Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി വായില്ലാക്കുന്നിലപ്പനായി മിണ്ടാതിരിക്കുകയാണ്: വാ തുറന്നാല്‍ തന്നെ എന്ത് പറയാനാണ്: ശാന്തിവിള ദിനേശ്

കൊച്ചി: പേരിന്റെ പേരില്‍ സെന്‍സർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം 'ജെഎസ്കെ- ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' കഴിഞ്ഞ ദിവസം ഹൈക്കോടതി തന്നെ കണ്ടിരിക്കുകയാണ്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ ന​ഗരേഷ് കൊച്ചി പടമുകളിലെ സ്റ്റുഡിയോയിൽ എത്തി കഴിഞ്ഞ ദിവസം സിനിമ കാണുകയായിരുന്നു. കേസ് ഈ ബുധനാഴ്ചയാണ് കോടതി വീണ്ടും പരിഗണിക്കുന്നത്.

ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കപ്പെട്ട കേരളത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ഇതിനോടകം തന്നെ ഇടയാക്കിയിട്ടുണ്ട്. അപ്പോഴും ചിത്രത്തിലെ നായകനും കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി നിശബ്ദത പാലിക്കുന്നതിനെതിരേയും ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ ശാന്തിവിള ദിനേശും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

suresh-gopi-santhivila

നമ്മുടെ നാട് വല്ലാത്തൊരു ഗതികേടിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഫെഫ്കയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ നിർമ്മാതാക്കളായ രാഗേഷ്, രഞ്ജിത്ത്, അനില്‍ തോമസ്, ഔസേപ്പച്ചന്‍, കല്ലിയൂർ ശശി തുടങ്ങിയ ഏതാനും നിർമ്മാതാക്കളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ അവരുടെ സംഘടനയുടെ പ്രധാനപ്പെട്ട ഭാരവാഹികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ല.

നിർമ്മാതാക്കളുടെ തലതൊട്ടപ്പനും ബി ജെ പി നേതാവുമായി സുരേഷ് കുമാറിന്റെ പൊടിപോലും അവിടെ കണ്ടുകിട്ടാനില്ല. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഒരു ജാഥയും ഉണ്ടായിരുന്നു. എന്നാല്‍ ഈ നിമിഷം വരെ ചിത്രത്തിലെ നായകനായ സുരേഷ് ഗോപി ഒരു അക്ഷരം പറയാനായി വായ തുറന്നിട്ടില്ല. വായില്ലാക്കുന്നില്‍ അപ്പനെ പോലെ അദ്ദേഹം മിണ്ടാതെ ഇരിക്കുകയാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

സുരേഷ് ഗോപിക്ക് വാ തുറക്കാന്‍ സാധിക്കില്ല. തുറന്നാല്‍ എന്താണ് പറയുക. സെന്‍സർ ബോർഡ് ജെ എസ് കെയ്ക്ക് പ്രദർശനാനുമതി നല്‍കാത്തത് നന്നായി എന്നോ അല്ലെങ്കില്‍ ശരിയായില്ലെന്നോ കേന്ദ്ര മന്ത്രിയായ അദ്ദേഹത്തിന് പറയാനാകില്ല. അപ്പോള്‍ പിന്നെ വായില്ലാ കുന്നില്‍ അപ്പനായി മിണ്ടാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. എന്തായാലും വിഷയത്തില്‍ കോടതി ഒരു തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്.

ഒരു പേരിലൊക്കെ കയറിപ്പിടിച്ചുകൊണ്ട് ചിത്രത്തിന്റെ പ്രദർശനാനുമതി തടയാമോ എന്ന് ഹൈക്കോടതി സെന്‍സർ ബോർഡിനോട് ചോദിച്ച് കഴിഞ്ഞു. ഇതിനെല്ലാം ഒടുവിലാണ് ശനിയാഴ്ച സിനിമ കാണാന്‍ കോടതി തീരുമാനിച്ചത്. ദൈവത്തിന്റെ പേര് ആയതിനാലാണ് സെന്‍സറിങ് തടഞ്ഞത് എന്നാണ് കോടതിയില്‍ നിർമ്മാതാക്കള്‍ വ്യക്തമാക്കിയത്. നീതിക്ക് വേണ്ടി പോരാടുന്ന നായികയ്ക്ക് ജാനകി എന്ന് പേരിടുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതിയും ചോദിച്ചു.

രാജ്യത്തെ ആളുകളുടെ പേരൊക്കെ ഏതെങ്കിലും ദൈവത്തിന്റെ പേര് ആയിരിക്കും. അതിനെല്ലാം തടസ്സം പറയുന്നത് ശരിയാണോയെന്നും കോടതി വാക്കാല്‍ ചോദിച്ചു. സംവിധായകരോടും കലാകാരന്മോരുടും ഏതൊക്കെ പേരും കഥയും സ്വീകരിക്കാമെന്ന് സെന്‍സർ ബോർഡ് നിർദേശിക്കുകയാണോയെന്നും കോടതി ആരാഞ്ഞിട്ടുണ്ടെന്നും ശാന്തിവിള കൂട്ടിച്ചേർക്കുന്നു.

അതിനിടെ വിവാദം ബിസിനസ് ട്രിക്ക് ആണെന്ന് ആരോപിച്ചയാള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപിയുടെ മക്കളായ മാധവ് സുരേഷും ഭാഗ്യ സുരേഷും രംഗത്ത് വന്നു. "സ്വന്തം കേസ് ആക്കി ഹൈപ്പ് ഉണ്ടാക്കുന്നു. ബിസിനസ് ട്രിക്ക്" എന്ന കമന്റിനോടാണ് ഇരുവരും പ്രതികരിച്ചത്. "ശരിയായ ആശയം, സിനിമ തെറ്റായിപ്പോയി എന്ന് കുറ്റപ്പെടുത്തുന്നു", എന്നായിരുന്നു മാധവിന്റെ പ്രതികരണം.

"നൂറുകണക്കിന് അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ രക്തവും വിയർപ്പും കണ്ണീരും ഒഴുക്കിയാണ് ഒരു സിനിമ നിർമ്മിക്കുന്നത്. അവരെല്ലാം ഒരേപോലെ കഷ്ടപ്പെടുകയാണ്. സ്വന്തം സിനിമയ്ക്ക് പ്രശസ്തി ലഭിക്കാനും റിലീസ് തീയതി നീട്ടിവെക്കാനും വേണ്ടി ആരെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് കരുതുന്ന നിങ്ങൾ എത്ര വിഡ്ഢിയാണ്", എന്ന് ഭാഗ്യ സുരേഷും കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+