അന്ന രാജാ അത് വേണ്ട കേട്ടോ: ഞാന്‍ ഒരിക്കലും അത് ചെയ്തിട്ടില്ല; ചിത്രം വിറ്റല്ല റേഷന്‍ വാങ്ങുന്നത്: ശാന്തിവിള
നടി അന്ന രാജനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖം തനിക്ക് ഉണ്ടെന്നാണ് താരം തന്നെ പറയുന്നത്. കുറച്ച് എക്സർസൈസ് കൂടി ചെയ്ത് ശരീരം പെർഫെക്റ്റ് ആക്കിയപ്പോൾ ചില യൂട്യൂബർമാർ ചോദിക്കുന്നത് എക്സ്ട്രാ ഫിറ്റിംസ് ഒക്കെ എടുത്തു മാറ്റിയോ എന്നൊക്കെയാണ്. സ്വന്തം സഹോദരിയോടാണെങ്കില്‍ ഇവനൊക്കെ ഇത്തരം കമന്റ് അടിക്കുമോയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
സുഹൃത്തുക്കളെ ഞാൻ എക്സ്ട്രാ ഫിറ്റിങ്ങുകൾ ഉപയോഗിക്കാൻ മറന്നതല്ല. എന്റെ ശരീരഭാരം കുറയ്ക്കാൻ ഞാൻ വളരെയധികം പരിശ്രമിച്ചു. ഇപ്പോള്‍ എന്റെ വണ്ണം കുറഞ്ഞു എന്നാണ് അന്നാരാജൻ പറയുന്നത്. എല്ലാ യൂട്യൂബർമാരും എന്നെക്കുറിച്ച് കണ്ടെന്റ് ഉണ്ടാക്കുന്നവരും ഒരു കാര്യം മനസ്സിലാക്കുക, ഞാൻ ഇത്രയും കാലം നിശബ്ധത പാലിച്ചത് ഉത്തരം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടെന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് എനിക്ക് അറിയാവുന്നതുകൊണ്ടാണ്. അത് അന്ന രാജിന്റെ ഒരു ഔദാര്യം എന്ന് വിചാരിച്ചാൽ മതി എന്നാണ് ആ കുട്ടി പറയുന്നത്.

അതിനാൽ അത് തുടരട്ടെ, പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. പക്ഷേ അത് ദയോടെ ആയിരിക്കട്ടെ എന്നല്ലേ എന്നാണ് അന്നരാജൻ പറയുന്നത്. എനിക്ക് അന്നയോട് പറയാനുള്ളത് ഒന്നുകിൽ എന്റെ പുഷ്കല ശരീരം ഒപ്പിയെടുത്ത് നിങ്ങൾ 10 കാശ് റേഷൻ വാങ്ങിക്കാനായിട്ട് എടുത്തോ എന്ന് പറ. അല്ലേല്‍ എന്റെ ശരീരത്തിന്റെ പടങ്ങൾ എന്റെ പെർമിഷൻ ഇല്ലാതെ എടുത്ത് യൂട്യൂബില്‍ ഇട്ട് കാശ് ഉണ്ടാക്കിയാല്‍ ഞാന്‍ സൈബർ കേസ് കൊടുത്ത് അകത്താക്കും എന്ന് പറ. ഇതിപ്പോള്‍ എന്താ അന്ന പറയുന്നതെന്ന് അന്നക്ക് തന്നെ പിടിയില്ല.
ബഹുവചനത്തിൽ കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്. ഏകവചനമാണ് അന്ന രാജാ നല്ലത്. എല്ലാ യൂട്യൂബർമാരും അന്നയുടെ പടം എടുത്തിട്ട് റേഷനുള്ള വക വാങ്ങുന്നവർ ആണെന്ന് ആരാണ് അന്നക്ക് പറഞ്ഞു തന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. 700റോളം സ്റ്റോറികൾ ലൈറ്റ്സ് ക്യാമറ ആക്ഷനിൽ വന്നിട്ടുണ്ട്. അതില് ആദ്യമായിട്ടാണ് ഞാൻ അന്നാരാജനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യുന്നത്.
ചുരുങ്ങിയത് ഞാനെങ്കിലും അന്ന രാജന്റെ ശരീരത്തിന്റെ ഫോട്ടോ എടുത്തിട്ട് വിറ്റ് റേഷൻ വാങ്ങിയിട്ടില്ല. പറയുമ്പോൾ എന്നെപ്പോലെ ഒരുപാട് പേരുണ്ട് അങ്ങനെ അന്നയുടെ ഫോട്ടോ ഉപയോഗിക്കാത്തവർ. എല്ലാ യൂട്യൂബർമാരും എന്റെ ചിലവിലാണ് കഴിയുന്നതെന്ന വിചാരം അന്നയ്ക്ക് ഉണ്ടെങ്കില്‍ അതു വേണ്ടെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications