെ ചിന്താമഗ്നനായി ഉണ്ണിത്താൻ ഇരുന്നു. സുരേശ് ഉണ്ണിത്താന്റേയും രാജസേനന്റേയുമൊക്കെ ശാപം ജയറാമിന് ഉണ്ടാകും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications