'മമ്മൂട്ടിയും മോഹന്‍ലാലും മര്യാദ കെട്ടവന്മാർ, മറ്റുള്ളവരുടെ ക്രെഡിറ്റ് അടിച്ച് മാറ്റുന്നു': മറുപടി
മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിരെ വിമർശനം ഉന്നയിച്ച മൈത്രേയനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത്. മലയാളത്തിന്റെ സൂപ്പർ താരങ്ങള്‍ക്കെതിരെ അടിസ്ഥാന രഹിതമായ വാദങ്ങളാണ് മൈത്രേയന്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വർത്തമാനകാല കേരളത്തിൽ ഏതു വിഷയത്തിനും ഇരുട്ടുകൊണ്ട് ഓട്ട അടയക്കുന്നത് പോലെ വരട്ടുവാദങ്ങൾ പറയുന്ന ആളാണ് മൈത്രയൻ. നമ്മൾ ചക്ക എന്ന് പറഞ്ഞാൽ പുള്ളി ചുക്ക് എന്നേ മറുപടി പറയൂ എന്നും മൈത്രേയന്‍ പറയുന്നു.
നല്ല വിവരവും വിദ്യാഭ്യാസവും പെരുമാറ്റവും ഒക്കെ ഉണ്ടായിരുന്ന നിത്യചൈതന്യ യതിയുടെ അനുജനാണ് ബന്ധം പറഞ്ഞാൽ മൈത്രേയൻ. സന്യാസപ്പണി അല്ലെങ്കിൽ ആശ്രമചുമതല എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നിയപ്പോൾ അവിടുന്ന് ഇറങ്ങിയ ആളുമാണ് മൈത്രേയൻ. തെരുവില്‍ ശരീരം വിറ്റു ജീവിക്കുന്നവരെ സംഘടിപ്പിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ആ പ്രവർത്തനത്തില്‍ ഒപ്പം ഉണ്ടായിരുന്നു ഡോ.ജയശ്രീയെ വിവാഹം കഴിക്കാതെ അദ്ദേഹം ജീവിതത്തിലേക്ക് കൂടെ കൂട്ടി.

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നമുക്ക് കുട്ടി വേണമെന്ന് ജയശ്രീ വാശി പിടിച്ചപ്പോള്‍ അവർ ഇരുവരും ചേർന്ന് കനി കുസൃതിയെന്ന കുട്ടിക്ക് ജീവനും നല്‍കി. ഡോ.ജയശ്രീ ജോലിതിരക്കുമായി പോയപ്പോള്‍ മകളെ 18 വയസ്സുവരെ അദ്ദേഹം നന്നായി പഠിപ്പിച്ച് വളർത്തി. 18 വയസ്സ് തികഞ്ഞ അന്ന് കനിക്ക് ഇനി സ്വതന്ത്രമായി തനിക്ക് ശരിയെന്ന് തോന്നുന്ന ജീവിതരീതി ആകാം എന്ന് കത്തുകൊടുത്ത് സ്വതന്ത്രയാക്കിയ ആളുമാണ് മൈത്രേയനെന്നും ശാന്തിവിള ദിനേശ് പറയുന്നു. അടുത്തിടെ ജയശ്രീയുമായുള്ള സഹകരണവും. കുറേ വരട്ട് തത്വവാദങ്ങളുള്ളതിനോടൊപ്പം നമ്മള്‍ കാണുകയും ചിന്തിക്കുകയും ചെയ്യാത്ത കാര്യങ്ങള്‍ പറയുന്ന വ്യക്തി കൂടിയാണ് മൈത്രേയന്‍.
ഇങ്ങനയൊക്കെയുള്ള മൈത്രയൻ ഇപ്പോൾ ഒരു വിവരം കെട്ട വർത്തമാനം പറഞ്ഞിരിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും വിജയിച്ചവരല്ല, അവർ സമജീവികളായവരെ കൊള്ളയടിച്ചവരാണെന്ന്. വിജയിച്ചെങ്കിൽ അവർ മണ്ടന്മാരും മര്യാദ കെട്ടവന്മാരും ആണെന്നൊക്കെയാണ് വാദം. വരട്ടുന്യായം എന്നെ ഞാന്‍ ഇതിനെ പറയുകയുള്ളു. മീഡിയ അറ്റെൻഷൻ കിട്ടാൻ വേണ്ടി ചെയ്യുന്നതായിരിക്കാം ഇതൊക്കെയെന്നാണ് എനിക്ക് തോന്നുന്നത്. പിണറായിയെ തെറി പറഞ്ഞാലേ ഇവിടെ എനിക്ക് റീച്ച് കിട്ടു, അതിനാൽ പറയുന്നു. മറ്റുള്ളവരെ പറഞ്ഞാൽ ആരും കാണില്ല എന്ന് തുറന്നു പറഞ്ഞ മഹാനാണല്ലോ നമ്മുടെ അഡ്വക്കറ്റ് ജയശങ്കർ അതിനേക്കാൾ മോശം കാഴ്ചപ്പാടാകണം മൈത്രേയനും ഉള്ളത്.
വിജയിച്ചവന്മാർ എല്ലാവരും മണ്ടന്മാരാണ് എന്നാണ് മൈത്രേയന്റെ കണ്ടുപിടുത്തം. അഹിംസയിലൂടെ, സഹനത്തിലൂടെ സമരം നടത്തി വിജയിച്ച മഹാത്മാ ഗാന്ധി വരെ ഈ മഹാന്റെ കാഴ്ചപ്പാടിൽ തിരുമണ്ടനാണ്. മറ്റുള്ളവരെ കൊള്ളയടിക്കുന്നവർക്കെ വിജയിക്കാൻ ആകൂ എന്നും മൈത്രയൻ സാർ പറയുന്നു. മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച സിനിമയിലെ ലൈറ്റ് ബോയിയുടെ പേരറിയമോ എന്നാണ് മൈത്രയന്റെ ചോദ്യം. സ്ക്രിപ്റ്റ് എഴുതിയവന്റെ പേര് പറ എന്നും പറയുന്നുണ്ട്. ഒരു സിനിമയിൽ സഹകരിക്കുന്നവരെയൊക്കെ അപഹരിച്ചാണ് ഇവന്മാർ വലിയ വിജയികള്‍ ആണെന്ന് ഭാവിക്കുന്നത് എന്നും മൈത്രേയന്‍ കണ്ടുപിടിച്ചിരിക്കുന്നു.
ഇതൊക്കെ എന്ത് അസംബന്ധം ആണെന്ന് നിങ്ങള്‍ ആലോചിച്ച് നോക്കൂ. മമ്മൂട്ടിയും മോഹൻലാലും നിർമ്മാതാവ്, വിതരണക്കാർ, തിരക്കഥാകൃത്ത്, ലൈറ്റ് ബോയി, മേക്കപ്പ്മാന്‍ തുടങ്ങിയ എല്ലാവരേയും കൂടെ നിന്ന് വിഴുങ്ങികൊണ്ടാണ് ശ്രദ്ധേയനാകുന്നു എന്ന് പറയുന്ന മൈത്രേയാ... താങ്കൾക്ക് ഈ പറയുന്ന സംവിധാനങ്ങള്‍ എല്ലാം തരാം.. ഇവരെ എല്ലാം കൂടെ തിന്നുകൊണ്ട് ഒരു മോഹൻലാലോ മമ്മൂട്ടിയോ ആയി ഒന്ന് കാണിക്കാമോ എന്ന് അഭിമുഖം നടത്തുന്നയാള്‍ ചോദിക്കേണ്ടതായിരുന്നു. എന്നാല്‍ അവർ അത് ചോദിക്കുന്നില്ല.
മറ്റുള്ളവരുടെ ക്രെഡിറ്റും സ്വത്തും അടിച്ചുമാറ്റുന്ന മര്യാദ കെട്ടവന്മാരാണ് മോഹൻലാലും മമ്മൂട്ടിയും എന്ന് പറയുന്നത് കുന്തം പിടിച്ചവനല്ല കുന്തത്തിന്റെ മുനയാണ് ആ കടുവയെ കൊന്നത് എന്ന് പറയുന്നത് പോലെയാണ്. ഞാൻ മണ്ടനല്ല എന്നും ലോകത്തിൽ നല്ല വിവരമുള്ള ആളാണെന്നും സ്വയം മാർക്ക് ഇടുന്നതിലും മൈത്രേയന് ഒരു ഉളുപ്പും ഇല്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications