Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയരാഘവന്‍ മത്സരിക്കാതിരിക്കാന്‍ പെൺകൊച്ചിനെ ഇറക്കി ഭീഷണിപ്പെടുത്തി; തറ കളികളാണ് നടക്കുന്നത്: ശാന്തിവിള

താര സംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ശക്തരായ ആളുകള്‍ തന്നെ വേണമെന്ന് സംവിധായകന്‍ ശാന്തിവിള. അത്തരം ആളുകള്‍ക്ക് മാത്രമേ സർക്കാറിന് മുന്നില്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ഗണേഷ് കുമാർ എന്നിവരൊക്കെ ഒരു പരാതിയോ പരിഭവമോ ആയി മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുന്നതും മറ്റ് ഏതെങ്കിലും ആളുകള്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന പരിഗണനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മ ഭരിക്കാനുള്ള പുതിയ സാരഥികളെ തെരഞ്ഞെടുക്കാനുള്ള മത്സരം ഈ വരുന്നആഗസ്റ്റ് 15ാം തിയതാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ് അമ്മയക്ക് സ്വാതന്ത്ര്യം കിട്ടുമോ ഇല്ലയോ എന്ന് അറിയാൻ പോകുന്നത്. അതിലേക്കായി 74 പേർ മത്സരിക്കുന്നു. ആലോചിച്ചു നോക്കിയേ 74 പേർ സ്ഥാനാർത്ഥികളാണ്. 506 പേർക്കാണ് അമ്മയിൽ വോട്ട് അവകാശംഉള്ളത്.

vijayaragavan-santhivila

നൂറില്‍ അധികം പേർക്ക് വോട്ട് ചെയ്യാൻ കഴിയില്ല. ചിലർക്ക് അനാരോഗ്യമാണ്, ചിലർ വിദേശത്താണ്. അങ്ങനെ പല പ്രശ്നങ്ങൾ കാരണം ഒരു 100 പേരെങ്കിലും വോട്ട് ചെയ്യാൻ വരാൻ സാധ്യതയില്ല. അങ്ങേയറ്റം പോയാൽ ഒരു 385 പേർക്ക് വരാനാവും വോട്ട് ചെയ്യാനും. ഇതില്‍ 74 പേർ സ്ഥാനാർത്ഥികളാണ്. അപ്പോ നാല് പേരിൽ ഒരാൾ സ്ഥാനാർത്ഥിയാണ്. ഞാൻ എന്താണ്, ഞാൻ ആരാണ് എന്ന് സ്വയം മനസ്സിലാക്കാൻ ത്രാണി ഇല്ലാത്തവർ ഒക്കെയാണ് ഇതിൽ മത്സരിക്കുന്ന ഏറിയ പങ്കും.

അമ്മയിൽ നിന്ന് പുറത്താക്കേണ്ട നിരവധി സിവിൽ ക്രിമിനൽ കേസുകളിൽ പ്രതിയായതിവനൊക്കെയാണ് അമ്മ ഭരിക്കാനായി സടകുടഞ്ഞ് എണീറ്റിരിക്കുന്നത്. അത് എനിക്ക് മനസ്സിലാവുന്നില്ല. ഒരു പന്തിയിൽ രണ്ടെണ്ണം വിളമ്പാവോ. സ്ത്രീപീഡന പരാതി ഉന്നയിച്ച് സിദ്ധീഖിനോടും മുകേഷിനോടും ഇടവേള ബാബുവിനോടുമൊക്കെ മാറിനില്‍ക്കാന്‍ പറയും. പക്ഷെ
ഇതിന്റെ അഞ്ചിരട്ടി കേസ് ഉള്ളവർക്കൊക്കെ സ്ഥാനാർത്ഥി ആവാം, മത്സരിക്കാം എന്നുള്ളത് ഏത് നിയമമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

വിജയരാഘവൻ സ്ഥാനാർത്ഥിയായി പോലും വരാതിരിക്കാൻ ഒരു അമ്മയുടെ മോളെ മുന്നിൽ നിർത്തി ഈ പറഞ്ഞ ഒരു വിദ്വാൻ ഒരു കളി കളിക്കുകയും, ഈ മോളെ സ്ഥാനാർത്ഥിയാക്കുകയും ചെയ്യുന്നത്ര തറ കളികളാണ് അമ്മയുടെ മത്സരത്തിൽ നടക്കുന്നത്. വിജയരാഘവൻ പ്രസിഡന്റ് ആയി മത്സരിച്ചാല്‍ പാട്ടും പാടി അദ്ദേഹം ജയിക്കും എന്ന് കണ്ടപ്പോൾ ഈ അമ്മയിലുള്ള ഒരു അംഗമായ ഒരു പെൺകൊച്ചിനെ മുന്നിൽ നിർത്തി ഒരു കളി കളിച്ചു..കാര്യങ്ങളൊക്കെ എനിക്കറിയാം, ഞാൻ പറയുന്നില്ല.

വിജയരാഘവന്‍ മത്സരിക്കുകയാണെങ്കില്‍ ഇവള്‍ ഒരു ബോംബ് പൊട്ടിക്കും എന്ന് പറഞ്ഞു ഭീഷണപ്പെടുത്തി. അങ്ങനെ വിജയരാഘവനെ പിൻവാങ്ങിപ്പിച്ചു എന്നാണ് ഞാൻ അറിഞ്ഞത്. അത് ഉള്ളതോ കള്ളമോ എന്ന് എനിക്ക് വ്യക്തതയില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലും ഇങ്ങനെ ഭീഷണി പ്രയോഗം നടത്തുന്നവനൊക്കെയാണ് അമ്മയുടെ ഭരണം പിടിച്ചെടുക്കാൻ നടക്കുന്നത് എന്നതെന്നും വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് അംഗങ്ങള്‍ അറിയണം.

നാളെ വേണമെങ്കിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും സുരേഷ് ഗോപിയേയുമൊക്കെ ഇതുപോലെ വിരട്ടാൻ ത്രാണിയുള്ള ഒരുത്തനാണ് ഇനി അമ്മ ഭരിക്കാൻ പോകുന്നു എന്ന് പറയുന്നു. അത് വേണോ വേണ്ടയോ എന്ന് നിങ്ങൾ തീരുമാനിച്ചോ? അമ്മയുടെ നക്ഷത്രഫലം രാശി വെച്ച് നോക്കിയപ്പോൾ കണ്ടക ശനിയിലെ രാഹുവിന്റെ അപഹാരമാണ് എന്ന് തോന്നുന്നു. ഈ തിരഞ്ഞെടുപ്പോടെ അമ്മ കുട്ടിച്ചോറാകും എന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+