ശാന്തിവിളയ്ക്ക് ബിഗ് ബോസിലേക്ക് ക്ഷണം.. പക്ഷെ: അഖില്‍ മാരാർ എല്ലാത്തിലും കയറി തലയിടുന്ന ആളെന്നും സംവിധായകന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 എന്ന് ആരംഭിക്കും എന്നത് സംബന്ധിച്ചുള്ള ചർച്ചകള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മെയ് അവസാന വാരത്തിലോ ജൂണ്‍ ആദ്യത്തിലോ സീസണ്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരൊക്കെയായിരിക്കും ഇത്തവണ മത്സരാർത്ഥികള്‍ എത്തുകയെന്നത് സംബന്ധിച്ച ചർച്ചകള്‍ക്കും ഇതിനോടകം തന്നെ തുടക്കമായിട്ടുണ്ട്.
സംവിധായകന്‍ ശാന്തിവിള ദിനേശിന്റെ പേരും ഇത്തവണത്തെ മത്സരാർത്ഥികളുടെ സാധ്യതപട്ടികയില്‍ ചിലർ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു കാരണവശാലും ബിഗ് ബോസ് പോലുള്ള പരിപാടിയിലേക്ക് പോകില്ലെന്നാണ് ശാന്തിവിള ദിനേശ് പ്രതികരിക്കുന്നത്. 'ബിഗ് ബോസ് പോലുള്ള ഒരു കൂതറ പരിപാടികളും ഞാന്‍ കാണാറില്ല, എന്റെ വീട്ടൂകാരേയും കാണാന്‍ സമ്മതിക്കില്ല' എന്നാണ് ടേണിങ് സ്റ്റാർ എന്ന യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.

ബിഗ് ബോസിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ പോകില്ല. പോകാനുള്ള ഒരു സൂചന വന്നതാണ്. എല്ലാവരേയും കയറി തെറി പറയുന്ന ഒരുത്തനുണ്ടല്ലോ, അവനേയും വിളിക്കാമെന്നായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ ഞാന്‍ പോകില്ലെന്ന് തീരുമാനിച്ചു. ഇപ്പോള്‍ ഒരു 500 രൂപ എടുക്കാനില്ലാത്ത അവസ്ഥയാണ്. എന്നാല്‍ അഭിമാനം വിറ്റുള്ള ഒരു പരിപാടിക്ക് ഞാന്‍ പോകില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.
ദുരഭിമാനം കൊണ്ടുനടക്കുന്ന ഒരുത്തനാണ് ഞാന്‍. കുറച്ചൊക്കെ പൊതുകാര്യ ബോധ്യം ഉള്ളതുകൊണ്ട് ഏതാനും എപ്പിസോഡുകള്‍ പിടിച്ചു നില്‍ക്കാന്‍ എനിക്ക് കഴിയുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഒരു അഞ്ചാറ് ലക്ഷം രൂപയൊക്കെ ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ഞാന്‍ പോകില്ല. അത്തരം പ്രോഗാമുകള്‍ മലയാളികളുടെ വീടുകളിലേക്ക് കടന്ന് വരരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തികൂടിയാണ് ഞാന്‍.
മുന്‍ ബിഗ് ബോസ് ജേതാവായ അഖില്‍ മാരാറെക്കുറിച്ച് ഞാന്‍ പഠിച്ചിട്ടില്ല, അതുകൊണ്ട് തന്നെ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ പറയാനാകില്ല. പക്ഷെ എല്ലാത്തിലും കയറി തലയിടുന്ന ആളാണ്. അദ്ദേഹത്തിന്റെ എന്തൊക്കെയോ ചില പ്രസ്താവനകള്‍ കണ്ടിരിക്കുന്നു. അതോടെ എനിക്ക് താല്‍പര്യം ഇല്ലാതായി. 24 മണിക്കൂറിനെ 48 ആക്കി തന്നാല്‍ പോലും തികയാത്ത ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ ശ്രദ്ധിക്കാറേയില്ല.
യൂട്യൂബില ആരൊക്കെ എന്തൊക്കെ പറയുന്നു എന്നൊന്നും ഞാന്‍ നോക്കാറില്ല. ആവശ്യം ഉള്ളതും ആവശ്യം ഇല്ലാത്തതുമായി നിരവധി സാധനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആളുകള്‍ എനിക്ക് അയച്ച് തരുന്നത്. അങ്ങനെയാണ് പല വിഷയങ്ങളും ഞാന്‍ കാണാറുള്ളത്. അല്ലാതെ ഇതിനൊന്നും അധികം സമയം ചിലവഴിക്കാറില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications